ബിഷപ്പ് ഫ്രാങ്കോ ഇനി വെറും ഫ്രാങ്കോ...ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്ലിനെ ചുമതലകളില്‍ നിന്നും മാറ്റി വത്തിക്കാന്‍; ബിഷപ്പിന് നല്കിയ സ്ഥാനം തിരികെയെടുത്ത് വത്തിക്കാന്റെ സംയോജിത ഇടപെടല്‍
ബിഷപ്പിന് നല്കിയ സ്ഥാനം തിരികെയെടുത്ത് വത്തിക്കാന്‍. ബിഷപ്പ് എന്ന പദം ഫ്രാങ്കോയ്ക്ക് മുമ്പില്‍ ഇനി ചേര്‍ക്കേണ്ടതില്ല. കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ പൊലീസ് അന്വേഷണം നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്ലിനെ തല്‍സ്ഥാനത്ത് നിന്ന് താല്കാലികമായി മാറ്റി. ഫ്രാങ്കോ മുളയ്ക്കല്ലിന് പകരം ജലന്ധര്‍ ബിഷപ്പിന്റെ താല്കാലിക ചുമതല മുംബൈ രൂപതയിലെ മുന്‍ സഹായമൈത്രാനായിരുന്ന ആഗെ്നോ റൂഫിനോ ഗ്രേഷ്യസിന് നല്കി വത്തിക്കാന്‍ ഉത്തരവ് ഇറക്കിയിട്ടുണ്ട്.
ഫ്രാങ്കോ മുളയ്ക്കല്ലിന്റെ അഭ്യര്‍ത്ഥ പ്രകാരമാണ് ഇത്തരമൊരു ഭരണമാറ്റം വരുത്തുന്നതെന്ന് വത്തിക്കാന്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നുണ്ട്. നേരത്തെ ചുമതലകളില്‍ നിന്നും മാറ്റണം എന്നാവശ്യപ്പെട്ട് ബിഷപ്പ് കത്തു നല്‍കിയിരുന്നു. രാവിലെ പതിനൊന്നരയോടെ തുടങ്ങിയ ചോദ്യം ചെയ്യല്‍ വൈകുന്നേരം ആറരയോടെയാണ് അവസാനിച്ചത്. ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതാണ് ഉചിതമെന്നാണ് അന്വേഷണ സംഘം റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് അറസ്റ്റുണ്ടാകുമെന്നാണ് കരുതുന്നത്. അതേസമയം അറസ്റ്റുണ്ടായാല്‍ തിരുവസ്ത്രം ഇട്ട് അറസ്റ്റ് വരിക്കരുതെന്ന് വിശ്വാസികള്‍ പറയുന്നത്.
അതേസമയം താന്‍ നിരപരാധിയെന്ന് ആവര്‍ത്തിക്കുകയാണ് ബിഷപ്പ്. ഇന്നലെ സിസ്റ്റര്‍ അനുപമ നടന്ന ചോദ്യം ചെയ്യലില്‍ 104 ചോദ്യങ്ങളാണ് അന്വേഷണസംഘം ചോദിച്ചത്. ഫോറന്‍സിക് മെഡിക്കല്‍ സംഘവും ഒപ്പമുണ്ട്. ചോദ്യം ചെയ്യലില്‍ ബിഷപ് സഹകരിക്കുന്നുണ്ടെന്നും ചോദ്യംചെയ്യല്‍ പൂര്‍ത്തിയായാലേ അടുത്ത തീരുമാനം ഉണ്ടാകൂവെന്നും എസ്പി പറഞ്ഞു.
പരാതിക്കാരിയായ കന്യാസ്ത്രീ പറഞ്ഞ ദിവസങ്ങളില്‍ മഠത്തില്‍ താമസിച്ചിട്ടില്ലെന്ന് അന്വേഷണ സംഘത്തോട് ചോദ്യം ചെയ്യലിനിടെ ബിഷപ് പറഞ്ഞു. പരാതിക്കാരിയുടേത് ദുരുദ്ദേശ്യമാണെന്നും ബിഷപ് ചോദ്യം ചെയ്യലിലുടനീളം ആവര്‍ത്തിച്ചു.
figure
https://www.facebook.com/Malayalivartha