Widgets Magazine
15
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊറിയൻ സുഹൃത്തിന്റെ പേരിൽ ചതിക്കുഴി; ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിതാവ്


ചൂട് കൂടുന്നു; യുവി ഇൻഡക്സ് അപകടകരമായ നിലയിൽ: 18-ന് തിരുവനന്തപുരത്ത് ലഘുമഴയ്ക്ക് സാധ്യത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസ് സുപ്രീം കോടതിയിലേക്ക്; മുൻകൂർ ജാമ്യത്തിനെതിരെ പരാതിക്കാരി...


എല്ലാം എല്ലാം അയ്യപ്പന്‍... സ്വര്‍ണക്കൊള്ള വിവാദത്തിനിടെ ശബരിമല യുവതി പ്രവേശന ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും


കലാശപ്പോര്.... ട്വന്റി-20 ലോകകപ്പിൽ ആരാധകർ കാത്തിരുന്ന ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഗ്രൂപ്പ് റൗണ്ട് മത്സരം ഇന്ന് കൊളംബോയിൽ നടക്കും

ബിഷപ്പിന്റെ അറസ്റ്റിന് ഡിജിപിയുടെ അനുമതി; ഇനി വേണ്ടത് സര്‍ക്കാരിന്റെ പച്ചക്കൊടി മാത്രം; ബിഷപ്പിനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍; അറസ്റ്റ് ചെയ്യുന്നതാണ് ഉചിതമെന്ന് അന്വേഷണ സംഘം

20 SEPTEMBER 2018 12:22 PM IST
മലയാളി വാര്‍ത്ത

ബിഷപ്പിന്റെ അറസ്റ്റിന് കളമൊരുക്കും പോലീസ് നീക്കങ്ങള്‍ തകൃതി. ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് പുതിയ ചോദ്യപ്പട്ടിക തയ്യാറാക്കി. മൊഴികളിലെ പൊരുത്തക്കേടുകളാണ് ബിഷപ്പിന് കുരുക്കായത്. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഏഴ് മണിക്കൂര്‍ ചോദ്യം ചെയ്തതോടെ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്ന് അന്വേഷണ സംഘം. ആദ്യ ഘട്ടമെന്ന നിലയില്‍ 104 ചോദ്യങ്ങളിലാണ് ബിഷപ്പില്‍ നിന്നും സംഘം വിശദീകരണം തേടിയത്. രാവിലെ പതിനൊന്നരയോടെ തുടങ്ങിയ ചോദ്യം ചെയ്യല്‍ വൈകുന്നേരം ആറരയോടെയാണ് അവസാനിച്ചത്. ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതാണ് ഉചിതമെന്നാണ് അന്വേഷണ സംഘം റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് അറസ്റ്റുണ്ടാകുമെന്നാണ് കരുതുന്നത്. അതേസമയം അറസ്റ്റുണ്ടായാല്‍ തിരുവസ്ത്രം ഇട്ട് അറസ്റ്റ് വരിക്കരുതെന്ന് വിശ്വാസികള്‍ പറയുന്നത്. 

ചോദ്യം ചെയ്യലിനോട് ബിഷപ്പ് സഹകരിക്കുന്നുണ്ടെന്ന് കോട്ടയം എസ്.പി ഹരിശങ്കര്‍ വ്യക്തമാക്കി. അറസ്റ്റ് രേഖപ്പെടുത്തേണ്ട സാഹചര്യമുണ്ടായാല്‍ ബിഷപ്പിന്റെ മെഡിക്കല്‍ പരിശോധന നടത്താന്‍ പൊലീസ് ക്ലബ്ബിലേക്ക് വിളിച്ച് വരുത്തിയ മെഡിക്കല്‍, ഫോറന്‍സിക് വിദഗ്ദ്ധരെ തിരിച്ചയച്ചിരുന്നു. 

എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തെറ്റാണെന്നും മിക്ക തെളിവുകളും എഡിറ്റ് ചെയ്ത് ഉണ്ടാക്കിയതാണെന്നുമാണ് ബിഷപ്പിന്റെ വാദം. പരാതിക്കാരിയായ കന്യാസ്ത്രീ ഭാവഭേദമൊന്നുമില്ലാതെയാണ് തന്നോട് ഇടപെടാറുള്ളതെന്നും ഫ്രാങ്കോ ആരോപിക്കുന്നു. തനിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച കന്യാസ്ത്രീയ്ക്ക് ദുരുദ്ദേശമുണ്ട്. താന്‍ നിരപരാധിയാണെന്നും ബിഷപ്പ് വ്യക്തമാക്കി. തൃപ്പൂണിത്തുറയിലെ പൊലീസ് കഌില്‍ നടന്ന ചോദ്യം ചെയ്യലിലാണ് ബിഷപ്പ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

പീഡിപ്പിച്ചെന്ന് പരാതിക്കാരി പറയുന്ന ദിവസങ്ങളില്‍ കുറുവിലങ്ങാട്ടെ മഠത്തില്‍ താമസിച്ചിട്ടില്ല. കന്യാസ്ത്രീ മഠത്തിലെ സ്ഥിരം പ്രശ്‌നക്കാരിയായിരുന്നു. അതിനാല്‍ തന്നെ പലതവണ ശാസിക്കേണ്ടി വന്നിട്ടുണ്ട്. മിഷനറീസ് ഒഫ് ജീസസിന്റെ സുപ്രധാന തസ്തികയില്‍ നിന്ന് കന്യാസ്ത്രീയെ പുറത്താക്കിയിരുന്നു. ഇതിന് പിന്നില്‍ താനാണെന്നാണ് കന്യാസ്ത്രീയുടെ തെറ്റിദ്ധാരണ. ഇതാണ് തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നിലെ കാരണമെന്നും ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞു. അതേസമയം, 500 ചോദ്യങ്ങളാണ് ബിഷപ്പിനായി അന്വേഷണ സംഘം തയ്യാറാക്കിയിരിക്കുന്നത്. ചോദ്യാവലി പ്രകാരം തന്നെ മറുപടികള്‍ വേണമെന്ന് ബിഷപ്പിനോട് അന്വേഷണ സംഘം നിര്‍ദ്ദേശിച്ചു. ഇന്ന് രാവിലെ 11 മണിയോടെയാണ് ബിഷപ്പ് തൃപ്പൂണിത്തുറ പൊലീസ് കഌില്‍ ചോദ്യം ചെയ്യലിനായി ഹാജരായത്. 10 മണിക്ക് എത്താനാണ് പൊലീസ് നിര്‍ദ്ദേശിച്ചിരുന്നതെങ്കിലും 11 മണിക്ക് മാത്രമാണ് ബിഷപ്പ് എത്തിയത്. ചോദ്യം ചെയ്യല്‍ മുഴുവന്‍ കാമറയില്‍ പകര്‍ത്തുന്നുണ്ട്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സിസ്റ്റര്‍ അനുപമ രംഗത്തെത്തി. ഫ്രാങ്കോ മുളയ്ക്കല്‍ പറയുന്നത് പച്ചക്കള്ളമാണെന്ന് സിസ്റ്റര്‍ അനുപമ പറഞ്ഞു. പരാതിക്കാരിയായ കന്യാസ്ത്രീയെ ബിഷപ്പ് വ്യക്തഹത്യ നടത്തുകയാണ്. അന്വേഷണ സംഘത്തിന് മുന്നില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കെട്ടുകഥ ആവര്‍ത്തിക്കുകയാണ്. സത്യമെന്തായാലും പുറത്തുവരും. ജനങ്ങളുടെ പിന്തുണ വലിയ ആശ്വാസമാണെന്നും സിസ്റ്റര്‍ പറഞ്ഞു.

അതേസമയം താന്‍ നിരപരാധിയെന്ന് ആവര്‍ത്തിക്കുകയാണ് ബിഷപ്പ്. ഇന്നലെ സിസ്റ്റര്‍ അനുപമ നടന്ന ചോദ്യം ചെയ്യലില്‍ 104 ചോദ്യങ്ങളാണ് അന്വേഷണസംഘം ചോദിച്ചത്. ഫോറന്‍സിക് മെഡിക്കല്‍ സംഘവും ഒപ്പമുണ്ട്. ചോദ്യം ചെയ്യലില്‍ ബിഷപ് സഹകരിക്കുന്നുണ്ടെന്നും ചോദ്യംചെയ്യല്‍ പൂര്‍ത്തിയായാലേ അടുത്ത തീരുമാനം ഉണ്ടാകൂവെന്നും എസ്പി പറഞ്ഞു.

പരാതിക്കാരിയായ കന്യാസ്ത്രീ പറഞ്ഞ ദിവസങ്ങളില്‍ മഠത്തില്‍ താമസിച്ചിട്ടില്ലെന്ന് അന്വേഷണ സംഘത്തോട് ചോദ്യം ചെയ്യലിനിടെ ബിഷപ് പറഞ്ഞു. പരാതിക്കാരിയുടേത് ദുരുദ്ദേശ്യമാണെന്നും ബിഷപ് ചോദ്യം ചെയ്യലിലുടനീളം ആവര്‍ത്തിച്ചു.ചോദ്യം ചെയ്യല്‍ ഇന്നും തുടരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം മേഖലയിലെ സ്ത്രീമുന്നേറ്റത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ സമഗ്രമാകണമെന്ന് ഉത്തരവാദിത്ത ടൂറിസം സെമിനാര്‍  (3 minutes ago)

ചിന്നു പാപ്പുവിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ആൺ സൃഹൃത്തും തൂങ്ങി മരിച്ചു...!!! കാസർകോട് സ്വദേശി സന്ദേശിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി  (5 minutes ago)

ലോക കരാട്ടെ മത്സരങ്ങൾ ഇനി തിരുവനന്തപുരം സ്വദേശി ക്യോഷി ജി കെ പ്രദീപ്‌ നിയന്ത്രിക്കും  (14 minutes ago)

കൊറിയൻ സുഹൃത്തിന്റെ പേരിൽ ചതിക്കുഴി; ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിതാവ്  (35 minutes ago)

ചോറ്റാനിക്കരയിലെ പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം  (39 minutes ago)

ചൂട് കൂടുന്നു; യുവി ഇൻഡക്സ് അപകടകരമായ നിലയിൽ: 18-ന് തിരുവനന്തപുരത്ത് ലഘുമഴയ്ക്ക് സാധ്യത...  (43 minutes ago)

സ്വിമ്മിംഗ് പൂളില്‍ വീണ 4 വയസുകാരിക്ക് ദാരുണാന്ത്യം  (59 minutes ago)

പാലക്കാട് പത്താംക്ലാസുകാരന് ക്രൂര മര്‍ദനം  (1 hour ago)

ഗാനമേളയ്ക്കിടെ ഡാന്‍സ് കളിയ്ക്കാന്‍ അനുവദിക്കാത്തതിന് ട്രൂപ്പിന്റെ ഉപകരണങ്ങള്‍ തല്ലിതകര്‍ത്തു  (1 hour ago)

പിന്നില്‍ നിന്ന് ഫോട്ടോയെടുക്കാന്‍ ശ്രമിച്ച പാപ്പരാസികളോട് കയര്‍ത്ത് അയേഷ ഖാന്‍  (1 hour ago)

മാധ്യമങ്ങളില്‍ സ്വന്തം പേര് ചര്‍ച്ചയാക്കി സീറ്റ് ഉറപ്പിക്കാന്‍ നോക്കുന്നവരെ പരിഗണിക്കില്ലെന്ന് കെ.സി. വേണുഗോപാല്‍  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസ് സുപ്രീം കോടതിയിലേക്ക്; മുൻകൂർ ജാമ്യത്തിനെതിരെ പരാതിക്കാരി...  (1 hour ago)

യുഎസില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

പാരമ്പര്യമായി നിലനില്‍ക്കുന്ന ആചാരങ്ങള്‍ സംരക്ഷിക്കുക എന്ന നിലപാടില്‍ സംഘടനയ്ക്ക് മാറ്റമില്ലെന്ന് എന്‍എസ്എസ്  (1 hour ago)

പ്രണയദിനത്തില്‍ വിവാഹ വാര്‍ത്ത പങ്കുവെച്ച് നടി പാര്‍വതി വിജയ്  (1 hour ago)

Malayali Vartha Recommends