Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു.. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു..


തെലങ്കാനയിൽ സ്‌ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി..ഒരു കോടി സാരികൾ നിർമിക്കാനാണ് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്.. ഏകദേശം 450 കോടി രൂപ ചിലവ്..


ഗൾഫിൽനിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ.. സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു... പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു..


ഇറാനും അമേരിക്കയുമായി യുദ്ധം നടക്കുമ്പോഴും..ഇറാനിയൻ വനിതകൾ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്..നുരഞ്ഞ് പൊന്തുന്ന ഷാംപെയ്ൻ കുപ്പികളും വിലകൂടിയ കാറുകളും..ഇവരുടെ വിദേശ ജീവിതം..


കണ്ണീര്‍ പ്രാര്‍ത്ഥനകള്‍ വിഫലമായി...കൊലപാതകമാണെന്നും കുടുംബം.. വെറും 15 മിനിറ്റിനുള്ളില്‍ ഒരു പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കാനാണ്...1500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ശ്രീനന്ദ പതിച്ചിരിക്കുന്നത്..

പോലീസ് കസ്റ്റഡിയില്‍ ഇരിക്കുമ്പോഴും ബിഷപ്പ് അതിശക്തന്‍ തന്നെ; ഇന്നലെ തങ്ങിയത് ആഡംബര ഹോട്ടലില്‍; രാത്രി വേഷം മാറി ഹോട്ടലില്‍ നിന്ന് പുറത്തുപോയതായി സൂചന; പോലിസിനെ നോക്കുകുത്തിയാക്കി സ്വകാര്യ സുരക്ഷ

20 SEPTEMBER 2018 01:52 PM IST
മലയാളി വാര്‍ത്ത

ബിഷപ്പ് ഇപ്പോഴും ആത്മവിശ്വാസത്തില്‍ വാദങ്ങളില്‍ ഇപ്പോഴും ഉറച്ചുതന്നെ. പീഡിപ്പിച്ചെന്ന് പരാതിക്കാരി പറയുന്ന ദിവസങ്ങളില്‍ കുറുവിലങ്ങാട്ടെ മഠത്തില്‍ താമസിച്ചിട്ടില്ല. കന്യാസ്ത്രീ മഠത്തിലെ സ്ഥിരം പ്രശ്‌നക്കാരിയായിരുന്നു. അതിനാല്‍ തന്നെ പലതവണ ശാസിക്കേണ്ടി വന്നിട്ടുണ്ട്. മിഷനറീസ് ഒഫ് ജീസസിന്റെ സുപ്രധാന തസ്തികയില്‍ നിന്ന് കന്യാസ്ത്രീയെ പുറത്താക്കിയിരുന്നു. ഇതിന് പിന്നില്‍ താനാണെന്നാണ് കന്യാസ്ത്രീയുടെ തെറ്റിദ്ധാരണ. ഇതാണ് തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നിലെ കാരണമെന്നും ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞു. അതേസമയം, 500 ചോദ്യങ്ങളാണ് ബിഷപ്പിനായി അന്വേഷണ സംഘം തയ്യാറാക്കിയിരിക്കുന്നത്. ചോദ്യാവലി പ്രകാരം തന്നെ മറുപടികള്‍ വേണമെന്ന് ബിഷപ്പിനോട് അന്വേഷണ സംഘം നിര്‍ദ്ദേശിച്ചു. ഇന്നലെ രാവിലെ 11 മണിയോടെയാണ് ബിഷപ്പ് തൃപ്പൂണിത്തുറ പൊലീസ് കഌില്‍ ചോദ്യം ചെയ്യലിനായി ഹാജരായത്. 10 മണിക്ക് എത്താനാണ് പൊലീസ് നിര്‍ദ്ദേശിച്ചിരുന്നതെങ്കിലും 11 മണിക്ക് മാത്രമാണ് ബിഷപ്പ് എത്തിയത്. ചോദ്യം ചെയ്യല്‍ മുഴുവന്‍ കാമറയില്‍ പകര്‍ത്തുന്നുണ്ട്.
അതേ സമയം ഇന്നലെ ഏഴ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തങ്ങിയത് കൊച്ചിയിലെ അത്യാഡംബര ഹോട്ടലില്‍. തൃപ്പൂണിത്തുറയിലെ പോലിസിന്റെ ഹൈടെക് സെല്‍ ഓഫിസില്‍ നിന്ന് ഇന്നലെ വൈകീട്ട് 6.30ഓടെയാണ് ബിഷപ്പ് ഹോട്ടലിലേക്ക് മടങ്ങിയത്. രാത്രി വേഷം മാറി ബിഷപ്പ് ഹോട്ടലില്‍ നിന്ന് പുറത്തുപോയതായും സൂചനയുണ്ട്.
ഇന്ന് രാവിലെ 11 മണിയോട് കൂടിയാണ് ബിഷപ്പ് തൃപ്പൂണിത്തുറയിലെ പോലിസ് ക്ലബ്ബില്‍ ചോദ്യം ചെയ്യലിനായി എത്തിയത്. രണ്ട് വാഹനം നിറയെ പോലിസിന്റെ അകമ്പടിയോട് കൂടി സ്വകാര്യ വാഹനത്തിലാണ് ബിഷപ്പ് എത്തിയത്. എന്നാല്‍, സുരക്ഷയ്ക്കായി എത്തിയ പോലിസുകാരെ മുഴുവന്‍ നോക്കുകുത്തിയാക്കി സ്വകാര്യ സുരക്ഷാ ഗാര്‍ഡുകളാണ് ബിഷപ്പിന് വലയമൊരുക്കി വാഹനത്തില്‍ നിന്ന് പോലിസ് ക്ലബ്ബിന് അകത്തേക്കു കൊണ്ടുപോയത്.
രണ്ടാംഘട്ട ചോദ്യം ചെയ്യലിന് ശേഷം ഇന്ന് ഉച്ചയ്ക്ക് ശേഷം ബിഷപ്പിനെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണു സൂചന. അറസ്റ്റ് നടക്കുകയാണെങ്കില്‍ ഏറ്റുമാനൂര്‍ കോടതിയില്‍ ഹാജരാക്കുമെന്നാണ് അറിയുന്നത്.
ഇന്നലെ സംഭവിച്ചതു പോലെ തന്നെ ബിഷപ്പിനെ മാധ്യമങ്ങളുടെ കണ്ണില്‍ നിന്ന് മറയ്ക്കാന്‍ എല്ലാ ഒത്താശയും പോലിസ് ചെയ്തു നല്‍കി. ഇന്നും മാധ്യമങ്ങളില്‍ നിന്ന് മുഖംതിരിച്ചാണ് ബിഷപ്പിനെ അകത്തേക്ക് കൊണ്ടു പോയത്. അതിനിടെ ബിഷപ്പിന്റെ കൂടെ വന്ന ആളുകള്‍ മാധ്യമങ്ങളെ കളിയാക്കിയത് പ്രകോപനം സൃഷ്ടിച്ചു. പോലിസ് നോക്കിനില്‍ക്കേയായിരുന്നു ഇവര്‍ മാധ്യമങ്ങള്‍ക്ക് നേരെ തിരിഞ്ഞത്.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സിസ്റ്റര്‍ അനുപമ വീണ്ടും രംഗത്തെത്തി. ഫ്രാങ്കോ മുളയ്ക്കല്‍ പറയുന്നത് പച്ചക്കള്ളമാണെന്ന് സിസ്റ്റര്‍ അനുപമ പറഞ്ഞു. പരാതിക്കാരിയായ കന്യാസ്ത്രീയെ ബിഷപ്പ് വ്യക്തഹത്യ നടത്തുകയാണ്. അന്വേഷണ സംഘത്തിന് മുന്നില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കെട്ടുകഥ ആവര്‍ത്തിക്കുകയാണ്. സത്യമെന്തായാലും പുറത്തുവരും. ജനങ്ങളുടെ പിന്തുണ വലിയ ആശ്വാസമാണെന്നും സിസ്റ്റര്‍ പറഞ്ഞു. കന്യാസ്ത്രീകളുടെ സമരം ഇന്ന പതിമൂന്നാം ദിവസമാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എറണാകുളം പിറവത്ത് സിനിമാ തീയേറ്ററില്‍ തീപിടിത്തം  (8 minutes ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിയെ വിവാഹം ചെയ്ത സംഭവത്തില്‍ ഫര്‍മാനെതിരെ പോക്‌സോ കേസ്  (54 minutes ago)

ACCIDENT മാതാപിതാക്കൾ സൂക്ഷിക്കുക..  (1 hour ago)

സംസ്ഥാനത്തെ എല്ലാ സ്‌ത്രീകൾക്കും സാരികൾ  (1 hour ago)

സംഭവം തൃശ്ശൂരിൽ  (1 hour ago)

പ്രാര്‍ത്ഥനകള്‍ വിഫലം; തിരച്ചിലിനിടെ നാലാം ദിനം ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി  (1 hour ago)

ആഡംബരം തുളമ്പുന്ന ജീവിതം  (1 hour ago)

സെക്രട്ടേറിയറ്റ് ഇഓഫിസ് സംവിധാനം 15 വരെ നിര്‍ത്തിവച്ചതായി ഐടി വകുപ്പ്  (1 hour ago)

15 മിനിറ്റുകള്‍ കൊണ്ട് സംഭവിച്ചത്  (2 hours ago)

എല്ലാവർക്കും മഠങ്ങളിലും ക്ഷേത്രങ്ങളിലും പ്രവേശനമുണ്ടാവുന്നതാണ് നല്ലതെന്ന് സുപ്രീം കോടതി  (3 hours ago)

ജയിലിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ജാമ്യം... എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്  (3 hours ago)

തെരച്ചിലിനൊടുവിൽ.... ചിക്കമംഗളൂരുവിൽ കാണാതായ പതിനഞ്ചുകാരിയുടെ മൃതദേഹം 1500 അടി താഴ്‌ചയിൽ നിന്ന് കണ്ടെത്തി....  (4 hours ago)

സർവീസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി യുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി...  (4 hours ago)

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസിന്റെ പരിശോധന... യാത്രക്കാരനിൽ നിന്ന് 160 ഗ്രാം സ്വർണം നിന്ന് പിടിച്ചെടുത്തു  (4 hours ago)

മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടുവയസുകാരനായി രക്ഷാദൗത്യം തുടരുന്നു....  (4 hours ago)

Malayali Vartha Recommends