Widgets Magazine
16
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല യുവതീപ്രവേശനക്കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ സർക്കാർ നിലപാട് പഴയതു തന്നെയാകുമെന്നാണ് ലഭിക്കുന്ന സൂചന


തിരുവിതാംകൂർ ദേവസ്വം ബോ‌ർഡിന്റെ സ്‌ട്രോംഗ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്ന വിവിധ ക്ഷേത്രങ്ങളിലെ രത്നം, സ്വർണം ഉൾപ്പെടെയുള്ള അമൂല്യവസ്തുക്കളുടെ സമഗ്ര പരിശോധനയ്ക്കും മൂല്യനിർണയത്തിനും വിദഗ്ദ്ധ സമിതി രൂപീകരിക്കാൻ തീരുമാനവുമായി ബോർഡ്


ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിക്കണമെന്ന 2018ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണനയിൽ...


എട്ടാം വയസുമുതൽ പീഡനം: മാതാവിന്റെ സഹോദരൻ അറസ്റ്റിലായതിന് പിന്നാലെ ഉപേക്ഷിച്ച് 'അമ്മ: സിഡബ്ലിയുസിയുടെ തണലിൽ ആയിരുന്ന പെൺകുട്ടിയെ പിതാവ് സഹോദരിയുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നതിന് പിന്നാലെ, പിതാവിൽ നിന്നും മറ്റു ബന്ധുക്കളിൽ നിന്നും നിരന്തര പീഡനം: ആലപ്പുഴ പുന്നപ്രയിൽ ഞെട്ടിക്കുന്ന ക്രൂരത


കൊറിയൻ സുഹൃത്തിന്റെ പേരിൽ ചതിക്കുഴി; ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിതാവ്

അറസ്റ്റ് ഉറപ്പായതോടെ ചോദ്യം ചെയ്യലുമായി ബിഷപ്പ് ഫ്രാങ്കോമുളയ്ക്കല്‍ സഹകരിക്കുന്നില്ല, എനിക്കൊന്നും ഓര്‍മയില്ല. അറിയില്ല എന്നാണ് അദ്ദേഹം ആവര്‍ത്തിക്കുന്നത്. അറസ്റ്റ് മുന്‍കൂട്ടിക്കണ്ട് മുന്‍ജാമ്യത്തിനുള്ള നീക്കവും തുടങ്ങി. വൈക്കം കോടതിയിലായിരിക്കും ബിഷപ്പിനെ ഹാജരാക്കുക

21 SEPTEMBER 2018 11:40 AM IST
മലയാളി വാര്‍ത്ത

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ ജലന്ദര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ മൂന്നാം ദിവസം ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് അന്വേഷണസംഘം. പല ചോദ്യങ്ങള്‍ക്കും എനിക്കൊന്നും ഓര്‍മയില്ല, അറിയില്ല എന്നാണ് ബിഷപ്പ് പറയുന്നത്. ശേഖരിച്ച തെളിവുകള്‍ വെച്ച് ചോദ്യം ചെയ്തു. അതില്‍ ചില കാര്യങ്ങളില്‍ ബിഷപ്പ് പറയുന്നത് തെറ്റാണെന്ന് അന്വേഷണസംഘം ബോധ്യപ്പെടുത്തിയിട്ടുണ്ട്. അറസ്റ്റിസ് പൊലീസിന് സ്വതന്ത്രചുമതല സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. അതാണ് പൊലീസിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നത്. അറസ്റ്റിന് മുമ്പായി നിയമോപദേശം തേടിയതും അതിനോടൊപ്പം കന്യാസ്ത്രീയെ കുറവിലങ്ങാട് മഠത്തില്‍ ചെന്ന് സി.ഐ ചോദ്യം ചെയ്തതും അതുകൊണ്ടാണ്. 

തെളിവുകളും രേഖകളും തനിക്കെതിരാണെന്ന് മനസിലായതോടെ ഇന്നലെ രത്രിയോടെ തന്നെ ബിഷപ്പ് മുന്‍കൂര്‍ ജാമ്യത്തിന് നീക്കം തുടങ്ങി. ബിഷപ്പിനൊപ്പം കഴിഞ്ഞ മൂന്ന് ദിവസമായി അഭിഭാഷകനുമുണ്ട്. പൊലീസിന്റെ നീക്കങ്ങള്‍ മനസിലാക്കിയ ശേഷമാണ് നിയമനടപടികള്‍ സ്വീകരിക്കാന്‍ ബിഷപ്പ് തീരുമാനിച്ചിരിക്കുന്നത്. അറസ്റ്റ് ചെയ്താല്‍ വൈക്കംകോടതിയിലാണ് ബിഷപ്പിനെ ഹാജരാക്കുക. അങ്ങനെയെങ്കില്‍ അവിടെയായിരിക്കും ജാമ്യാപേക്ഷ നല്‍കുക. എന്നാല്‍ സാധാരണഗതിയില്‍ ബലാല്‍സംഗക്കേസില്‍ ജാമ്യംനല്‍കാറില്ല. അങ്ങനെ വന്നാല്‍ ബിഷപ്പിന് ഹൈക്കോടതിയെ സമീപിക്കാം. 

കന്യാസ്ത്രീ ബലാല്‍സംഗം ചെയ്‌തെന്ന് പറയുന്നതിന്റെ അടുത്തദിവസം അവര്‍ക്കൊപ്പം അവരുടെ ബന്ധുവീട്ടിലെ ചടങ്ങില്‍ താന്‍ പങ്കെടുത്തിരുന്നെന്ന് ബിഷപ്പ് അന്വേഷണ സംഘത്തോട് ആവര്‍ത്തിച്ചു. എന്നാല്‍ ഇക്കാര്യം തെറ്റാണെന്ന് ചില കന്യാസ്ത്രീകളും പരാതിക്കാരിയുടെ ബന്ധുക്കളും മൊഴിനല്‍കിയിട്ടുണ്ട്. മാത്രമല്ല ചങ്ങിന്റെ ഫോട്ടോകളില്‍ കന്യാസ്ത്രീ ദു:ഖിതയായാണ് കാണപ്പെട്ടതെന്ന് ഫോട്ടോഗ്രാഫുകളില്‍ നിന്ന് വ്യക്തമാണെന്ന് അന്വേഷണ സംഘം മനസിലാക്കിയിട്ടുണ്ട്.

അതോടൊപ്പം ബിഷപ്പ് ഫോണിലൂടെ നടത്തിയ അശ്ലീലചുവയുള്ള സംഭാഷണങ്ങളും കുറവിലങ്ങാട് മഠത്തില്‍ തങ്ങിയെന്ന് ഡ്രൈവര്‍ നല്‍കിയ മൊഴിയും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതെല്ലാം ബിഷപ്പിനെതിരായ സാഹചര്യത്തെളിവുകളാണ്. അതോടൊപ്പം പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ ഫോണ്‍ രേഖകളടക്കം ലഭിച്ചെന്ന് കോട്ടയം എസ്.പി മുമ്പ് വ്യക്തമാക്കിയിരുന്നു. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചികിത്സാ ചെലവില്‍ നിന്നും എല്ലാ കുടുംബങ്ങളെയും സംരക്ഷിക്കുക ലക്ഷ്യം വിഷന്‍ 2031 അന്തര്‍ദേശീയ സെമിനാര്‍  (3 hours ago)

ഫുട്ബോൾ കളിക്കുന്നതിനിടെ മധ്യവയസ്കൻ കുഴഞ്ഞ് വീണ് മരിച്ചു...  (3 hours ago)

ശബരിമലയിൽ സ്ത്രീ പ്രവേശനം.... പുനഃപരിശോധനാ ഹർജികളിൽ ഏപ്രിൽ ഏഴ് മുതൽ സുപ്രീംകോടതി വാദം കേൾക്കും...  (4 hours ago)

സമാജ്‌വാദി പാർട്ടി നേതാവിന് ദാരുണാന്ത്യം  (4 hours ago)

അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് മൂന്നാ‌റിൽ...  (4 hours ago)

സ്വര്‍ണവിലയിൽ കുറവ്... പവന് 960 രൂപയുടെ കുറവ് ...  (4 hours ago)

27 സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന്...  (5 hours ago)

ഇമ്മാനുവൽ മാക്രോൺ ഫെബ്രുവരി 16 ന് ഇന്ത്യ സന്ദർശിക്കും  (5 hours ago)

രാത്രി കാല സഞ്ചാരം നിരോധിച്ച് കത്വ ജില്ലാ ഭരണകൂടം  (5 hours ago)

സി.പി.എം അധിക്ഷേപിക്കുകയും മുറിവേൽപ്പിക്കുകയും ചെയ്ത പ്രേംകുമാറിന് കോൺഗ്രസ് കുടുബത്തിലേക്ക് വരാവുന്നതാണ്; നടനും ചലച്ചിത്ര അക്കാദമി മുൻ അധ്യക്ഷനുമായ പ്രേംകുമാറിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് ചെറിയാൻ  (5 hours ago)

ഗാസയിലും ലബനൻ സിറിയ അതിർത്തിയിലും ഇസ്രയേൽ വ്യോമാക്രമണം... 12 മരണം, ഇന്ന് പുലർച്ചെയാണ് ഇസ്രായേൽ വ്യോമാക്രമണം  (5 hours ago)

സുവർണ്ണ ജൂബിലി നിറവിൽ വീക്ഷണം ദിനപ്പത്രം ; തന്നെ രാഷ്ട്രീയ ചിന്തകനും എഴുത്തുകാരനുമാക്കിയത് വീക്ഷണം ദിനപ്പത്രമാണ്; ഓർമ്മകൾ പങ്കു വച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (6 hours ago)

  ജെഇഇ മെയിൻ ഒന്നാം ഭാഗം പരീക്ഷയുടെ ഫലപ്രഖ്യാപനം  (6 hours ago)

ശബരിമല യുവതീപ്രവേശനക്കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ......  (6 hours ago)

കോഴിക്കോട് തോട്ടുമുക്കത്ത് നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends