ഭാര്യയ്ക്ക് അവിഹിതബന്ധം ഉണ്ടെന്ന സംശയത്തെ തുടര്‍ന്ന് യുവാവ് തല അറുത്തുമാറ്റി, ഭാര്യയ്‌ക്കൊപ്പം ഉണ്ടായിരുന്നയാള്‍ ഓടി രക്ഷപെട്ടു, ചിക്കമംഗളൂര്‍ ശിവാനി റെയില്‍വേ സ്റ്റേഷന് സമീപം നടന്ന ദാരുണ കൊലപാതകം കണ്ട് നിന്നവരെ ഭീതിയിലാഴ്ത്തി, അറുത്ത തല ബാഗിലാക്കി ടാക്‌സി ഡ്രൈവറായ ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ ചെന്നു

വടക്ക്‌നോക്കിയന്ത്രത്തിലെ ശ്രീനിവാസന്റെ കഥാപാത്രം തളത്തില്‍ ദിനേശന്‍ ഭാര്യയെ സംശയിച്ച് പലതും കാട്ടിക്കൂട്ടന്നതിനിടെ, ജാനരനെന്ന് സംശയിച്ച് ഭാര്യാ പിതാവിന്റെ തലയ്ക്ക് ഉലക്കയ്ക്ക് അടിക്കുന്നുണ്ട്. പക്ഷെ, അയാളൊരിക്കലും ഭാര്യയെ ആക്രമിക്കുന്നില്ല. എന്നാല്‍ ടാക്‌സി ഡ്രൈവറായ യുവാവ് അവിഹിതബന്ധം ഉണ്ടെന്ന് ആരോപിച്ച് ഭാര്യയുടെ തല അറുത്തുമാറ്റി. എന്നിട്ട് അത് പ്ലാസ്റ്റിക്ക് ബാഗിലിട്ട് പൊലീസ് സ്റ്റേഷനില്‍ ചെന്നു. സിനിമയെ പോലും വെല്ലുന്ന യാഥാര്‍ത്ഥ്യം കണ്ട് പൊലീസുകാരും അമ്പരന്നു. കര്‍ണാടകയിലെ ചിക്കമംഗളൂര്‍ അജ്ജാതപുര പൊലീസ് സ്റ്റേഷനിലാണ് നാടിനെ നടുക്കിയ സംഭവവികാസങ്ങള്‍ നടന്നത്. കൊല്ലാനുപയോഗിച്ച വെട്ടുകത്തിയുമായി യുവാവ് വരുന്നത് കണ്ട ചില പൊലീസുകാര്‍ ഭയന്നു.
അജ്ജാതപുര സ്വദേശിയ രൂപയാണ് (28) ക്രൂരമായ കൊലപാതകത്തിനിരയായത്. ഭര്‍ത്താവും ടാക്‌സി ഡ്രൈവറുമായ സതീഷിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു. കൊലക്കുറ്റത്തിന് കേസെടുത്തു. ഒന്‍പത് വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. ഭാര്യയെ തുടക്കം മുതല്‍ സതീഷിന് സംശയമായിരുന്നു. അതിനാല്‍ വാക്ക്തര്‍ക്കവും മര്‍ദ്ദനവും പതിവായിരുന്നെന്ന് അയല്‍ക്കാര്‍ പറയുന്നു. രൂപയ്ക്ക് പലരുമായി അവിഹിതബന്ധം ഉണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. സതീഷ് ജോലിക്ക് പോകുമ്പോള്‍ വീട്ടില്‍ പലരും വന്ന് പോയിരുന്നതായി സംശയമുണ്ടായിരുന്നു. ഭാര്യ തന്നെ വഞ്ചിക്കുകയാണെന്ന് ഇയാള്‍ വിശ്വസിച്ചു.
കഴിഞ്ഞ ദിവസം രൂപ പുറത്ത് പോയപ്പോള്‍ സതീഷ് പിന്തുടര്‍ന്നു. കൊല്ലാന്‍ കയ്യില്‍ വെട്ടികത്തിയും കരുതിയിരുന്നു. ചിക്കമംഗളൂര്‍ ശിവാനി റെയില്‍വേ സ്റ്റേഷന് സമീപമുള്ള തോട്ടത്തിന് അരില്‍ വെച്ച് രൂപ മറ്റൊരു യുവാവിനെ കണ്ടുമുട്ടി. ഇരുവരും സംസാരിച്ച് നില്‍ക്കെ, കൊല്ലാനായി ഓടി വന്ന സതീഷിനെ കണ്ട് ഒപ്പമുണ്ടായിരുന്നയാള്‍ ഓടി രക്ഷപെട്ടു. കഴുത്തിന് വെട്ടേറ്റ രൂപ അവിടെ തന്നെ പിടഞ്ഞുവീണ് മരിച്ചു. ശേഷം തല അറുത്തുമാറ്റി ബാഗിലാക്കി പൊലീസ് സ്റ്റേഷനിലേക്ക് പോവുകയായിരുന്നു.
https://www.facebook.com/Malayalivartha
























