Widgets Magazine
04
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.ജെ. റോയിയുടെ മരണം: ഒൻപത് പേജുള്ള ഡയറി കുറിപ്പുകൾ ആത്മഹത്യാക്കുറിപ്പായി കണക്കാക്കാനാവില്ലെന്ന് അന്വേഷണസംഘം...


കിഴക്കൻ കാറ്റ് തുണച്ചു: മഴയിൽ നനഞ്ഞ് മധ്യ-തെക്കൻ കേരളം...സംസ്ഥാനത്ത് ഏറ്റവും ഉയർന്ന UV വികിരണ നിരക്ക് രേഖപ്പെടുത്തിയത് പത്തനംതിട്ടയിലും, ഇടുക്കിയിലും...


ആ പെൺകുട്ടികൾക്ക് വേണ്ടി നിങ്ങൾ ഒരുക്കിയ അന്തി ചർച്ചയും വെറും നാടകമായിരുന്നോ...?


രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക വൈകൃതമുള്ളയാൾ; കുടുംബങ്ങളിൽ കയറി സ്ത്രീകളെ ചൂഷണം ചെയ്യുന്നു: വീണ്ടും ഗുരുതര ആരോപണങ്ങളുമായി എം.എ ഷഹനാസ്


രാഹുലിനെതിരായ അയോഗ്യതാ നീക്കം തെറ്റായ കീഴ്‌വഴക്കമെന്ന് കോൺഗ്രസ്; സംരക്ഷണം അത്ഭുതപ്പെടുത്തുന്നില്ലെന്ന് സി.പി.എം

ഞാൻ ഒരു ഡോക്ടറാണ്,അവിവാഹിതനാണ്! കൈയ്ക്ക് സ്വാധീനക്കുറവുളളതുകൊണ്ട് സാധാരണ വീട്ടിലെ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു; സെന്റി ഡയലോഗിൽ ഫെയ്‌സ്ബുക്കില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയെ വീഴ്ത്തി പീഡനം: കല്‍പ്പറ്റ സ്വദേശിയുടെ കയ്യിലിരുപ്പിന് എട്ടിന്റെ പണി

11 SEPTEMBER 2018 10:06 AM IST
മലയാളി വാര്‍ത്ത

അച്ഛൻ മരിച്ചതോടെ സ്വന്തമെന്ന് പറയാൻ അമ്മ മാത്രമുള്ള ഹരിപ്പാടിനടുത്തുള്ള ഗ്രാമത്തിലെ പെണ്‍കുട്ടിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട്  വിവാഹ വാഗ്ദാനം നല്‍കി കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. വയനാട് കല്‍പ്പറ്റ പുലപ്ര സ്വദേശി പി.യൂനസിനെ (40) യാണ് ഹരിപ്പാട് പോലീസ് താമരശ്ശേരിയില്‍നിന്ന്‌ പിടികൂടിയത്.

പെണ്‍കുട്ടിയുടെ കൈവശമുണ്ടായിരുന്ന നാല് പവന്റെ ആഭരണങ്ങളും 3,000 രൂപയും ഇയാള്‍ തട്ടിയെടുത്തതായി ബന്ധുക്കള്‍ പറഞ്ഞു. മുറിയില്‍ അടച്ചിട്ട് ക്രൂരമായി ആക്രമിച്ചതായും പരാതിയില്‍ പറയുന്നുണ്ട്. ഹരിപ്പാടിനടുത്തുള്ള ഒരു ഗ്രാമത്തിലെ പെണ്‍കുട്ടിയെയാണ്  ഡോക്ടറാണെന്ന് പ്രതി പറഞ്ഞ് വിശ്വസിപ്പിച്ചത്.

അവിവാഹിതനാണെന്നും ഒരു കൈയ്ക്ക്‌ സ്വാധീനക്കുറവുളളതിനാല്‍ സാധാരണ വീട്ടിലെ പെണ്‍കുട്ടിയെ വിവാഹംകഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും വിശ്വസിപ്പിച്ചാണ് ഇയാള്‍ തട്ടിപ്പിന് തുടക്കമിട്ടത്. ഓഗസ്റ്റ് ഒന്‍പതിനാണ് പെണ്‍കുട്ടിയെ കാണാതായത്. പ്രതി മണ്ണാറശാല ഭാഗത്ത് വാഹനത്തിലെത്തിയാണ് കൂട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു. ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ഹാജരാക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി.

ചൊവ്വാഴ്ചയാണ് കേസ് അവധിക്ക് വച്ചിരുന്നത്. അഡീഷണല്‍ എസ്.ഐ. കെ.സജി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സന്തോഷ്, സി.പി.ഒ.മാരായ അജയ്, ദര്‍ശന എന്നിവരടങ്ങുന്ന സംഘം കഴിഞ്ഞ ദിവസങ്ങളിലായി വയനാട്ടിലായിരുന്നു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്താനായത്.

ഹരിപ്പാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) ഡി.ശ്രീകുമാര്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. അമ്മയ്ക്കൊപ്പം വീട്ടിലേക്കുപോയ യുവതിയെ ചൊവ്വാഴ്ച ഹൈക്കോടതിയില്‍ ഹാജരാക്കും. യൂനസ് വിവാഹിതനാണെന്ന് പോലീസ് പറഞ്ഞു. പ്രതി സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണ്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മതം മാറ്റാനുള്ള ശ്രമമാണ് നടന്നതെന്ന് ബന്ധുക്കള്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക്‌സഭയില്‍ സംസാരിക്കുന്നതില്‍ നിന്ന് തന്നെ തടഞ്ഞു; സ്പീക്കര്‍ക്ക് കത്ത് അയച്ച് രാഹുല്‍ ഗാന്ധി  (3 hours ago)

പിണറായിസം അവസാനിപ്പിക്കാന്‍ പ്രവര്‍ത്തനം നടത്തുന്നുമെന്ന് പി അന്‍വര്‍  (3 hours ago)

മുഖ്യമന്ത്രിയെ വിമാനത്തിനുള്ളില്‍ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ രൂക്ഷ വിമര്‍ശനവുമായി കോടതി  (3 hours ago)

മുംബൈയില്‍ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ വിമാനങ്ങളുടെ ചിറകുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു  (4 hours ago)

കളിച്ച് കളിച്ച് കളി കാര്യമായി;അപായച്ചങ്ങല വലിച്ച് ട്രെയിനിലെ യാത്രക്കാര്‍  (4 hours ago)

വീട്ടിനുള്ളില്‍ കുടുങ്ങിയ ദമ്പതികളെയും കൊച്ചുമകളെയും രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ്  (4 hours ago)

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പൂജാരി അറസ്റ്റില്‍  (5 hours ago)

യുവതിയുടെ പരിഹാസ ചോദ്യത്തിന് കിടിലന്‍ മറുപടി നല്‍കി ദിയ കൃഷ്ണ  (5 hours ago)

റംസാന്‍ മാസത്തില്‍ കര്‍ണാടകയിലെ ഉറുദു മീഡിയം സ്‌കൂളുകളുടെ സമയം സര്‍ക്കാര്‍ പുനഃക്രമീകരിച്ചു  (7 hours ago)

വി കെ പ്രശാന്ത് എംഎല്‍എയുടെ വാഹനം തടഞ്ഞ് കൗണ്‍സിലര്‍  (7 hours ago)

കാത്തിരിക്കുന്നത് യുഎഇയിലെ ജയിൽ...സി.ജെ. റോയിയുടെ മരണത്തിന് പിന്നിലെ കാരണം !! എല്ലാം ആ ഡയറിക്കുറുപ്പിലുണ്ട് യു എ ഇയിൽ ജയിലിലാകുമെന്ന ഭയം !!  (7 hours ago)

സി ജെ റോയിയുടെ ജീവൻ എടുത്തത് 'ടാക്സ് ടെററിസം'? ഐടി പരിശോധനയ്ക്കെതിരായ കേസ് റോയ് പിൻവലിച്ചത് എന്തിന്? വിശദാംശങ്ങൾ തേടി ഉദ്യോഗസ്ഥർ  (7 hours ago)

പ്രവാസികൾക്ക് ആശ്വാസം! പെട്ടിയിലെ സ്വർണ്ണം ഇനി ഒളിച്ചുവെക്കേണ്ട! അന്തസ്സായി കുടുംബത്തേയ്ക്ക് കൊണ്ടുവരാം  (7 hours ago)

നാലര വര്‍ഷത്തിനുള്ളില്‍ മൂന്നര ലക്ഷത്തോളം വനിതകള്‍ക്ക് തൊഴില്‍ നല്‍കി: മന്ത്രി വീണാ ജോര്‍ജ്  (7 hours ago)

ഇന്ത്യൻ നേവിയിൽ ഓഫിസർ 260 ഒഴിവുകൾ , ഫെബ്രുവരി 24 വരെ അപേക്ഷിക്കാം  (7 hours ago)

Malayali Vartha Recommends