Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

ആഘോഷമില്ലാത്തൊരു കലോത്സവം... പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം ആഘോഷങ്ങളും പകിട്ടുമില്ലാതെ നടത്താന്‍ സര്‍ക്കാര്‍ തീരുമാനം, കലോല്‍സവ മാന്വല്‍ പരിഷ്‌ക്കരിക്കാനും നീക്കം 

11 SEPTEMBER 2018 09:36 AM IST
മലയാളി വാര്‍ത്ത

പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം ആഘോഷങ്ങളും പകിട്ടുമില്ലാതെ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും സാംസ്‌കാരിക പ്രവര്‍ത്തകരുമായും ചര്‍ച്ച നടത്തുകയും ചെയ്തു. കലോല്‍സവ മാന്വല്‍ പരിഷ്‌ക്കരിക്കാനും നീക്കമുണ്ട്.
സ്‌കൂള്‍ കലോത്സവം മാത്രമല്ല കായികമേളയും ശാസ്ത്രമേളകളും നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. മേളകള്‍ ഒഴിവാക്കുന്നത്, ആയിരക്കണക്കിന് കുട്ടികളുടെ ഗ്രേസ് മാര്‍ക്കിനെ ബാധിക്കുമെന്ന വിദ്യാഭ്യാസവകുപ്പിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം മാറ്റിയത്.വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

അതേസമയം ഡിസംബറില്‍ നടക്കാനിരിക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേള (ഐ.എഫ്.എഫ്.കെ) നടത്തണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിലാണ് ആഘോഷപരിപാടികള്‍ റദ്ദാക്കി പൊതുഭരണവകുപ്പ് ഉത്തരവിറക്കിയത്. ഉത്തരവിനെതിെര സാംസ്‌കാരിക, വിദ്യാഭ്യാസമന്ത്രിമാര്‍ മുഖ്യമന്ത്രിയുടെ ഓഫിസിനെ അതൃപ്തി അറിയിച്ചിരുന്നു. എന്നാല്‍, ആഘോഷ പരിപാടികള്‍ ഒഴിവാക്കാനുള്ള നിര്‍ദേശത്തിലേക്ക് പൊതുഭരണവകുപ്പ് സെക്രട്ടറി സ്‌കൂള്‍ കലോത്സവം ഉള്‍പ്പെടെയുള്ള പരിപാടികള്‍ കൂട്ടിച്ചേര്‍ത്ത് ഉത്തരവിറക്കുകയായിരുന്നെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

തുടര്‍ന്ന്, അമേരിക്കയില്‍ ചികിത്സയിലുണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തിയശേഷമാണ് കുട്ടികള്‍ക്ക് ഗ്രേസ്മാര്‍ക്ക് ലഭിക്കുന്ന എല്ലാ മേളകളും ആഘോഷമൊഴിവാക്കി നടത്താന്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ ഉത്തരവിനെതിരെ അധ്യാപക സംഘടനകളും വിദ്യാര്‍ഥി സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ആറായിരത്തോളം വിദ്യാര്‍ഥികള്‍ക്കാണ് വിവിധ മേഖലകളിലൂടെ ഗ്രേസ് മാര്‍ക്ക് ലഭിച്ചത്.
എന്നാല്‍ ഡിസംബറില്‍ നടക്കാനിരിക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേള (ഐ.എഫ്.എഫ്.കെ) നടത്തണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. മുഖ്യമന്ത്രി അമേരിക്കയില്‍നിന്ന് തിരിച്ചെത്തിയ ശേഷമേ ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകൂവെന്നാണ് അറിയുന്നത്. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (2 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (3 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (3 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (3 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (4 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (4 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (5 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (6 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (6 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (7 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (7 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (7 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (7 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (7 hours ago)

Malayali Vartha Recommends