മൂന്നു തവണ അന്വേഷിച്ച കാര്യം ഇനിയും അന്വേഷിക്കുന്നതില്‍ അര്‍ത്ഥമില്ല... മറ്റേതെങ്കിലും ഏജന്‍സിക്ക് അന്വേഷണം കൈമാറണമെന്ന് വിജിലന്‍സ് കോടതിയോട് അഭ്യര്‍ത്ഥിക്കും; ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ അന്വേഷണ ഭീഷണി ഉയര്‍ത്തി കെ.എം. മാണിയെ വരുതിയിലാക്കാന്‍ ശ്രമം

വീണ്ടും കെ.എം.മാണി രാഷ്ട്രീയ കേന്ദ്ര ബിന്ദുവാകുന്നു. ഇത്രയും നാള്‍ അദ്ദേഹത്തെ ഒപ്പം കൂട്ടാന്‍ ശ്രമിച്ചവര്‍ ഇക്കുറി അന്വേഷണ ഭീഷണി ഉയര്‍ത്തിയാണ് അദ്ദേഹത്തെ വരുതിയിലാക്കാന്‍ ശ്രമിക്കുന്നത്.
ബാര്‍ക്കോഴ കേസില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നിന്നുണ്ടായ ഉത്തരവ് അനുസരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് വിജിലന്‍സ് വിഭാഗം കോടതിയെ അറിയിക്കാന്‍ സാധ്യത തെളിയുന്നു. മറ്റേതെങ്കിലും ഏജന്‍സിക്ക് അന്വേഷണം കൈമാറണം എന്നായിരിക്കും ആവശ്യം.
മൂന്നു തവണ തങ്ങള്‍ അന്വേഷിച്ച കാര്യം ഇനിയും അന്വേഷിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് വിജിലന്‍സിന്റെ നിലപാട്. ഇതില്‍ കൂടുതല്‍ അന്വേഷിക്കാനാവില്ല. അന്യേഷണത്തില്‍ പൂര്‍ണമായ ആത്മാര്‍ത്ഥത പുലര്‍ത്തിയിട്ടുണ്ട്. വീണ്ടും അന്വേഷിച്ചാല്‍ ഒന്നും തെളിയാന്‍ പോകുന്നില്ലെന്നും വിജിലന്‍സ് അറിയിക്കും. അതോടെ കളി കേന്ദ്രത്തിന്റെ കൈയിലെത്തും.
വിജിലന്‍സ് വിഭാഗം അന്വേഷണത്തിന് വിസമ്മതിച്ചാല്‍ കേസ് സിബിഐക്ക് കൈമാറാനായിരിക്കും കോടതി ആലോചിക്കുക, സി ബി ഐ കേസ് ഏറ്റെടുക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ വിചാരിക്കണം. അതായത് മാണിയെ കേന്ദ്രം ഉപയോഗിക്കുമെന്നര്‍ത്ഥം.
ബാര്‍ കേസില്‍ ബിജു രമേശിന്റെ കൈയില്‍ നിന്നും കെ എം മാണി പണം വാങ്ങിയതായി അധികമാരും വിശ്വസിക്കുന്നില്ല. അതേ സമയം തെരഞ്ഞടുപ്പ് വരുമ്പോള്‍ ഇത്തരത്തില്‍ പണം വാങ്ങുന്നത് സ്വാഭാവികമാണെന്ന് കരുതുന്നവരുമുണ്ട്. സകലമാന രാഷ്ട്രീയക്കാരും ഇത്തരത്തിലുള്ള സമ്പന്നരില്‍ നിന്നും പണം വാങ്ങിയാണ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്. അതിന് സി പി എം, കോണ്‍ഗ്രസ്, ബിജെപി വ്യത്യാസമൊന്നുമില്ല. ഇതില്‍ ചിലര്‍ അകപ്പെട്ട് പോകും. അതിലൊരാളാണ് കെ എം മാണി.
ഡിസംബര്‍ പത്തിനാണ് കേസ് വീണ്ടും പരിഗണിക്കുക. അന്ന് കേരള സര്‍ക്കാര്‍ നയം വ്യക്തമാക്കും. മാണിയെ തൊട്ട് പല്ലിന്റെ മൂര്‍ച്ച കളയാനൊന്നും സര്‍ക്കാര്‍ ശ്രമിക്കില്ല. അതില്‍ അവര്‍ക്ക് കൗതുകവുമില്ല. മാണി വഴി ഒരു സമുദായത്തെ പിണക്കാനും സര്‍ക്കാര്‍ തയ്യാറാവില്ല. അതേ സമയം മാണിയുടെ വോട്ടിന് സി പി എം ശ്രമിക്കില്ല. അതില്‍ അവര്‍ക്ക് താത്പര്യവുമില്ല. എന്നാല്‍ രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ ആരെയും ഇല്ലാതാക്കാന്‍ പിണറായി ആഗ്രഹിക്കില്ല.
കേസ് സിബിഐക്ക് വിട്ടാല്‍ കെ.എം മാണിയോട് കേന്ദ്രം വിലപേശും. വിജിലന്‍സിനെ വീണ്ടും ഏല്‍പ്പിച്ചാല്‍ സി പി എം വിലപേശും.
https://www.facebook.com/Malayalivartha






















