Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

ഒഴിവായത് വന്‍ ദുരന്തം....തൃശൂരില്‍ റോഡിലേക്ക് ചോര്‍ന്നത് ഹൈഡ്രോക്ലോറിക് ആസിഡ്

10 SEPTEMBER 2018 05:28 PM IST
മലയാളി വാര്‍ത്ത

തൃശൂര്‍ അശ്വിനി ജംഗ്ഷന് സമീപം ടാങ്കര്‍ ലോറിയില്‍ നിന്നും ആസിഡ് ചോര്‍ന്നു. അഗ്‌നിരക്ഷ സേനയുടെ ഇടപെടല്‍ മൂലം ഒഴിവായത് വന്‍ ദുരന്തം. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവമുണ്ടായത്. കര്‍ണാടകയിലെ കാര്‍വാറില്‍ നിന്ന് ആലുവയിലേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പെട്ടത്. ടാങ്കര്‍ ലോറിയുടെ വാല്‍വിന് ചോര്‍ച്ച ഉണ്ടായതിനെ തുടര്‍ന്ന് റോഡിലേക്കാണ് ഹൈഡ്രോക്ലാറിക് ആസിഡ് ഒഴുകി വീണത്. പ്രദേശത്ത് പുകയും ഉയര്‍ന്നു. ഇതോടെ നാട്ടുകാര്‍ പരിഭ്രാന്തരായി.

ഓട്ടത്തിനിടെ ടാങ്കര്‍ ലോറിയുടെ പിന്‍ഭാഗത്തെ പ്രധാനവാല്‍വ് ഊരിപ്പോയതാണ് ചോര്‍ച്ചയ്ക്ക് കാരണം. വലിയ അളവിലാണ് ആസിഡ് റോഡിലേക്കൊഴുകിയത്. വാല്‍വില്‍ അറ്റകുറ്റപ്പണി നടത്തി ചോര്‍ച്ച അടയ്ക്കാനാണ് ആദ്യം ശ്രമം നടത്തിയത്.
പെട്രോള്‍ പമ്പില്‍ നിന്നും അഞ്ച് മീറ്റര്‍ മാത്രം അകലെയായിരുന്നു ടാങ്കര്‍ ലോറി നിര്‍ത്തിയിട്ടത്. ഇതും ജനങ്ങളെ പരിഭ്രാന്തരാക്കി. അഗ്‌നിശമന സേനാംഗങ്ങളെത്തി അറ്റകുറ്റി പണിനടത്താന്‍ ശ്രമിച്ചെങ്കിലും സമീപത്ത് പെട്രോള്‍ പമ്പുള്ളതിനാല്‍ നീക്കം ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് വാല്‍വില്‍ മരക്കുറ്റി അടിച്ച് കയറ്റി ചോര്‍ച്ച കുറയ്ക്കുകയായിരുന്നു.

മരക്കുറ്റി അടിച്ച് കയറ്റി ചോര്‍ച്ച നിയന്ത്രിച്ച ശേഷം ആളൊഴിഞ്ഞ സ്ഥലത്തേയ്ക്ക് ടാങ്കര്‍ ലോറി മാറ്റുകയായിരുന്നു. അഗ്‌നിശമന സേനയുടെ വാഹനത്തില്‍ നിന്നും ആസിഡൊഴുകുന്ന ഭാഗത്തേയ്ക്ക് വെള്ളം ചീറ്റിക്കൊണ്ടേയിരുന്ന് അപകട സാധ്യത ഒഴിവാക്കുകയായിരുന്നു.

റോഡിലേക്ക് ആസിഡ് വീണു തുടങ്ങിയതോടെ പ്രദേശത്തുള്ളവര്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകളും അനുഭവപ്പെടാന്‍ തുടങ്ങി. പലര്‍ക്കും ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടു. ചിലര്‍ക്ക് മൂക്കിന്റെ ഉള്‍ഭാഗത്ത് നീറ്റല്‍ അനുഭവപ്പെട്ടു. സംഭവസ്ഥലത്തുനിന്നും അകലം പാലിക്കണമെന്ന് പോലീസ് നിര്‍ദ്ദേശം നല്‍കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (2 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (3 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (3 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (3 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (4 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (4 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (5 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (6 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (6 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (7 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (7 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (7 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (7 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (7 hours ago)

Malayali Vartha Recommends