തെരെഞ്ഞെടുപ്പ് അടുത്തതോടെ ഭരണ നേട്ടങ്ങള്‍ വിലയിരുത്തി പ്രധാന മന്ത്രി നരേന്ദ്ര മോദി; ഏതു ശക്തമായ സാമ്പത്തിക തീരുമാനങ്ങള്‍ കൈക്കൊള്ളാനും സര്‍ക്കാരിന് ഒരു മടിയുമില്ല; നാലു വര്‍ഷത്തിനകം ഇന്ത്യ 5 ലക്ഷം കോടി ഡോളര്‍ മൂല്യമുള്ള സമ്പദ്വ്യവസ്ഥയാകുമെന്നും മോദി

ലോക് സഭാ തെരെഞ്ഞെടുപ്പ് അടുത്തതോടെ ഭരണ നേട്ടങ്ങള്‍ വിലയിരുത്തി പ്രധാന മന്ത്രി നരേന്ദ്ര മോദി രംഗത്ത്. ഏതു ശക്തമായ സാമ്പത്തിക തീരുമാനങ്ങള്‍ കൈക്കൊള്ളാനും സര്‍ക്കാരിന് ഒരു മടിയില്ലെന്നും അതിനുദാഹരണമാണ് ജിഎസ്ടി എന്നും. നാലു വര്‍ഷത്തിനകം ഇന്ത്യ 5 ലക്ഷം കോടി ഡോളര്‍ മൂല്യമുള്ള ഏകദേശം 3.6 കോടി കോടി രൂപ മൂല്യമുള്ള സമ്പദ്വ്യവസ്ഥയാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നു
അടുത്ത നാലു വര്‍ഷത്തിനകം ഇന്ത്യ 5 ലക്ഷം കോടി ഡോളര്‍ (ഏകദേശം 3.6 കോടി കോടി രൂപ) മൂല്യമുള്ള പ്രധസമ്പദ്വ്യവസ്ഥയാകുമെന്നാനണ് പ്രധാന മന്ത്രി നരേന്ദ്ര മോദി അവകാശപ്പെടുന്നത്. ഉല്‍പാദന മേഖലയും കൃഷിയും മൊത്തം ആഭ്യന്തര ഉല്‍പാദനത്തിലേക്ക് ഓരോ ലക്ഷം കോടി ഡോളര്‍ സംഭാവന ചെയ്യാനാവുംവിധം വളരുമെന്നു പ്രധാനമന്ത്രി പറഞ്ഞു. രാജ്യാന്തര കണ്‍വന്‍ഷന്‍ കേന്ദ്രത്തിനു തറക്കല്ലിടുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ ഇന്ത്യ ലോകത്തെ ആറാമത്തെ വലിയ സമ്പദ്വ്യസ്ഥയാണ്. മൊത്തം ആഭ്യന്തര ഉല്‍പാദനം (ജിഡിപി) 2.6 ലക്ഷം കോടി ഡോളര്‍. 2022നകം ജിഡിപി ഇരട്ടിയോളമാകുമെന്നാണു വിലയിരുത്തല്‍.
പ്രധാനമന്ത്രി പറഞ്ഞത്:
ശക്തമായ സാമ്പത്തിക തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ സര്‍ക്കാരിനു മടിയില്ല; ഉദാഹരണം ജിഎസ്ടി. ദേനാ ബാങ്ക്, വിജയ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവ ലയിപ്പിച്ച് രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്കിനു രൂപം നല്‍കിയതു ദേശതാല്‍പര്യം മുന്‍നിര്‍ത്തി. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തം. ഐടി, റിയല്‍ എസ്റ്റേറ്റ് മേഖലകളില്‍ വന്‍ തോതില്‍ തൊഴില്‍ സൃഷ്ടിക്കുന്നതു വഴി രാജ്യം 8 ശതമാനത്തിലേറെ വളര്‍ച്ച കൈവരിക്കും മെയ്ക് ഇന്‍ ഇന്ത്യ വന്‍ വിജയം, മൊബൈല്‍ ഫോണ്‍ നിര്‍മാണത്തിന്റെ 80 ശതമാനവും രാജ്യത്തിനുള്ളില്‍; ലാഭിക്കാനായതു 3 ലക്ഷം കോടി രൂപയുടെ വിദേശനാണ്യം.
https://www.facebook.com/Malayalivartha

























