Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല യുവതീപ്രവേശന കേസിൽ സുപ്രീം കോടതി വിധി എന്തായിരിക്കും? ശബരിമല കേസ് സുപ്രീം കോടതി തള്ളും. യുവതീപ്രവേശനം അനുവദിക്കില്ല..സാങ്കേതിക കാര്യങ്ങളുടെ പേരിലായിരിക്കും അപ്പീൽ തള്ളുക..


കൂട്ടുകാർക്കൊപ്പം സെൽഫി 4 മിനിറ്റിനുള്ളില്‍ ശ്രീനന്ദ മറഞ്ഞു...മലയാളി വിദ്യാര്‍ഥിനിക്കായുള്ള തിരച്ചില്‍ മൂന്നാം ദിവസവും വിഫലം.. മലയാളി സഞ്ചാരികളെ കാണാതാകുന്നത് തുടർച്ചയാകുന്നു..


അമേരിക്ക വെട്ടിലായി... യുദ്ധത്തിൽ ഇറാന് ഉണ്ടായ ഓരോ നാശനഷ്ടങ്ങൾക്കും രക്തസാക്ഷികളുടെ ജീവന്റെ വിലയ്ക്കും പരിക്കേറ്റവർക്കുള്ള നഷ്ടപരിഹാരത്തിനും അവകാശവാദം ഉന്നയിക്കുമെന്ന് ഇറാന്‍


ലൈംഗികാതിക്രമക്കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ഇന്ന് നിർണായകം....


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കിരീടവും അധികാരവും നഷ്ട്ടമായ തിരുമേനിക്ക് ഇത് കാലം കരുതി വച്ച വിധി; ഫ്രാങ്കോ വിതുമ്പുന്നു, ഇനി മേലാപ്പും വെള്ളിക്കുരിശുമില്ല; തിരുമേനിയില്‍ നിന്ന് ഫ്രാങ്കോയിലേക്കുള്ള ദൂരം

21 SEPTEMBER 2018 01:49 PM IST
മലയാളി വാര്‍ത്ത

More Stories...

തെരച്ചിലിനൊടുവിൽ.... ചിക്കമംഗളൂരുവിൽ കാണാതായ പതിനഞ്ചുകാരിയുടെ മൃതദേഹം 1500 അടി താഴ്‌ചയിൽ നിന്ന് കണ്ടെത്തി....

സർവീസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി യുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി...

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസിന്റെ പരിശോധന... യാത്രക്കാരനിൽ നിന്ന് 160 ഗ്രാം സ്വർണം നിന്ന് പിടിച്ചെടുത്തു

ശബരിമല യുവതീപ്രവേശന കേസിൽ സുപ്രീം കോടതി വിധി എന്തായിരിക്കും? ശബരിമല കേസ് സുപ്രീം കോടതി തള്ളും. യുവതീപ്രവേശനം അനുവദിക്കില്ല..സാങ്കേതിക കാര്യങ്ങളുടെ പേരിലായിരിക്കും അപ്പീൽ തള്ളുക..

ഇന്നുമുതൽ ടോൾ പ്ലാസകളിൽ പണം നേരിട്ട് സ്വീകരിക്കില്ല... ഫാസ്ടാഗ് ഇല്ലെങ്കിൽ യുപിഐ വഴി മാത്രം പണമടയ്ക്കാം

കിരീടവും കുരിശുവടിയും നഷ്ടമായ തിരുമേനിക്ക് സബ് ജയിലിലെ അന്തിയുറക്കം വിധി കരുതി വച്ചതാണ്. ഫ്രാങ്കോ, നിങ്ങളെ പിഴുതെറിയേണ്ടത് ഒരു വിശ്വാസത്തിന്റെ പ്രശ്‌നമായിരുന്നു. സഭയുടെയും സമൂഹത്തിന്റെയും. അതു ദൈവഹിതമായിരുന്നു. കാവല്‍ക്കാരന്‍ കുറ്റവാളിയായാല്‍ പിന്നെ ഈ സഭയ്ക്ക് ആര് കാവല്‍ നില്ക്കും.

കുറവിലങ്ങാട്ടെ കന്യാസ്ത്രീ മഠത്തില്‍ ദുര്‍ബലമായി തുടങ്ങിയ നിലവിളി ഒടുവില്‍ കേരളം കേട്ടു. സഭയുടെ കനത്ത മതില്‍ക്കെട്ടിനുള്ളില്‍ നീതി കിട്ടില്ല എന്നുറപ്പിച്ച് അവര്‍ അധികാര കേന്ദ്രങ്ങള്‍ക്കുമുന്നില്‍ കണ്ണീരോടെ യാചിച്ചു. അവരെ ആട്ടിപ്പായിക്കാന്‍ മാത്രം ശക്തമായിരുന്നു സഭയുടെ ഉരുക്കുകൈകള്‍. ഒടുവില്‍ അവര്‍ തെരുവിലെത്തി.

തങ്ങളുടെ കന്യാകാത്വം സംരക്ഷിക്കുവാന്‍ ഞങ്ങള്‍ക്കു കഴിയുന്നില്ല എന്നവര്‍ ഉറക്കെ നിലവിളിച്ചു.  രാഷ്ട്രീയ കേരളം ഭയപ്പെട്ടു. സഭയോട് പൊരുതാന്‍ മാത്രം കെല്‍പ്പുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളോ, നേതാക്കളോ കേരളത്തിലില്ല. മെത്രാന്റെ കൈമുത്തിയ ചുണ്ടില്‍ നിന്ന് പരിഹാസത്തിന്റെ തുപ്പല്‍ തെറിച്ചപ്പോള്‍ സഭയ്ക്കു പൊള്ളി. അരുതെന്നു പറയാന്‍ സഭയ്ക്കു പേടിയായിരുന്നു. പക്ഷേ കേരളം ഉണര്‍ന്നെണീറ്റു. അവിടെ ക്രിസ്ത്യാനിയില്ലായിരുന്നു. പകച്ചുപോയ സഭാനേതൃത്വം തന്നെ കൈയ്യൊഴിയുമെന്നായപ്പോള്‍ തിരുമേനി, അരമന വിട്ടിറങ്ങി തോല്ക്കാനുള്ള പടപ്പുറപ്പാട്.

വിറങ്ങലിച്ചു നിന്ന സര്‍ക്കാരിനെ വിരട്ടി. പോലീസ് പതറി. അഗ്നി മഴയായിപ്പെയ്യുന്ന മാധ്യമ വാര്‍ത്തകളില്‍ കേരളം കത്തുമെന്നായപ്പോള്‍ പോലീസ് തിരുമേനിയെക്കൊണ്ട് പകുതി സത്യം പറയിച്ചു. സ്ഥാനചിഹ്നങ്ങള്‍ പേറുന്ന ശിരസ്സുയര്‍ത്തി വിരട്ടുവാന്‍ ഫ്രാങ്കോക്കു കഴിഞ്ഞില്ല. ആ ശിരസു താണു. ഒടുവില്‍ ഫ്രാങ്കോ വിതുമ്പി. ഇന്നലെവരെ രാജാവിനെപ്പോലെ അരമനയില്‍ ജീവിച്ചു. സ്വയം ബ്രഹ്മചര്യം തെരഞ്ഞെടുത്ത് സഭാവസ്ത്രമണിഞ്ഞ പൗരോഹിത്യവും, ഇടയ സമൂഹത്തെ നയിക്കാന്‍ നിശ്ചയിക്കപ്പെട്ട തിരുമേനിസ്ഥാനവും ഇനി സഭ തിരിച്ചെടുക്കും. കാരണം സഭയ്ക്കും നിലനില്പാണല്ലോ വലുത്.

ഉഭയ സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്നും, ബലാത്സംഗം തെളിയിക്കാനുമുള്ള വെല്ലുവിളിയില്‍ പോലീസ് പതറുമെന്നും കരുതിയത് തെറ്റി. കര്‍ത്താവിന്റെ മാലാഖമാര്‍ മാനത്തിനുവേണ്ടി തെരുവില്‍ മുറവിളി കൂട്ടി. അവരുടെ നീതിക്കുവേണ്ടി കേരളം ഒത്തുചേര്‍ന്നു. സഭയുടെ നീതിയും, നിയമവും തിരുമേനിക്ക് ഒപ്പമായിരുന്നു. ഇത് ജനാധിപത്യത്തിലെ നിയമസംവിധാനങ്ങള്‍ക്ക് തൃപ്തി വന്നില്ല. ഒടുവില്‍ ഫ്രാങ്കോ വീണു. കള്ളനെപ്പോലെ പതുങ്ങി നടക്കേണ്ടി വന്നു തിരുമേനിക്ക്.
ഫ്രാങ്കോയുടെ മുളപൊട്ടിയ കാമം പീഡനമായി ഒരു കന്യാസ്ത്രീയുടെ കണ്ണുനീരാകുന്നതിനു മുമ്പ്, ആ സഭാകുപ്പായം ഊരിക്കളഞ്ഞ് ശരീരത്തിന്റെ തൃഷ്ണ ശമിപ്പിക്കാമായിരുന്നു.

ഫ്രാങ്കോ ഒരു പ്രതീകമാണ്. ക്രിസ്തുവിന്റെ മണവാട്ടിമാരെ നയിക്കേണ്ട ഇടയര്‍, ചതിയുടെ ചെന്നായ്ക്കളായി മാറുന്ന നിരവധി സംഭവങ്ങളുണ്ട്. ഇനിയും ചൂണ്ടുവിരലുകളുയര്‍ന്നേക്കാം. സഭ തിരുത്തലുകള്‍ക്ക് തയ്യാറാകണം. ഈ ചാട്ടവാറടി വന്നുവീഴുന്നത് ജീര്‍ണ്ണതയുടെ അസ്ഥിവാരങ്ങള്‍ക്കു മുകളിലാണ്. വെള്ളയടിച്ച കുഴിമാടങ്ങളും, ചില്ലുമേടകളും ചെളിയില്‍ പുതയരുത്. ഇനി കണ്ണീര്‍ വീഴരുത്. സഭ സമൂഹത്തിന് നന്മയുടെ ഉറവയാകണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാവർക്കും മഠങ്ങളിലും ക്ഷേത്രങ്ങളിലും പ്രവേശനമുണ്ടാവുന്നതാണ് നല്ലതെന്ന് സുപ്രീം കോടതി  (9 minutes ago)

ജയിലിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ജാമ്യം... എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്  (15 minutes ago)

തെരച്ചിലിനൊടുവിൽ.... ചിക്കമംഗളൂരുവിൽ കാണാതായ പതിനഞ്ചുകാരിയുടെ മൃതദേഹം 1500 അടി താഴ്‌ചയിൽ നിന്ന് കണ്ടെത്തി....  (47 minutes ago)

സർവീസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി യുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി...  (1 hour ago)

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസിന്റെ പരിശോധന... യാത്രക്കാരനിൽ നിന്ന് 160 ഗ്രാം സ്വർണം നിന്ന് പിടിച്ചെടുത്തു  (1 hour ago)

മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടുവയസുകാരനായി രക്ഷാദൗത്യം തുടരുന്നു....  (1 hour ago)

SABARIMALA കേന്ദ്രം സംസ്ഥാന സർക്കാരിന് വിലക്കിട്ടിരിക്കുന്നു.  (1 hour ago)

ഇന്നുമുതൽ ടോൾ പ്ലാസകളിൽ പണം നേരിട്ട് സ്വീകരിക്കില്ല... ഫാസ്ടാഗ് ഇല്ലെങ്കിൽ യുപിഐ വഴി മാത്രം പണമടയ്ക്കാം  (2 hours ago)

ഇന്ത്യയിലെ ഏറ്റവും പ്രായമുള്ള ടെസ്റ്റ് ക്രിക്കറ്റ് താരവും ഇതിഹാസവുമായ സിഡി ഗോപിനാഥ് അന്തരിച്ചു...  (2 hours ago)

വാക്കു തർക്കത്തിനൊടുവിൽ.... ഗൾഫിൽ നിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ സുഹൃത്ത് കൊലപ്പെടുത്തി....  (2 hours ago)

മും​ബൈ ഛത്ര​പ​തി ശി​വാ​ജി മ​ഹാ​രാ​ജ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ തീ​പി​ടി​ത്തം... മൂ​ന്നു മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ തീ നിയന്ത്രണവിധേയമാക്കി  (2 hours ago)

പാലക്കാട് നോട്ട് ആരോപണം; ശോഭ സുരേന്ദ്രനെ ചതിച്ചത് ബിജെപിയിലെ ശോഭവിരുദ്ധർ? ശോഭാ സുരേന്ദ്രന്റെ വാദഗതികള്‍ പൊളിഞ്ഞു  (3 hours ago)

ലോ​ക്സ​ഭ​യി​ലും നി​യ​മ​സ​ഭ​ക​ളി​ലും സ്ത്രീ​ക​ൾ​ക്ക് 33 ശ​ത​മാ​നം സം​വ​ര​ണം ഉ​റ​പ്പാ​ക്കാ​ൻ ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി​ക്കു​ള്ള ‘നാ​രി​ശ​ക്തി വ​ന്ദ​ൻ അ​ധി​നി​യം’ ബി​ല്ലി​ന് അ​നു​മ​തി ന​ൽ​കി കേ​ന്ദ്ര മ​ന്ത്ര  (3 hours ago)

KARNATAKA മകളെ തട്ടിക്കൊണ്ടു പോയെന്ന് സംശയിച്ച് മാതാപിതാക്കള്‍  (3 hours ago)

  പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവും നിരവധി മഹല്ലുകളുടെ ഖാസിയുമായ ടി.എസ് ഇബ്രാഹീം കുട്ടി മുസ്‌ലിയാർ ചൊക്ലി(88) അന്തരിച്ചു...  (3 hours ago)

Malayali Vartha Recommends