പ്രളയത്തിന് ശേഷം കനത്ത ചൂട്... വയനാട്ടില്‍ രണ്ട് പേര്‍ക്ക് സൂര്യതാപമേറ്റു

കേരളത്തില്‍ പ്രളയത്തിനുശേഷം കനത്ത ചൂട്. വയനാട് ജില്ലയില്‍ രണ്ട് പേര്‍ക്ക് സൂര്യതാപമേറ്റു. മൈലാടി സ്വദേശി ഇസ്മായില്‍, നടവയല്‍ സ്വദേശി ബിജു എന്നിവര്‍ക്കാണ് സൂര്യതാപമേറ്റത്. മൈലാടിയിലെ വോളിബോള്‍ കോര്‍ട്ട് വൃത്തിയാക്കുന്നതിനിടെ ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് ഇസ്മായിലിന് സൂര്യതാപമേറ്റത്. വീട് നിര്‍മ്മാണത്തിനിടെയാണ് ബിജുവിന് സൂര്യാതാപമേറ്റത്.
ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം ഇരുവരും വീടുകളിലേക്ക് മടങ്ങി. അതിതീവ്രമായ കാലാവസ്ഥാ വ്യതിയാനത്തിന്റെ സൂചനകളാണ് ഇതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
https://www.facebook.com/Malayalivartha

























