അഭിമന്യൂവിനെ മറന്നു അല്ലേ ഇത്ര എളുപ്പം, അത് ഒരു തുടക്കം മാത്രമാണ് ; എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് നേരെ സോഷ്യല്‍ മീഡിയ വഴി വധഭീഷണി

കൊച്ചിന്‍ യൂണിവേഴ്സിറ്റിയിലെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് നേരെ സോഷ്യല്‍ മീഡിയ വഴി വധഭീഷണി. അഭിമന്യൂവിനെ മറന്നു അല്ലേ ഇത്ര എളുപ്പം, അത് ഒരു തുടക്കം മാത്രമാണ്. കേറി നിരങ്ങിയാല്‍ വെച്ചേക്കില്ല ഒരുത്തനേയും'; എന്നാണ് ജാഫര്‍ സ്രാമ്ബി എന്നയാളുടെ വധഭീക്ഷണി.
എസ് എഫ് ഐ ജില്ലാ സെക്രട്ടറി സച്ചിന്‍ കുര്യാക്കോസ്, എസ് എഫ് ഐ യൂണിറ്റ് കമ്മിറ്റി അംഗം അമല്‍നാഥ് എന്നിവരുള്‍പ്പെടെയുള്ള നിരവധി വിദ്യാര്‍ത്ഥികളെ കുസാറ്റ് ക്യാംപസില്‍ വെച്ച് 'മലബാറീസ്' എന്ന പേരിലറിയപ്പെടുന്ന ഗുണ്ടാ സംഘം ആക്രമിച്ചതിനെ ന്യായീകരിച്ച് ഫ്രറ്റേണിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെഫ്‌റിന്‍ ഫേസ്‌ബുക്കില്‍ ഇട്ട പോസ്റ്റിന് താഴെയാണ് ഷെഫ്‌റിനെ പിന്തുണച്ചുകൊണ്ട് ജാഫര്‍ സ്രാമ്ബിയുടെ കമന്റ്.
എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ നവമാധ്യമങ്ങളില്‍ നിരന്തരം വ്യാജവാര്‍ത്തകള്‍ പോസ്റ്റ് ചെയ്യാറുള്ള ഷെഫ്‌റിന്റെ പ്രവര്‍ത്തനങ്ങളെ ചിലര്‍ ചൂണ്ടിക്കാണിചിരുന്നു. ഇതിനെ ചോദ്യം ചെയ്തപ്പോളാണ് കൊലവിളി.
https://www.facebook.com/Malayalivartha






















