ഫ്രാങ്കോയെ പൂട്ടാന്‍ കന്യാസ്ത്രീകള്‍ സെക്രട്ടറിയേറ്റിന് മുന്നിലേക്ക്... ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലും ഒപ്പം, വിശ്വാസികള്‍ ഒരുമിക്കുമ്പോള്‍ സഭയും സര്‍ക്കാരും ആശങ്കയില്‍

പരാതി നല്‍കി എണ്‍പത് ദിവസം അടുക്കുമ്പോഴും പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കന്യാസ്ത്രീകളും വിശ്വാസികളും ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലും കൊച്ചിയില്‍ ഹൈക്കോടതിക്ക് മുന്നില്‍ നടത്തുന്ന സമരം തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റുന്നു. ബുധനാഴ്ച മുതല്‍ സമരം തിരുവനന്തപുരത്ത് നടത്താന്‍ തീരുമാനിച്ചു. ഇപ്രകാരം സമരം നടത്തുന്നതില്‍ നാണക്കേടുണ്ടെന്നും സഭയില്‍ മുമ്പും ഇത്തരം സംഭവങ്ങള്‍ നടന്നിട്ടുണ്ടെന്നും ഹൈക്കോടതിക്ക് മുന്നില്‍ നടത്തുന്ന സമരം വിജയിക്കുമെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു.
കൊച്ചിയില്‍ മൂന്ന് ദിവസമായി സമരം തുടരുകയാണ്. പൊതുസമൂഹത്തിന് പുറമേ ഫാ. പോള്‍തേലേക്കാട്ട് ഉള്‍പ്പെടെയുള്ളവരും ജസ്റ്റിസ് കെമാല്‍പാഷയും വി.എസ് അച്യുതാനന്ദനും ബൃന്ദകാരാട്ടും അടക്കമുള്ളവര്‍ സമരത്തിന് പിന്തുണ അറിയിച്ചത്.
https://www.facebook.com/Malayalivartha





















