Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് യു.ഡി.എഫിന് തലവേദനയായിരുന്ന മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷ ഇപ്പോള്‍ എല്‍.ഡി.എഫിന് തലവേദനയായി; കന്യാസ്ത്രിമാര്‍ നടത്തുന്ന നിരാഹാര സമരപന്തലിലിലേക്ക് വന്ന് ഡി.ജി.പി.ക്ക് നാണമില്ലേ എന്ന് ചോദിച്ചത് വെറുതേയല്ല; ശക്തമായ നിലപാടുമായി കെമാല്‍ പാഷ നീങ്ങുമ്പോള്‍...

11 SEPTEMBER 2018 10:01 AM IST
മലയാളി വാര്‍ത്ത

സര്‍ക്കാരിന് തലവേദനയായി മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷ. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് യു ഡി എഫിന് തലവേദനയായിരുന്നു അദ്ദേഹം. ഇപ്പോള്‍ എല്‍ ഡി.എഫിനാണ് ജ. പാഷ തലവേദനയായി തീര്‍ന്നത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബാര്‍ക്കോഴ കേസില്‍ മുന്‍ ധനമന്ത്രി കെ.എം.മാണിക്കെതിരെ ജസ്റ്റിസ് പാഷ നടത്തിയ പരാമര്‍ശങ്ങളാണ് അദ്ദേഹത്തിന്റെ രാജിയില്‍ അവസാനിച്ചത്. സീസറിന്റെ ഭാര്യ വിശുദ്ധമായിരിക്കണമെന്ന പരാമര്‍ശത്തെ തുടര്‍ന്ന് കെ.എം.മാണി രാജിവച്ചു. 

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന് എതിരെ പ്രകരിച്ചതിനെ തുടര്‍ന്നാണ് കെമാല്‍ പാഷ വീണ്ടും വാര്‍ത്തകളില്‍ സജീവമായത്. അതോടെ അദ്ദേഹം എല്‍ ഡി എഫിന് എതിരായി. സര്‍ക്കാര്‍ ചീഫ് ജസ്റ്റിസിന്റെ ഭാഗത്താണ് നിലയുറപ്പിച്ചത്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളെയും അദ്ദേഹം ശക്തിയുക്തം എതിര്‍ത്തു. വിരമിക്കുന്ന ന്യായാധിപന്‍മാര്‍ സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ ജോലിക്ക് ചേരരുതെന്ന് വിവാദ പ്രസ്താവനയും നടത്തി. 

അതിനിടയിലാണ് ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപെട്ട് കന്യാസ്ത്രിമാര്‍ നടത്തുന്ന നിരാഹാര സമരപന്തലിലിലേക്ക് ജസ്റ്റിസ് പാഷ വന്നത്. ഡി ജി പി ക്ക് നാണമില്ലേ എന്ന ചോദ്യമാണ് അദ്ദേഹം ചോദിച്ചത്. കെമാല്‍ പാഷ സര്‍ക്കാരിനെതിരെ തൊടുത്ത് വിട്ടത് മുനയും മൂര്‍ച്ചയുമുള്ള ആരോപണങ്ങളാണ്. വരും ദിവസങ്ങളില്‍ സര്‍ക്കാരിനെതിരെ നിലപാട് ശക്തമാക്കും എന്ന സൂചന തന്നെയാണ് കെമാല്‍ പാഷ നല്‍കിയത്.

സര്‍ക്കാര്‍ വിരുദ്ധ നിലപാടുകളില്‍ സജീവമായ കെമാല്‍ പാഷയെ അതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ചില ഭരണ അനുകൂല പ്രമാണിമാര്‍ പ്രേരിപ്പിച്ചിരുന്നെങ്കിലും അദ്ദേഹം അതിന് വഴങ്ങിയില്ല. തനിക്ക് പ്രത്യേക രാഷ്ട്രീയ വിശ്വാസം ഇല്ലെന്ന് അദ്ദേഹം അടുപ്പക്കാരോട് പറയുന്നുണ്ട്. നിലപാടുകളാണ് പ്രധാനം. ഇനിയും നിലപാടുകള്‍ സ്വീകരിക്കും. അതില്‍ രാഷ്ട്രീയം കാണിക്കില്ലെന്നും ജ പാഷ വിശ്വസിക്കുന്നു.

ജ.പാഷക്ക് സമൂഹത്തിലുള്ള ഇമേജാണ് സര്‍ക്കാരിനെ വ്യാകുലപ്പെടുത്തുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സി പി എമ്മിന്റെ ഓമന പുത്രനായിരുന്നു ജ.കെമാല്‍ പാഷ. അത് ഇപ്പോള്‍ പൂര്‍ണമായും മാറിയിരിക്കുന്നു. സര്‍ക്കാര്‍ എന്തു തന്നെ ചെയ്താലും കെമാല്‍ പാഷയുടെ ഇമേജ് സര്‍ക്കാരിന് വീണ്ടെടുക്കാനാവില്ല. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയും ജ.പാഷ വിമര്‍ശിച്ചിരുന്നു. അദ്ദേഹത്തെ പോലെയുള്ളവരുടെ വാക്കുകള്‍ക്ക് ജനങ്ങള്‍ വലിയ വിലയാണ് നല്‍കുന്നത്. അത് തന്നെയാണ് സര്‍ക്കാരിനെ അലട്ടുന്ന ഘടകം.

അതേ സമയം എറണാകുളത്തെ പ്രമുഖ സി പി എം നേതാക്കന്‍മാരുമായി ജ.പാഷക്ക് ബന്ധമുണ്ട്. എന്നാല്‍ അവരൊന്നും ഇടപെട്ടിട്ട് ഫലം കാണുന്നില്ലെന്നാണ് കേള്‍ക്കുന്നത് .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (2 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (3 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (3 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (3 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (4 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (4 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (5 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (6 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (6 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (7 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (7 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (7 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (7 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (7 hours ago)

Malayali Vartha Recommends