കോണ്‍വെന്‍റിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ കന്യാസ്ത്രീയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും

പത്തനാപുരം മൗണ്ട് താബോര്‍ കോണ്‍വെന്‍റിലെ കിണറ്റിൽ മരിച്ച നിലയില്‍ കണ്ടെത്തിയ കന്യാസ്ത്രീയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. കോണ്‍വെന്‍റ് സെമിത്തേരിയില്‍ രാവിലെ പത്തുമണിക്കാണ് സംസ്കാരം. പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക നിഗമനങ്ങളും സാഹചര്യ തെളിവുകളും അനുസരിച്ച് മരണം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
അന്നനാളത്തില്‍ നിന്ന് നാഫ്ത്തലിന്‍ ഗുളിക കണ്ടെത്തി. ഇടതു കൈയിലുണ്ടായിരുന്നത് ആഴത്തിലുള്ള മുറിവ്. വെള്ളം ഉളളില്‍ ചെന്നതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പേര്‍ട്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ലഭിച്ച മൊഴികളും ഒത്ത് നോക്കിയ ശേഷം അന്തിമ തീരുമാനത്തിലെത്തുമെന്നാണ് പൊലീസ് പറയുന്നത്. സൂസണ്‍ മാത്യൂ മുടി മുറിച്ചത് എന്തിനായിരുന്നു എന്നതിലും അന്വേഷണം നടക്കുന്നു. സ്വയം കൈ മുറിച്ചതാകാം എന്നാണ് ഇന്നലെ ലഭിച്ച സാഹചര്യത്തെളിവുകള്‍ വ്യക്തമാക്കിത്.
https://www.facebook.com/Malayalivartha

























