Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

തിരുസഭ എന്നും തിളങ്ങുന്ന വജ്രമാണ് അതിന്റെ മാറ്റുകുറയ്ക്കാന്‍ ഒന്നിനുമാകില്ല ഒരു വിവാദത്തിനും ദേവിമേനോന്റെ കുറിപ്പ് വൈറല്‍

20 SEPTEMBER 2018 07:50 PM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

അതേ, ഞാനൊരു നസ്രാണിയാണ്. ഒരു സുറിയാനി ക്രിസ്ത്യാനി. ഈശോയാണ് എന്റെ ലോകം. കത്തോലിക്കാ സഭയാണ് എന്റെ അടിസ്ഥാനവേര്. പിന്നെ, ഊണ്‍മേശയ്ക്കു മുകളില്‍ വൈന്‍കുപ്പി സൂക്ഷിക്കുന്ന, ഇടയ്ക്ക് ഓരോ ചിയേര്‍സ് അടിക്കാന്‍ കൂടുന്ന, ദ്വയാര്‍ത്ഥത്തിലുള്ള തമാശകള്‍ ആസ്വദിക്കുന്ന, പിന്നില്‍ നിന്ന് മറ്റുള്ളവരെ കുത്തുന്നവരുടെ തോളില്‍ കൈഇട്ട് –അവര്‍ വിളിക്കുന്ന തെറിവാക്കുകള്‍ കേട്ടു രോമാഞ്ചം കൊണ്ട് കലക്കി ബ്രോ എന്ന് പറയുന്ന, വ്യക്തിസ്വാതന്ത്ര്യം എന്ന് പറഞ്ഞു കാട്ടികൂട്ടുന്ന തരംതാണതും സഭ്യതയുടെ അതിര്‍വരമ്പുകള്‍ പാടെ ലംഖിക്കുന്നതുമായ പ്രവര്‍ത്തികള്‍ കണ്ടു നിങ്ങള്‍ ഒരു സംഭവമാണ് എന്ന് പറയുകയും ചെയ്യുന്ന ന്യൂജെന്‍ അച്ചായത്തിയല്ല ഞാന്‍...

ആഘോഷമായ വിശുദ്ധകുര്‍ബാനയില്‍ മതിമറന്നു പങ്കുചേര്‍ന്ന് നന്നായി ആസ്വദിക്കുന്ന, യാമപ്രാര്‍ത്ഥനയില്‍ എല്ലാം സമര്‍പ്പിച്ചു പ്രണയപൂര്‍വ്വം (സുഖദുഃഖങ്ങള്‍ മറന്നുള്ള അവസ്ഥ) പ്രാര്‍ത്ഥിക്കുന്ന, മാര്‍സ്ലീവ കാണുമ്പോള്‍ കോരിത്തരിക്കുന്ന, സുറിയാനി ഗീതങ്ങളില്‍ ആസ്വാദനത്തിന്റെ സ്വര്‍ഗ്ഗീയനിമിഷങ്ങള്‍ അനുഭവിക്കുന്ന, സ്ലീവാചുംബനം അര്‍പ്പിക്കുമ്പോള്‍ അറിയാതെ കണ്ണ്‌നിറയുന്ന, മാര്‍ഗ്ഗംകളിയും റമ്പാന്‍ പാട്ടും ഇഷ്ടപ്പെടുന്ന, സഭാചരിത്രം ആകാംഷയോടെഅഭിമാനത്തോടെ പഠിക്കുന്ന, ചട്ടയും മുണ്ടും കാണുമ്പോള്‍ ഒരു ചെറുപുഞ്ചിരി വരുന്ന, കൂദാശകളെ ജീവിതത്തെക്കാള്‍ സ്‌നേഹിക്കുന്ന, തിരുസഭ എന്ന് കേള്‍ക്കുമ്പഴേ സ്‌നേഹത്താല്‍ ചങ്ക്പിടയ്ക്കുന്ന, ഈശോയാണ് സ്വര്‍ഗ്ഗം എന്ന് വിശ്വസിക്കുന്ന, ഒത്തിരി സഭാസ്‌നേഹവും ഇത്തിരി സുറിയാനിപ്രേമവും ഒക്കെ ചേര്‍ന്ന് ജീവനേക്കാള്‍ ക്രിസ്തീയതയെ സ്‌നേഹിക്കുന്ന ഒരു വിവരംകെട്ട ഓള്‍ഡ്‌ജെന്‍ പുതുക്രിസ്ത്യാനി...

എന്നെ ഇങ്ങനെയങ്ങു വിട്ടേക്കൂ.. എന്റെ വിശ്വാസം ഈശോയില്‍ മാത്രമാണ്. സഭയിലെ വ്യക്തികളില്‍ അല്ല...എന്റെ കൈയില്‍ ഒരു വൃണം വന്നു പഴുത്തു പുഴു വന്നാല്‍, ആ കൈ വെട്ടികളയാന്‍ പറയും, അല്ലാതെ ഞാന്‍ അശുദ്ധയായി, എന്നെ ബോംബിട്ട് കൊല്ലൂ എന്ന് പറയില്യ. എന്റെ സഭയെ വെള്ളപൂശേണ്ടുന്ന അവശ്യം ഇല്ലാ, തിരുസഭ എന്നും തിളങ്ങുന്ന വജ്രമാണ്.

എന്റെ സഭ സത്യത്തിനു ഒപ്പമാണ്, അവിടെ വ്യക്തികള്‍ ഇല്ലാ. എന്റെ നാടിലെ നീതിന്യായവ്യവസ്ഥ തീരുമാനം എടുക്കുമ്പോള്‍ ന്യായമായത് എന്റെ സഭ ചെയ്യും. സഭയെ അനുകുലിക്കുന്നു എന്ന് പറഞ്ഞാല്‍ പീഡനം അനുകുലിക്കുന്നു എന്നല്ല. ആ മാതിരി ഡിക്ഷണറി കൈയില്‍ വയ്ക്കുന്നവര്‍ ദയവായി അതില്‍ പിഎച്ച്ഡി എടുക്കുക. പിന്നെ, സ്ത്രീപൌരോഹിത്യവും, കുമ്പസാരനിരോധനവും ഒക്കെ ആഗ്രഹിക്കുന്നവര്‍ അവരുടെ വഴിക്ക് പോട്ടെ...ദയവായി നിങ്ങള്‍ കത്തോലിക്കര്‍ ആണെന്ന് പറയരുതേ...

ഒരു വാക്ക് കൂടി, സ്വന്തം പിതാവ് പീഡിപ്പിച്ചാല്‍ കുട്ടികള്‍ ആദ്യം പരാതി പറഞ്ഞു കേട്ടിട്ടുണ്ടോ എന്ന് ഏതോ ഒരു ന്യൂജെന്‍ ചോദിച്ചു കേട്ടൂ, സഹോദരാ ഈ വയസ്സില്‍ പിതാവ് പീഡിപ്പിച്ചത് സഹിച്ച ഒരു കുട്ടിയെ കാണിച്ചു തരൂ...പിന്നെ, കുറെ വിതുരനിര്‍ഭയ സാമ്യം പറയുന്നവരും, കഷ്ടം ആ സാഹചര്യം ആണോ ഇവിടെ...ഇതൊന്നും ബിഷപ്പിനുള്ള ന്യായീകരണം അല്ല..ബിഷപ്പ് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ആദ്യം അയാളെ ക്രൂശിക്കൂ എന്ന് പറയാന്‍ ഓരോ കത്തോലിക്കനും ഉണ്ടാവും.

പക്ഷേ, ഒരു കന്യാസ്ത്രീയുടെ വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ബോധോദയം കാരണം എന്റെ കുറെ സന്യസ്ഥഅമ്മമാരെയും സഹോദരങ്ങളെയും സഹതാപത്തിന്റെ ലേബലില്‍ അങ്ങേയറ്റം താഴ്ത്തി ചിത്രീകരിക്കുന്ന കുറെ മഹാമനസ്‌ക്കരുണ്ടല്ലോ ഇവിടെ, നിങ്ങള്‍ക്ക് കാലം മാപ്പ് തരട്ടെ..ഒരു കവിത (അങ്ങനെ പറയാന്‍ ഒരു മൂല്യവും ഇല്ലാത്ത) കണ്ടു..ഒന്നാമത്തെ പ്രാവശ്യം ദൈവകോപം ന്ന് ...ഇതിനൊക്കെ ഉത്തരം പറഞ്ഞാല്‍ കുറഞ്ഞു പോകും... സന്യസ്ഥസഭ എന്താണെന്നോ, സന്യസ്ഥര്‍ ആരാണെന്നോ അറിയാത്തവരുടെ ഈ പ്രസംഗം പണ്ട് ആനയെ കണ്ടു വര്‍ണിച്ച അന്ധന്മാരുടെ അവസ്ഥയാണ്.. അബലകളല്ല എന്റെ സന്യസ്ഥ അമ്മമ്മാര്‍, സഹോദരങ്ങള്‍...ഏറ്റവും വലിയ ബലവാനെ ഹൃദയത്തില്‍ വഹിക്കുന്ന ശക്തരാണ്..അതുകൊണ്ട്, ഇതൊന്നും അവരെ തളര്‍ത്തില്ല.

ദൈവവിളിയുടെ അര്‍ത്ഥം അറിയണമെങ്കില്‍ ദൈവത്തെ അറിഞ്ഞു ഒരു പ്രാവശ്യമെങ്കിലും വിളിക്കണം.. ദേഹവികാരങ്ങളെ നിയന്ത്രിക്കാന്‍ ഒരു ഗ്രന്ഥത്തിനും സാധിക്കില്ല എന്ന് പറയുന്നത് ആ പറയുന്നവരുടെ കഴിവുകേടാണ്...അങ്ങനെയുള്ള അഭിനവഓഷോമാര്‍ക്ക് പൌരോഹിത്യവും, സന്യസ്ഥവും മനസ്സിലാവില്ലാ...

ഇത്രേം പറയാന്‍ കാരണം ഞാന്‍ മതം മാറിയപ്പോ ഒരു ലോഡ്പാല്‍പ്പൊടി വാങ്ങി കഴിച്ചിട്ടാണ് മാറിയത്, അതിന്റെ ഒരു ദഹനക്കെടാട്ടോ...


 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (42 minutes ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (3 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (3 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (3 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (3 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (4 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (4 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (4 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (4 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (5 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (6 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (8 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (9 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (9 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (9 hours ago)

Malayali Vartha Recommends