Widgets Magazine
15
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊറിയൻ സുഹൃത്തിന്റെ പേരിൽ ചതിക്കുഴി; ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിതാവ്


ചൂട് കൂടുന്നു; യുവി ഇൻഡക്സ് അപകടകരമായ നിലയിൽ: 18-ന് തിരുവനന്തപുരത്ത് ലഘുമഴയ്ക്ക് സാധ്യത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസ് സുപ്രീം കോടതിയിലേക്ക്; മുൻകൂർ ജാമ്യത്തിനെതിരെ പരാതിക്കാരി...


എല്ലാം എല്ലാം അയ്യപ്പന്‍... സ്വര്‍ണക്കൊള്ള വിവാദത്തിനിടെ ശബരിമല യുവതി പ്രവേശന ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും


കലാശപ്പോര്.... ട്വന്റി-20 ലോകകപ്പിൽ ആരാധകർ കാത്തിരുന്ന ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഗ്രൂപ്പ് റൗണ്ട് മത്സരം ഇന്ന് കൊളംബോയിൽ നടക്കും

ബിഷപ്പിന്റെ വിശദീകരണം തൃപ്തികരമല്ല... പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ ഡിജിപി അനുമതി നല്‍കിയതോടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പോലീസ്; അറസ്റ്റുണ്ടാകുക ഇന്നത്തെ ചോദ്യം ചെയ്യല്‍ കൂടി വിലയിരുത്തി; പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് കൂടുതല്‍ പൊലീസുകാരെ വിന്യസിക്കും 

20 SEPTEMBER 2018 12:20 PM IST
മലയാളി വാര്‍ത്ത

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ ഡിജിപി അനുമതി നല്‍കിയതോടെ ഇതിനായുള്ള തയ്യാറെടുപ്പുകള്‍ പൊലീസ് തുടങ്ങിയതായാണ് സൂചന. ഇനി വേണ്ടത് സര്‍ക്കാരിന്റെ പച്ചക്കൊടി മാത്രമാണ്. അതേസമയം പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് കൂടുതല്‍ പൊലീസുകാരെ വിന്യസിക്കും. ബിഷപ്പിന്റെ വിശദീകരണം തൃപ്തികരമല്ലെന്നാണ് ഐജിയുടെ യോഗത്തില്‍ വിലയിരുത്തിയത്. അറസ്റ്റ് അനിവാര്യമാണെന്നാണ് അന്വേഷണസംഘം യോഗത്തില്‍ അറിയിച്ചത്.

ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണ സംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യാന്‍ തുടങ്ങി. രാവിലെ 11 മണിക്ക് തൃപ്പൂണിത്തുറയില്‍ ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് ബിഷപ്പിന് പൊലീസ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ബുധനാഴ്ച ഏഴ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം കൊച്ചിയിലെ ആഡംബര ഹോട്ടലിലാണ് ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കഴിഞ്ഞത്.

ബിഷപ്പിനെ ചോദ്യം ചെയ്തതിന് ശേഷം റേഞ്ച് ഐജിയുടെ സാന്നിദ്ധ്യത്തില്‍ കോട്ടയം എസ്പിയും, അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പിയും കൊച്ചിയില്‍ യോഗം ചേര്‍ന്നു. ആദ്യ ദിവസം നല്‍കിയ മൊഴികള്‍ വിശകലനം ചെയ്താകും രണ്ടാം ഘട്ട ചോദ്യം ചെയ്യല്‍ നടക്കുക. ബിഷപ്പിനോട് ചോദിക്കുവാന്‍ കൂടുതല്‍ ചോദ്യങ്ങള്‍ അന്വേഷണ സംഘം തയ്യാറാക്കിയിട്ടുണ്ട്.

ഇന്നത്തെ ചോദ്യം ചെയ്യല്‍ നിര്‍ണായകമാണെന്നും ബിഷപ്പിന്റെ മൊഴികളും വസ്തുതകളും പരിശോധിച്ച് അറസ്റ്റ് വേണമോയെന്ന് തീരുമാനിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ആരോപണങ്ങളെ പരമാവധി പ്രതിരോധിക്കുന്ന നിലപാടാണ് ബിഷപ്പ് ചോദ്യം ചെയ്യലില്‍ സ്വീകരിച്ചതെന്നാണ് പൊലീസ് നല്കുന്ന സൂചന. എന്നാല്‍ ബിഷപ്പിന്റെ വാദം പൊലീസ് പൂര്‍ണ്ണമായും മുഖവിലക്കെടുത്തിട്ടില്ല.

ചില പൊരുത്തക്കേടുകള്‍ ഇപ്പോഴുമുണ്ട്. ഇതിന്റെ ചുവട് പിടിച്ചാകും ഇന്ന് കൂടുതല്‍ ചോദ്യം ചെയ്യല്‍. ബലാത്സംഗ ആരോപണങ്ങള്‍ നിഷേധിച്ച ബിഷപ്പ് കന്യാസ്ത്രീ തനിക്കെതിരെ വ്യക്തി വിരോധം തീര്‍ക്കുകയാണെന്നാണ് ഇന്നലെ നടന്ന ഏഴുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ചത്. വാദങ്ങള്‍ നിരത്തുന്നതിന് ഫോണ്‍ റെക്കോര്‍ഡുകളും, വീഡിയോകളും ഉള്‍പ്പടെ ബിഷപ്പ് ഫ്രാങ്കോ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാക്കുകയും ചെയ്തു. ഇത് അന്വേഷണ സംഘം വിശദമായി പരിശോധിച്ച് വരികയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം മേഖലയിലെ സ്ത്രീമുന്നേറ്റത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ സമഗ്രമാകണമെന്ന് ഉത്തരവാദിത്ത ടൂറിസം സെമിനാര്‍  (3 minutes ago)

ചിന്നു പാപ്പുവിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ആൺ സൃഹൃത്തും തൂങ്ങി മരിച്ചു...!!! കാസർകോട് സ്വദേശി സന്ദേശിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി  (5 minutes ago)

ലോക കരാട്ടെ മത്സരങ്ങൾ ഇനി തിരുവനന്തപുരം സ്വദേശി ക്യോഷി ജി കെ പ്രദീപ്‌ നിയന്ത്രിക്കും  (14 minutes ago)

കൊറിയൻ സുഹൃത്തിന്റെ പേരിൽ ചതിക്കുഴി; ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിതാവ്  (35 minutes ago)

ചോറ്റാനിക്കരയിലെ പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം  (39 minutes ago)

ചൂട് കൂടുന്നു; യുവി ഇൻഡക്സ് അപകടകരമായ നിലയിൽ: 18-ന് തിരുവനന്തപുരത്ത് ലഘുമഴയ്ക്ക് സാധ്യത...  (43 minutes ago)

സ്വിമ്മിംഗ് പൂളില്‍ വീണ 4 വയസുകാരിക്ക് ദാരുണാന്ത്യം  (59 minutes ago)

പാലക്കാട് പത്താംക്ലാസുകാരന് ക്രൂര മര്‍ദനം  (1 hour ago)

ഗാനമേളയ്ക്കിടെ ഡാന്‍സ് കളിയ്ക്കാന്‍ അനുവദിക്കാത്തതിന് ട്രൂപ്പിന്റെ ഉപകരണങ്ങള്‍ തല്ലിതകര്‍ത്തു  (1 hour ago)

പിന്നില്‍ നിന്ന് ഫോട്ടോയെടുക്കാന്‍ ശ്രമിച്ച പാപ്പരാസികളോട് കയര്‍ത്ത് അയേഷ ഖാന്‍  (1 hour ago)

മാധ്യമങ്ങളില്‍ സ്വന്തം പേര് ചര്‍ച്ചയാക്കി സീറ്റ് ഉറപ്പിക്കാന്‍ നോക്കുന്നവരെ പരിഗണിക്കില്ലെന്ന് കെ.സി. വേണുഗോപാല്‍  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസ് സുപ്രീം കോടതിയിലേക്ക്; മുൻകൂർ ജാമ്യത്തിനെതിരെ പരാതിക്കാരി...  (1 hour ago)

യുഎസില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

പാരമ്പര്യമായി നിലനില്‍ക്കുന്ന ആചാരങ്ങള്‍ സംരക്ഷിക്കുക എന്ന നിലപാടില്‍ സംഘടനയ്ക്ക് മാറ്റമില്ലെന്ന് എന്‍എസ്എസ്  (1 hour ago)

പ്രണയദിനത്തില്‍ വിവാഹ വാര്‍ത്ത പങ്കുവെച്ച് നടി പാര്‍വതി വിജയ്  (1 hour ago)

Malayali Vartha Recommends