Widgets Magazine
16
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല യുവതീപ്രവേശനക്കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ സർക്കാർ നിലപാട് പഴയതു തന്നെയാകുമെന്നാണ് ലഭിക്കുന്ന സൂചന


തിരുവിതാംകൂർ ദേവസ്വം ബോ‌ർഡിന്റെ സ്‌ട്രോംഗ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്ന വിവിധ ക്ഷേത്രങ്ങളിലെ രത്നം, സ്വർണം ഉൾപ്പെടെയുള്ള അമൂല്യവസ്തുക്കളുടെ സമഗ്ര പരിശോധനയ്ക്കും മൂല്യനിർണയത്തിനും വിദഗ്ദ്ധ സമിതി രൂപീകരിക്കാൻ തീരുമാനവുമായി ബോർഡ്


ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിക്കണമെന്ന 2018ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണനയിൽ...


എട്ടാം വയസുമുതൽ പീഡനം: മാതാവിന്റെ സഹോദരൻ അറസ്റ്റിലായതിന് പിന്നാലെ ഉപേക്ഷിച്ച് 'അമ്മ: സിഡബ്ലിയുസിയുടെ തണലിൽ ആയിരുന്ന പെൺകുട്ടിയെ പിതാവ് സഹോദരിയുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നതിന് പിന്നാലെ, പിതാവിൽ നിന്നും മറ്റു ബന്ധുക്കളിൽ നിന്നും നിരന്തര പീഡനം: ആലപ്പുഴ പുന്നപ്രയിൽ ഞെട്ടിക്കുന്ന ക്രൂരത


കൊറിയൻ സുഹൃത്തിന്റെ പേരിൽ ചതിക്കുഴി; ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിതാവ്

കഴുത്തിലെ പൊന്‍കുരിശും കൈയ്യിലെ പവിത്രമോതിരവും മുറുകെപ്പിടിച്ചപ്പോഴും കേരള പോലീസിന്റെ 3 ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനാകാതെ ബിഷപ്പ് വിയര്‍ത്തു; ബിഷപ്പിന്റെ പച്ചക്കള്ളങ്ങള്‍ പൊളിച്ചടുക്കി അന്വേഷണസംഘം; കന്യാസ്ത്രീയും താനും സൗഹൃദമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ നിരത്തിയ തെളിവില്‍ തന്നെ പിതാവ് കുടുങ്ങിപ്പോയി 

21 SEPTEMBER 2018 09:13 AM IST
മലയാളി വാര്‍ത്ത

പിതാവിന്റെ വിശ്വാസം പിതാവിനെ രക്ഷിച്ചില്ല. താന്‍ നിരപരാധിയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള പിതാവിന്റെ ഉത്തരം കേട്ട് പോലീസുകാര്‍ക്ക് തന്നെ ചിരിവന്നു. കാരണം അതെല്ലാം ബിഷപ്പിനെ കൂടുതല്‍ വെട്ടിലാക്കുന്നതായിരുന്നു. 

കന്യാസ്ത്രീ ഉയര്‍ത്തിയ ലൈംഗികാരോപണം ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിലേക്ക് നീങ്ങുമ്പോള്‍ ബിഷപ്പിനെ അന്വേഷണസംഘം കുരുക്കിയത് മൂന്ന് ചോദ്യങ്ങള്‍ കൊണ്ടാണ്. ബലാത്സംഗ ദിവസം കുറവിലങ്ങാട്ട് പോയിട്ടില്ലെന്നും പിന്നീട് പോയെങ്കിലും താമസിച്ചത് തൊടുപുഴയിലാണെന്നതും പിറ്റേന്ന് കന്യാസ്ത്രീയുടെ ബന്ധുവിന്റെ മാമ്മോദീസ ചടങ്ങില്‍ ഒരുമിച്ച് പങ്കെടുത്തതുമായുള്ള വിവരങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങളിലാണ് ബിഷപ്പിന് പിടിച്ചു നില്‍ക്കാന്‍ കഴിയാതെ പോയത്. മിക്ക ചോദ്യങ്ങളിലും ബിഷപ്പിന്റെ മൊഴികള്‍ കള്ളമോ ദുര്‍ബ്ബലമോ ആയിരുന്നു.

ബലാത്സംഗം നടന്നു എന്ന് പറയുന്ന ദിവസം കുറവിലങ്ങാട്ട് പോയിട്ടില്ലെന്നായിരുന്നു ബിഷപ്പ് ആദ്യം നിലപാട് എടുത്തത്. എന്നാല്‍ സന്ദര്‍ശക റജിസ്റ്ററിലെ രേഖകള്‍ കാട്ടിയതോടെ മഠത്തില്‍ പോയതായി ബിഷപ്പിന് സമ്മതിക്കേണ്ടി വന്നു. എന്നാല്‍ താന്‍ തൊടുപുഴ മുതലക്കോടത്തെ മഠത്തിലാണ് അന്ന് രാത്രി താമസിച്ചതെന്നായി പിന്നീട് ബിഷപ്പിന്റെ മൊഴി. പക്ഷേ ഇവിടെ ബിഷപ്പിന്റെ െ്രെഡവറുടെ മൊഴിയാണ് പോലീസ് ഉപയോഗിച്ചത്. അന്ന് തങ്ങള്‍ രണ്ടുപേരും കുറവിലങ്ങാട്ട് മഠത്തില്‍ തങ്ങിയതായും 2013 ലാണ് മുതലക്കോടത്ത് പോയതെന്നുമുള്ള െ്രെഡവര്‍ നല്‍കിയ മൊഴി കാട്ടിയതോടെ ഫ്രാങ്കോയ്ക്ക് മറുപടിയില്ലാതായി

ബലാത്സംഗം നടന്നതിന്റെ പിറ്റേ ദിവസം കന്യാസ്ത്രീയുടെ വീട്ടിലെ ചടങ്ങില്‍ ഇരുവരും ഒരുമിച്ചു നില്‍ക്കുന്ന ചടങ്ങിന്റെ ചിത്രം കാട്ടി തനിക്ക് കന്യാസ്ത്രീയുമായി ഒരു പ്രശ്‌നവുമില്ലെന്ന് കാണിക്കാനുള്ള ബിഷപ്പിന്റെ ശ്രമവും പോലീസ് പൊളിച്ചു. ചടങ്ങില്‍ പങ്കെടുത്ത കന്യാസ്ത്രീ പതിവിന് വിപരീതമായി മൗനിയായും ദു:ഖിതയായും ആയിരുന്നു കാണപ്പെട്ടതെന്ന ബന്ധുക്കളുടെ മൊഴി മുന്നോട്ട് വെച്ച പോലീസ് ഇരുവരും ഉള്‍പ്പെട്ട ചടങ്ങിലെ ഫോട്ടോയില്‍ കന്യാസ്ത്രീയെ ദു:ഖിതയായിട്ടാണ് കാണുന്നതെന്നും പോലീസ് വാദിച്ചതോടെ ഫ്രാങ്കോയ്ക്ക് വാക്കുകളില്ലാതായി.

2014 മെയ് അഞ്ചിന് രാത്രിയിലും അടുത്ത ദിവസങ്ങളിലുമായി നടന്നെന്ന് കന്യാസ്ത്രീ ആരോപിച്ചിരിക്കുന്ന പീഡനത്തില്‍ അന്വേഷണ സംഘത്തിന് ലഭ്യമായിരുന്ന മൊഴികളെല്ലാം ബിഷപ്പിനെ കുരുക്കാന്‍ പോന്നതായിരുന്നു. മെയ് ആറിന് നിശ്ചയിച്ചിരുന്ന മാമ്മോദീസാ ചടങ്ങില്‍ ബന്ധുക്കളുടെ ആവശ്യം പരിഗണിച്ച് കന്യാസ്ത്രീ ബിഷപ്പിനെ ക്ഷണിച്ചു. സാധാരണ ഇത്തരം ചടങ്ങുകളില്‍ ബിഷപ്പുമാര്‍ പങ്കെടുക്കാറില്ല. എന്നാല്‍ കന്യാസ്ത്രീയുടെ ക്ഷണം സ്വീകരിച്ച ബിഷപ്പ് മെയ് അഞ്ചിന് തൃശൂരില്‍ നടന്ന ഒരു വൈദീകപട്ടം നല്‍കുന്ന ചടങ്ങില്‍ കാര്‍മ്മികത്വം വഹിക്കുന്നതിന് എത്തുന്നുണ്ടെന്നും അതു കഴിഞ്ഞ് കുറവിലങ്ങാട്ട് മഠത്തില്‍ വരാമെന്നായിരുന്നു മറുപടിയായി അറിയിച്ചത്. 

മെയ് അഞ്ചിന് മഠത്തില്‍ എത്തിയ ബിഷപ്പിനെ കന്യാസ്ത്രീയും മറ്റുള്ളവരും ചേര്‍ന്ന് സ്വീകരിക്കുകയും രാത്രി അവിടെ തങ്ങിയ ശേഷം രാവിലെ എല്ലാവരും ഒരുമിച്ച് ചടങ്ങിന് പോകാനും തീരുമാനമായിരുന്നു. ഇതിനുള്ള ഒരുക്കങ്ങള്‍ നടത്തുകയും ചെയ്തതായിട്ടാണ് തെളിവുകള്‍ നിരത്തി പോലീസ് പറയുന്നത്. ഇവിടെ അതിഥി മുറിയില്‍ ഉണ്ടായിരുന്ന ഫ്രാങ്കോ കന്യാസ്ത്രീയെ രാത്രിയില്‍ ഓരോരോ കാര്യങ്ങള്‍ പറഞ്ഞ് വിളിപ്പിക്കുകയും ഇതിനിടെ പീഡിപ്പിക്കുകയുമായിരുന്നു. തകര്‍ന്നുപോയ കന്യാസ്ത്രീ ബഹളം വെച്ചപ്പോള്‍ താന്‍ ഈ സ്ഥാപനത്തിന്റെ അധികാരി ആണെന്നും എതിര്‍ത്താല്‍ എന്തു ചെയ്യാനും മടിക്കില്ലെന്നും ഭീഷണിപ്പെടുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചികിത്സാ ചെലവില്‍ നിന്നും എല്ലാ കുടുംബങ്ങളെയും സംരക്ഷിക്കുക ലക്ഷ്യം വിഷന്‍ 2031 അന്തര്‍ദേശീയ സെമിനാര്‍  (3 hours ago)

ഫുട്ബോൾ കളിക്കുന്നതിനിടെ മധ്യവയസ്കൻ കുഴഞ്ഞ് വീണ് മരിച്ചു...  (3 hours ago)

ശബരിമലയിൽ സ്ത്രീ പ്രവേശനം.... പുനഃപരിശോധനാ ഹർജികളിൽ ഏപ്രിൽ ഏഴ് മുതൽ സുപ്രീംകോടതി വാദം കേൾക്കും...  (4 hours ago)

സമാജ്‌വാദി പാർട്ടി നേതാവിന് ദാരുണാന്ത്യം  (4 hours ago)

അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് മൂന്നാ‌റിൽ...  (4 hours ago)

സ്വര്‍ണവിലയിൽ കുറവ്... പവന് 960 രൂപയുടെ കുറവ് ...  (4 hours ago)

27 സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന്...  (5 hours ago)

ഇമ്മാനുവൽ മാക്രോൺ ഫെബ്രുവരി 16 ന് ഇന്ത്യ സന്ദർശിക്കും  (5 hours ago)

രാത്രി കാല സഞ്ചാരം നിരോധിച്ച് കത്വ ജില്ലാ ഭരണകൂടം  (5 hours ago)

സി.പി.എം അധിക്ഷേപിക്കുകയും മുറിവേൽപ്പിക്കുകയും ചെയ്ത പ്രേംകുമാറിന് കോൺഗ്രസ് കുടുബത്തിലേക്ക് വരാവുന്നതാണ്; നടനും ചലച്ചിത്ര അക്കാദമി മുൻ അധ്യക്ഷനുമായ പ്രേംകുമാറിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് ചെറിയാൻ  (5 hours ago)

ഗാസയിലും ലബനൻ സിറിയ അതിർത്തിയിലും ഇസ്രയേൽ വ്യോമാക്രമണം... 12 മരണം, ഇന്ന് പുലർച്ചെയാണ് ഇസ്രായേൽ വ്യോമാക്രമണം  (5 hours ago)

സുവർണ്ണ ജൂബിലി നിറവിൽ വീക്ഷണം ദിനപ്പത്രം ; തന്നെ രാഷ്ട്രീയ ചിന്തകനും എഴുത്തുകാരനുമാക്കിയത് വീക്ഷണം ദിനപ്പത്രമാണ്; ഓർമ്മകൾ പങ്കു വച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (6 hours ago)

  ജെഇഇ മെയിൻ ഒന്നാം ഭാഗം പരീക്ഷയുടെ ഫലപ്രഖ്യാപനം  (6 hours ago)

ശബരിമല യുവതീപ്രവേശനക്കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ......  (6 hours ago)

കോഴിക്കോട് തോട്ടുമുക്കത്ത് നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends