ബിഷപ്പിനും സാധാരണക്കാരനും രണ്ടു നിയമമെന്ന് തെളിഞ്ഞു; ബിഷപ്പിനെ പതിനഞ്ചുമണിക്കൂര്‍ ചോദ്യം ചെയ്തിട്ടും കാര്യങ്ങള്‍ ചോദിച്ചറിയാന്‍ കഴിയാത്ത പോലീസിന്റെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുന്നു; സമരക്കാര്‍ പെരുവഴിയിലും ബിഷപ്പ് പഞ്ചനക്ഷത്ര ഹോട്ടലിലും ഇന്നലെയും കിടന്നുറങ്ങി; ചോദ്യം ചെയ്യല്‍ നാടകം മൂന്നാം ദിവസത്തിലേക്ക്
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ മടിച്ച് നില്ക്കുമ്പോള് ഭയക്കുന്നത് ദൃശ്യ സാമൂഹ്യ മാധ്യമങ്ങളെ മാത്രമോ. എന്നേ ഒതുക്കി തീര്‍ക്കേണ്ട കേസാണ് മാധ്യമങ്ങള്‍ കാരണം സര്‍ക്കാരിന് തെളിയിക്കേണ്ടി വരുന്നത്. ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്താലുണ്ടാകുന്ന ഭവിഷ്യത്തുകളെ കുറിച്ച് സര്‍ക്കാരിന് നന്നായറിയാം. ഇക്കാര്യം സഭാനേതാക്കള്‍ സര്‍ക്കാരിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ചെങ്ങന്നൂരിലും പത്തനംതിട്ടജില്ലയിലും തങ്ങള്‍ക്ക് വന്‍ ഭൂരിപക്ഷം നേടി തന്ന െ്രെകസ്തവ സഭയെ സഹായിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുമുണ്ട്. അതിന് വേണ്ടിയാണ് സര്‍ക്കാര്‍ ഇത്രയും നാള്ശ്രമിച്ചത്. എന്നാല്‍ അതിനിടയില്‍ കേരളത്തിന്റെ പൊതുമനസ് സര്‍ക്കാരില്‍ നിന്ന് അകന്നുപോയി. സര്‍ക്കാര്‍ മുളക്കലിനെ സഹായിക്കുന്നു എന്ന ആരോപണം ശക്തമായി. അതിന് കാരണമായത്ദൃശ്യമാധ്യമങ്ങ ളുടെ ഇടപെടലാണ്.
തത്കാലം തങ്ങള്‍ക്ക് കേരളത്തിന്റെ പൊതുമനസിന്റെയൊപ്പം നില്‍ക്കേണ്ടി വരും എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സഭാ നേതൃത്വത്തിന് നല്കിയിരി ക്കുന്ന വിവരം. ഭാവിയില്‍ കേസന്വേഷ ണത്തിനിടെ സഹായിക്കാമെന്ന വാഗ്ദാനവും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്നാണ് കേള്‍ക്കുന്നത്
കന്യാസ്ത്രിമാരുടെ സമരത്തെ വിജയത്തിലേക്ക് നയിക്കുന്നത് ദൃശ്യ മാധ്യമങ്ങള്‍തന്നെ കേരളത്തില്‍ മുമ്പില്ലാത്തവിധം ദൃശ്യസമൂഹ്യ മാധ്യമങ്ങളുടെ ശക്തി വര്‍ധിച്ചുവരികയാണ്. പത്രമാധ്യമങ്ങള്‍ വന്‍കിട സ്വാധീന ശക്തികള്‍ക്കൊപ്പം നില കൊള്ളാറുണ്ടെന്ന അക്ഷേപം മുമ്പേ ശക്തമാണ്. സമീപ കാലത്തുണ്ടായ പല സമരങ്ങളിലും ഇത്തരമൊരു മനേഭാവം ശക്തമാണ്. പത്ര മാധ്യമങ്ങളാകട്ടെ അപകടം തിരിച്ച റിഞ്ഞ് ദൃശ്യ മാധ്യമങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുണ്ട്.
അതിനിടെ കോടിയേരി സമരക്കാര്‍ക്കെതിരെ രംഗത്തെത്തി. സര്‍ക്കാരിനെ മുള് മുനയില്‍ നിര്‍ത്തി ബിഷപ്പിനെ അറസ്റ്റ്ചെയ്യാന്‍ ശ്രമിക്കുന്നു എന്നാണ് ആരോപണം. കേസ് തെളിയിക്കാന്‍ സമയം നല്‍കുന്നില്ലെന്നാണ് കോടിയേരിയുടെ ആക്ഷേപം. അങ്ങനെ സമയം നല്കിയാല് ബിഷപ്പിനെകേസില് നിന്ന്ഊരികൊടുക്കുമെന്ന കാര്യത്തില്‍ സംശയമേ വേണ്ട. അക്കാര്യം മനസിലാക്കിമാണ് കന്യാസ്ത്രിമാര്‍ സമരം ശക്തമാക്കുന്നത്. അതിനൊപ്പം കൈയ്യുംമെയ്യും മറന്ന് സാമൂഹ്യ ദൃശ്യ മാധ്യമങ്ങള്‍ രംഗത്തുണ്ട. പിതാവിനെ വെള്ളിയാഴ്ചയും ചോദ്യം ചെയ്യും. അറസ്റ്റ് ഉണ്ടാകുമെന്ന കാര്യത്തില്വ്യക്തമായഒരു ഉത്തരം നല്കാന് പോലീസിന് കഴിയില്ല.കാരണം അതില്‍ ഒരു രാഷ്ട്രീയ തീരുമാനമാണ് ഉണ്ടാകേണ്ടത്.
https://www.facebook.com/Malayalivartha