പാചകവാതക ടാങ്കർ മറിഞ്ഞ് വാതകം ചോരുന്നു... സമീപത്തുള്ള വീടുകളില്‍നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നു... പ്രദേശത്തെ വൈദ്യുതി ബന്ധം വിഛേദിച്ചു; സംഭവം മലപ്പുറത്ത് ദേശീയ പാതയില്‍
മലപ്പുറം പാണമ്പ്ര ദേശീയപാതയിൽ പാചകവാതക ടാങ്കർ മറിഞ്ഞ് വാതകം ചോരുന്നു. അപകടത്തെ തുടര്‍ന്ന് കോഴിക്കോട്-തൃശൂർ ദേശീയ പാതയിൽ ഗതാഗതം തിരിച്ചുവിട്ടു. ഇന്ന് പുലര്‍ച്ചയോടെയാണ് പാചകവാതകവുമായി എത്തിയ ഐഒസിയുടെ ടാങ്കര്‍ ലോറി അപകടത്തില്‍പെട്ടത്.
അപകടം നടന്നയുടനെ സമീപത്തുള്ള വീടുകളില്‍നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. പ്രദേശത്തെ വൈദ്യുതി ബന്ധം വിഛേദിച്ചിരിക്കുകയാണ്. ഫയർഫോഴ്സ് സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
https://www.facebook.com/Malayalivartha