അവസാനം ആളെ കണ്ടെത്തി... സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബമ്പര്‍ ഭാഗ്യം തൃശൂരിലെ വീട്ടമ്മയ്ക്ക്

സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ പത്തുകോടി രൂപ തൃശൂര്‍ അടാട്ട് വിളക്കുംകാല്‍ പള്ളം വത്സലയെന്ന വീട്ടമ്മയ്ക്ക്. പടിഞ്ഞാറേ കോട്ടയിലെ എസ്എസ് മണിയന്‍ ഏജന്‍സിയില്‍ നിന്നു വിറ്റ TB 128092 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം.
ബുധനാഴ്ചയായിരുന്നു നറുക്കെടുപ്പെങ്കിലും ഇന്നു രാവിലെയാണ് കോടിപതിയായ ഭാഗ്യവതിയെ കണ്ടെത്താനായത്. കഴിഞ്ഞ വര്‍ഷത്തെ ഓണം ബമ്പറും തൃശൂരില്‍ വിറ്റ ടിക്കറ്റിനായിരുന്നു. നറുക്കെടുപ്പ് കഴിഞ്ഞ് ഏറെ നാളുകള്‍ക്ക് ശേഷമാണ് അന്ന് ഭാഗ്യവാനെ കണ്ടെത്താനായത്.
https://www.facebook.com/Malayalivartha






















