ജനജീവിതം സ്തംഭിപ്പിച്ച് സംസ്ഥാനത്ത് ഹർത്താൽ അതിക്രമങ്ങൾ; പാറശ്ശാലയിൽ ഗര്‍ഭിണിയുമായി വന്ന ഓട്ടോറിക്ഷ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞതിനെച്ചൊല്ലി സിപിഎം- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി

തിരുവനന്തപുരം പാറശ്ശാലയിൽ ഗര്‍ഭിണിയുമായി വന്ന ഓട്ടോറിക്ഷ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞതിനെച്ചൊല്ലി സിപിഎം- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്ന ഗര്‍ഭിണിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞത് സിപിഎം പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതാണ് സംഘര്‍ഷമുണ്ടാക്കാനിടയായത്.
സംഘര്‍ഷമുണ്ടാക്കിയ ഇരു പാർട്ടി പ്രവര്‍ത്തകരെ പിന്നീട് നേതാക്കളും പൊലീസും ചേര്‍ന്ന് അനുനയിപ്പിച്ചു നിര്‍ത്തുകയായിരുന്നു. അതേസമയം നിലവില്‍ പാറശ്ശാലയില്‍ ഹര്‍ത്താല്‍ സമാധാനപരമായി തുടരുകയാണ്.
https://www.facebook.com/Malayalivartha

























