നിരഞ്ജന് കൂട്ടായി ഇനി ഗോപിക...ടെലിവിഷന്‍ സീരിയല്‍ താരം നിരഞ്ജന്‍ വിവാഹിതനായി; ജീവിതസഖിയായി ഗോപിക

സന്തോഷ നിമിഷത്തില്‍ ജീവിത സഖിയായി ഇനി ഗോപികക്ക് നിരഞ്ജന്റെ കൂട്ട്. ടെലിവിഷന്‍ സീരിയല്‍ രംഗത്തെ മുന്‍നിര നായകന്മാരില്‍ ഒരാളായ നിരഞ്ജന്‍ വിവാഹിതനായി. തൃശൂര്‍ നടുവില്‍പ്പാട്ട് വീട്ടില്‍ ഗോപിനാഥന്റെയും ശോഭനാകുമാരിയുടെയും മകള്‍ ഗോപികയാണ് വധു. കഴിഞ്ഞ ഇരുപത്തിയേഴിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം.
ശ്രീനാഥ് എന്നാണ് നിരഞ്ജന്റെ യഥാര്‍ത്ഥ പേര്. കോട്ടയം കുടമാളൂരില്‍ ശ്രീകുമാറിന്റെയും കൃഷ്ണകുമാരിയുടെയും മകനാണ് നിരഞ്ജന്‍. സ്‌കൂള്‍തലം മുതല്‍ക്കേ കലാരംഗത്തുണ്ട്. 'മൂന്നു മണി' ആണ് നിരഞ്ജന്റെ ആദ്യ സീരിയല്‍. പിന്നീട് വിവിധ ചാനലുകളിലായി പത്തോളം സൂപ്പര്‍ഹിറ്റ് സീരിയലുകളില്‍ അഭിനയിച്ചു. സ്ത്രീപദം, ചെമ്പട്ട്, രാത്രിമഴ, കാണാക്കുയില്‍ എന്നിവയാണ് അതില്‍ പ്രധാനപ്പെട്ടവ.
https://www.facebook.com/Malayalivartha






















