പ്രളയസമയത്ത് ഹര്‍ത്താല്‍ നടത്തുന്നത് ശരിയോയെന്ന് ഹൈക്കോടതി

പ്രളയസമയത്ത് ഹര്‍ത്താല്‍ നടത്തുന്നത് ശരിയോയെന്ന് ഹൈക്കോടതി. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനിടെ സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് അനുചിതമെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. പ്രളയവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേ ചീഫ് ജസ്റ്റിസാണ് ഇക്കാര്യം പരാമര്‍ശിച്ചത്.
ഹര്‍ത്താലിനെതിരെ നേരത്തെ തന്നെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശന്‍, മുന്‍ മന്ത്രി എംകെ മുനീര്‍ അടക്കമുള്ളവര്‍ പ്രളയ സമയത്ത് ഹര്‍ത്താല്‍ വേണ്ടെന്ന നിലപാടെടുത്തിരുന്നു.
അതേസമയം, ഇടതുവലതുമുന്നണികള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പ്രളയമേഖലയിലുള്‍പ്പെടെ ജനജീവതം ദുരിതത്തിലാക്കി.
https://www.facebook.com/Malayalivartha

























