വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു, കാര്‍ തടഞ്ഞ് നിര്‍ത്തി തലയ്ക്കും കഴുത്തിനും മര്‍ദ്ദിച്ചെന്ന് പരാതി

വനിതാ കമ്മിഷന്‍ അംഗം ഷാഹിദാ കമാലിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. കൊല്ലം തലവൂരില്‍ വെച്ചാണ് സംഭവം. ഷാഹിദയുടെ കാര്‍ തടിഞ്ഞിട്ട ശേഷമായിരുന്നു സംഭവം. ഗ്ലാസ് താക്കാന്‍ ആവശ്യപ്പെട്ട ശേഷം തലയ്ക്കും കഴുത്തിന് പിന്നിലും മര്‍ദ്ദിച്ചെന്നും അവര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പൊലീസ് വരാതെ പോകില്ലെന്ന് അവര്‍ അറിയിച്ചു.
തുടര്‍ന്ന് പൊലീസ് സുരക്ഷയോടെയാണ് യാത്ര തുടര്‍ന്നത്. കൊല്ലം അഞ്ചല്‍ പൊലീസ് കേസെടുത്തു. ഹര്‍ത്താലിനിടെയായിരുന്നു ആക്രമണം. പി.കെ ശശിക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുക്കാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധമെന്ന് അറിയുന്നു. കോണ്‍ഗ്രസ് നേതാവായിരുന്ന ഷാഹിദാ കമാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് ഇടത്പക്ഷത്തേക്ക് ചുവട് മാറിയത്. അന്ന് മുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുണ്ടായിരുന്ന അമര്‍ഷമാണ് ഇന്ന് പ്രകടമാക്കിയെന്ന് ആക്ഷേപമുണ്ട്.
https://www.facebook.com/Malayalivartha

























