ബലാല്‍സംഗ കേസുകളില്‍ അന്വേഷണം രണ്ട് മാസം കൊണ്ട് പൂര്‍ത്തിയാക്കണമെന്ന നിയമം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടി സര്‍ക്കാര്‍ അട്ടിമറിച്ചു, രണ്ടാഴ്ച മുമ്പ് കോട്ടയത്ത് സമാനമായ പീഡന കേസില്‍ മുന്‍ മിസ്റ്റര്‍ ഇന്ത്യയും ജിംനാസ്റ്റിക് താരവുമായ മുരളിയെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കി

ബലാല്‍സംഗ കേസുകളില്‍ അന്വേഷണം രണ്ട് മാസം കൊണ്ട് പൂര്‍ത്തിയാക്കണമെന്ന നിയമം (Criminal Law Amemmendent Act 2018 )ബിഷപ്പ് ഫ്രാങ്കോയുടെ കേസില്‍ സംസ്ഥാന സര്‍ക്കാരും പൊലീസും അട്ടിമറിച്ചെന്ന് സുപ്രീംകോടതി അഭിഭാഷകന്‍ എം.ടി ജോര്‍ജ്. 85 ദിവസം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. ഇത് ഗുരുതരമായ നിയമലംഘനമാണ്. നിയമം ലംഘിച്ച കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. ക്രിമിനല്‍ നിയമത്തില്‍ നിയമ ഭേദഗതി വരുത്തി കൊണ്ട് ഈ വര്‍ഷം ഏപ്രില്‍ 21 ന് കേന്ദ്രം ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു. ജൂണ്‍ 29ന് ഓര്‍ഡിനന്‍സിനു പകരം ലോക്‌സഭ ഭേദഗതി ചെയ്ത ബില്‍ പാസാക്കുകയും ചെയ്‌തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പുതിയ നിയമ പ്രകാരം ബലാല്‍സംഗ കേസുകളില്‍ വേഗത്തിലുള്ള അന്വേഷണവും വിചാരണയും വേണമെന്നും ബില്ലില്‍ പറയുന്നുണ്ട്. രണ്ടു മാസത്തിനകം അന്വേഷണ നടപടികള്‍ പൂര്‍ത്തിയാക്കണം. സ്വാധീനവും പണവുമുള്ളവര്‍ക്കു വേണ്ടി ഏത് നിയമവും വഴി മാറ്റാം, ലംഘിക്കാം എന്നതിന്റെ നേര്‍ക്കാഴ്ചയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ കാര്യത്തില്‍ നടന്നത്. ചോദ്യം ചെയ്യലിനായി തൃപ്പൂണിത്തറ പോലീസ് സ്‌റ്റേഷനിലെത്തിയ ഫ്രാങ്കോയുടെ ഒരു പടം പോലും ക്യാമറായില്‍ പതിയാതിരിക്കാന്‍ കേരള പൊലിസ് പുലര്‍ത്തിയ ശുഷ്‌കാന്തിയും ജാഗ്രതയും അന്വേഷണത്തിന്റെ കാര്യത്തിലുണ്ടായില്ലെന്ന് വ്യാപകമായ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

രണ്ടാഴ്ച മുമ്പ് കോട്ടയത്ത് സമാനമായ പീഡന കേസില്‍ പിടിയിലായ മുന്‍ മിസ്റ്റര്‍ ഇന്ത്യയും ജിംനാസ്റ്റിക് താരവുമായ മുരളിയെ അന്വേഷണ ഉദ്യോഗസ്ഥര്‍ ക്യാമറയ്ക്കു മുന്നില്‍ ആഘോഷത്തോടെയാണ് കൊണ്ട് വന്ന് പ്രദര്‍ശിപ്പിച്ചത്. എല്ലാ നിയമങ്ങളും ഫ്രാങ്കോയുടെ കാര്യത്തില്‍ വഴിമാറുന്നു. ഇതിന് പിന്നില്‍ ഭരണകക്ഷിയിലെ ചിലരുടെ കടുംപിടുത്തമാണെന്ന് ആക്ഷേപമുണ്ട്. കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ പഞ്ചാബില്‍ ബിഷപ്പിന് വേണ്ട സഹായങ്ങള്‍ ചെയ്തിരുന്നു. അവിടെ ഭരണം കോണ്‍ഗ്രസാണ് നടത്തുന്നത്.
https://www.facebook.com/Malayalivartha