ചില അപഥ സഞ്ചാരിണികള്‍ സ്ത്രീസുരക്ഷാ നിയമം മുതലെടുക്കുന്നു; ബിഷപ്പും ദിലീപും പികെ ശശിയുമാണ് ഇരകൾ; വനിതാ കമ്മീഷന്‍ തന്‍റെ മൂക്ക് ചെത്തുമോയെന്ന് പൂഞ്ഞാര്‍ എംഎല്‍എ പി. സി ജോര്‍ജ്ജ്

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി ലൈംഗികാരോപണപ്പരാതി ഉന്നയിച്ച കന്യാസ്ത്രീയെ ആക്ഷേപിച്ചും ദേശീയ വനിതാ കമ്മീഷനെ വെല്ലുവിളിച്ചും പൂഞ്ഞാര്‍ എംഎല്‍എ പി. സി ജോര്‍ജ്ജ്. മുൻപ് സമരം നടത്തുന്ന കന്യാസത്രീകളുടെ കന്യകാത്വ പരിശോധന നടത്തണമെന്ന് ആക്ഷേപിച്ച പിന്നാലെയാണ് പുതിയ വിവാദം.
ചില അപഥ സഞ്ചാരിണികള്‍ സ്ത്രീസുരക്ഷാ നിയമം മുതലെടുക്കുന്നുവെന്നും കന്യാസ്ത്രീകള്‍ ഹൈക്കോടതിക്ക് മുന്‍പില്‍ സമരം നടത്താതെ ഒരു ഹര്‍ജി കൂടി നല്‍കണമെന്നും പി.സി.ജോര്‍ജ് ആവശ്യപ്പെട്ടു. ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ ബന്ധുക്കൾ കോടനാട് വലിയ വീടും ഷോപ്പിംഗ് കോംപ്ലക്സും വച്ചത് വെറും മൂന്ന് കൊല്ലം കൊണ്ടാണ്. ബിഷപ്പിനെതിരായ പരാതിയില്‍ കന്യാസ്ത്രീയ്ക്ക് വേണ്ടി സമരത്തിനിറങ്ങിയ കന്യാസ്ത്രീകള്‍ സഭയില്‍ നിന്നും വേറിട്ടു നില്‍ക്കുന്നുവരാണെന്നും പി.സി.ജോര്‍ജ് ആരോപിച്ചു.
കന്യാസ്ത്രീ നിയമ പരിരക്ഷ തേടുകയാണെങ്കില്‍ താന്‍ പിന്തുണയ്ക്കും അതേസമയം വൈദിക സമൂഹത്തെ അപമാനിക്കാനാണ് ശ്രമമെങ്കില്‍ അത് അംഗീകരിക്കില്ല. ബിഷപ്പിനെ തനിക്ക് നേരിട്ട് പരിചയമില്ല. അദ്ദേഹം തെറ്റ് ചെയ്തിട്ടോയെന്ന് തനിക്ക് അറിയില്ല.
പി.സി.ജോര്‍ജിനെതിരെയുള്ള ദേശീയ വനിതാ കമ്മീഷന്‍റെ വിമര്‍ശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് വനിതാ കമ്മീഷന്‍ തന്‍റെ മൂക്ക് ചെത്തുമോയെന്നായിരുന്നു പിസിയുടെ മറുപടി. പീഡനപരാതിയില്‍ കൃത്യമായി തെളിവില്ലാതെ പി.കെ.ശശി എംഎല്‍എയ്ക്കെതിരെ കേസെടുക്കരുതെന്നും നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഇരയാണെന്നും പിസി ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
https://www.facebook.com/Malayalivartha

























