സ്‌കൂളുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയിരുന്ന യുവാവിനെ രണ്ടരക്കിലോ കഞ്ചാവുമായി പ്രത്യേക അന്വേഷണ സംഘം പിടികൂടി

സ്‌കൂളുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയിരുന്ന യുവാവിനെ പിടികൂടി. പെരുമാതുറ പണ്ടാരക്കാല പുറമ്പോക്കില്‍ ഷാജിദിനെയാണ് (32) പിടികൂടിയത്. വില്‍പനക്കായെത്തിച്ച രണ്ടരകിലോ കഞ്ചാവും ഇയാളില്‍ നിന്ന് പ്രത്യേക അന്വേഷകസംഘം പിടിച്ചെടുത്തു. കഴിഞ്ഞദിവസം വൈകിട്ട് കിളിമാനൂരിന് സമീപം ചൂട്ടയില്‍ വെച്ചാണ് ഇയാള്‍ പൊലീസിന്റെ വലയിലായത്. കിളിമാനൂരിലെ കഞ്ചാവ് കച്ചവടക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചിരുന്നത് ഇയാളായിരുന്നു.
ഇരുചക്രവാഹനമോ മറ്റ് സ്വകാര്യ വാഹനമോ ഒഴിവാക്കി പൊതുഗതാഗത മാര്‍ഗത്തിലൂടെയാണ് ഇയാള്‍ നിരന്തരം കഞ്ചാവ് എത്തിച്ചിരുന്നത്. അതിനാല്‍ പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല. വളരെ നാളത്തെ നിരീക്ഷണത്തിനിടയിലാണ് കഞ്ചാവുമായി പ്രതിയെ പൊലീസ് വലയിലാക്കിയത്. കിളിമാനൂര്‍ ഇന്‍സ്‌പെക്ടര്‍ പി അനില്‍കുമാര്‍, എസ് ഐ മാരായ ബി കെ അരുണ്‍, ഷാഡോ എസ് ഐ സിജു കെ എല്‍ നായര്‍ തിരുവനന്തപുരം റൂറല്‍ ഷാഡോ ടീം അംഗങ്ങള്‍ എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.

https://www.facebook.com/Malayalivartha






















