ബിഷപ്പിന്റെ ബലാല്‍സംഘം: പൊലീസിന്റെ 'അന്വേഷണ ആരോഗ്യത്തില്‍' ഹൈക്കോടതിക്ക് സംശയം, അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് വ്യാഴാഴ്ച ഹാജരാക്കണം, ബിഷപ്പ് ഉള്‍പ്പെടെ ആരും നിയമത്തിന് മുകളിലല്ലെ, ജലന്തറില്‍ പോയി ബിഷപ്പിനെ ചോദ്യം ചെയ്തിട്ട് ഒരു മാസം പിന്നിട്ടിട്ടും എന്തൊക്കെ നടപടികളാണ് ചെയ്തതെന്നും കോടതി

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഉള്‍പ്പെടെ ആരും നിയമത്തിന് മുകളിലല്ലെന്ന് ഹൈക്കോടതി. ജലന്തറില്‍ പോയി ബിഷപ്പിനെ ചോദ്യം ചെയ്തിട്ട് ഒരു മാസം പിന്നിട്ടിട്ടും എന്തൊക്കെ നടപടികളാണ് ചെയ്തത്. ഇരയുടെ സുരക്ഷ ഉറപ്പാക്കണം. അവര്‍ക്ക് എന്ത് സംരക്ഷണമാണ് നല്‍കുന്നത്. അന്വേഷണത്തില്‍ എന്ത് പുരോഗതിയാണ് ഉണ്ടായതെന്ന് വിശദീകരിക്കണമെന്നും പൊലീസിനോട് ആവശ്യപ്പെട്ടു. വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കും. അന്വേഷണം എന്തുകൊണ്ട് ഇതുവരെ പൂര്‍ത്തിയാക്കിയില്ല. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹാജരാക്കണം.
കോടതിയില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും ശക്തമായ എതിര്‍പ്പ് ഉയര്‍ന്നതോടെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ജലന്തര്‍ ബിഷപ്പിന് ഈയാഴ്ച നോട്ടീസ് നല്‍കും. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റിലേക്ക് നീങ്ങാനാണ് സാധ്യത. നാട്ടില്‍ പോയിരിക്കുന്ന ഐ.ജി വിജയ് സാഖറെ തിരികെ എത്തിയ ശേഷം ബുധനാഴ്ച യോഗം ചേരും. അതിന് ശേഷമാണ് നോട്ടീസ് നല്‍കുക. മൊഴികളിലെ ചില വൈരുദ്ധ്യങ്ങളില്‍ വ്യക്തത വരുത്താന്‍ സാക്ഷികളില്‍ ചിലരുടെ മൊഴി വീണ്ടും രേഖപ്പെടുത്തും.
അന്വേഷണ സംഘം , വത്തിക്കാന്‍ പ്രതിനിധിക്ക് കന്യാസ്ത്രീയുടെ പരാതി കൈമാറിയ ഭഗല്‍പൂര്‍ ബിഷപ്പ് കുര്യന്‍ വലിയകണ്ടത്തിലിന്റെ മൊഴിയെടുത്തു. പരാതിയില്‍ എന്താണെന്ന് തനിക്കറിയില്ലെന്നും പരാതി കൈമാറിയെന്നും അദ്ദേഹം പറഞ്ഞു. പരാതിക്കാരിയായ കന്യാസ്ത്രിയെ അധിക്ഷേപിച്ച പി.സി.ജോര്‍ജിനെതിരെ കേസെടുക്കും. കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്താന്‍ ജില്ലാ പൊലീസ് മേധാവി നിര്‍ദേശം നല്‍കി. ബിഷപ്പിനെതിരായ കേസ് അട്ടിമറിക്കുന്നെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ ന്യൂനപക്ഷ കമ്മിഷന്‍ പൊലീസിനെതിരെ കേസെടുത്തു.
https://www.facebook.com/Malayalivartha

























