കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആന്ധ്രാപ്രദേശിന് പ്രത്യേക സംസ്ഥാന പദവി; കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളും ; തെരഞ്ഞെടുപ്പ് തന്ത്രങ്ങളുമായി കോൺഗ്രസ്സ്

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആന്ധ്രാപ്രദേശ് പിടിക്കാൻ ലക്ഷ്യമിട്ട് കോണ്‍ഗ്രസ്. തെലുങ്കാനയില്‍ ടിഡിപിയുമായി സഖ്യമുണ്ടാക്കിയ കോണ്‍ഗ്രസ് ആന്ധ്രാപ്രദേശിലും ഈ സഖ്യം നടപ്പില്‍ വരുത്താനുള്ള ശ്രമത്തിലാണ്. എന്‍ഡിഎ വിട്ട ടിഡിപി ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ തുടരുന്നതും തെലുങ്കാനയില്‍ കോണ്‍ഗ്രസ്സുമായി കൈകോര്‍ത്തതും ഹൈക്കമാന്‍ഡ് ഗുണമായാണ് നോക്കി കാണുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് ആന്ധ്രാപ്രദേശിലെ കുര്‍ണൂലില്‍ രാഹുല്‍ ഗാന്ധി റാലി സംഘടിപ്പിച്ചിരുന്നു. റാലിയെ അഭിസംബോധന ചെയ്ത് കൊണ്ട് സംസാരിച്ച രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപിയേയുംരൂക്ഷ ഭാഷയിൽ വിമർശിച്ചെങ്കിലും ടിഡിപി, വൈഎസ്ആര്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളെപ്പറ്റി പ്രസംഗത്തിൽ പരാമർശം നടത്തിയില്ല. ഈ പാര്‍ട്ടികളുമായി സഖ്യം രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് നടത്തിവരുന്നു എന്ന വാർത്തകൾ പുറത്ത് വരുന്ന സാഹചര്യത്തിലാണ് രാഹുലിന്റെ ഈ മൗനം.
അതേസമയം ആന്ധ്രയുടെ ചുമതലയുള്ള ഉമ്മന്‍ചാണ്ടിയാണ് സഖ്യനീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. മുന്‍ മുഖ്യമന്ത്രി കിരണ്‍റെഡ്ഡിയെ പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടുവരുന്നതിലും അദ്ദേഹത്തിന്റെ തന്ത്രങ്ങളുണ്ടായിരുന്നു. ഉമ്മന്‍ചാണ്ടിയെ രാഷ്ട്രീയ തന്ത്രങ്ങള്‍ക്കൊപ്പം രാഹുലിന്‍െ സാന്നിധ്യവും കൂടിചേരുന്നതോടെ സംസ്ഥാനത്ത് മികച്ച നേട്ടമുണ്ടാക്കാമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തന്നത്. ഉമ്മന്‍ചാണ്ടി, കിരണ്‍കുമാര്‍ റെഡ്ഡി,പല്ലം രാജു തുടങ്ങിയവര്‍ രാഹുലിനൊപ്പം സജീവമായി ഉണ്ടായിരുന്നു. കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ ആന്ധ്രാപ്രദേശിന് പ്രത്യേക സംസ്ഥാന പദവി നല്‍കുകയും കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha






















