Widgets Magazine
17
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആർക്കും പണം നൽകരുത്; ആലിൻ ഷെറിൻ ദാനം ചെയ്ത അവയവം ഘടിപ്പിക്കാന്‍ പണം ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണമെന്ന് മുത്തച്ഛൻ...


2026 ൽ മനുഷ്യരാശി അന്യഗ്രഹജീവികളെ കണ്ടുമുട്ടിയേക്കാം: ഭൂമിയോട് അടുത്തുകൊണ്ടിരിക്കുന്ന 3I/ATLAS എന്ന നിഗൂഢ വസ്തുവിന്റെ വരവിന് ശേഷം ഒരു വലിയ ബഹിരാകാശവാഹനം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കും: ബാബ വാംഗയുടെ പ്രവചനം...


മിഥുൻ ഇടിവള ഉപയോഗിച്ചത് ഗൗരവതരം; സിവിൽ പോലീസ് ഓഫീസർക്കെതിരായ നടപടി ശരിയെന്ന് അന്വേഷണ റിപ്പോർട്ട്: എസ്ഐ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ സാധ്യതയുള്ളതിനാൽ പരാതി പിൻവലിക്കണമെന്ന് മിഥുൻ ആവശ്യപ്പെട്ടുവെന്ന് എസ്എഫ്ഐ; 1.67 ലക്ഷം രൂപ ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർ സമീപിച്ചുവെന്ന് മിഥുൻ...


പേരൂർക്കടയിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ; ഹൈക്കോടതി നിർദ്ദേശപ്രകാരം രാഹുൽ മാങ്കൂട്ടത്തിൽ ഹാജരായി: തലകുനിക്കാതെ ചോദ്യം ചെയ്യൽ മുറിയിൽ നിന്ന് പുറത്തേക്ക്...


ശബരിമല യുവതീപ്രവേശനക്കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ സർക്കാർ നിലപാട് പഴയതു തന്നെയാകുമെന്നാണ് ലഭിക്കുന്ന സൂചന

അരമനയിലെ ആഢംബരത്തില്‍ നിന്ന് തടവറയിലെ തറയിലേക്ക് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍, രാജ്യത്ത് ആദ്യമായാണ് ഒരു ബിഷപ്പ് ബലാല്‍സംഗക്കേസില്‍ അറസ്റ്റിലാകുന്നത് , നീതി തേടി കന്യാസ്ത്രീകള്‍ തെരുവിലിറങ്ങി എന്ന പ്രത്യേകതയും ഈ കേസിനുണ്ട് 

21 SEPTEMBER 2018 02:19 PM IST
മലയാളി വാര്‍ത്ത

അരമനയിലെ ആഢംബര ജീവിതത്തില്‍ നിന്ന് തടവറയിലെ തറയില്‍ ഇരുന്നും കിടന്നും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ദിനരാത്രങ്ങള്‍ തള്ളിനീക്കേണ്ട അവസ്ഥയിലായി. പരാതിക്കാരിയേയും അവരുടെ കുടുംബത്തെയും അവര്‍ക്കൊപ്പം നിന്നവരെയും ഭീഷണിപ്പെടുത്തിയും സ്വാധീനിക്കാന്‍ ശ്രമിച്ചും അവര്‍ക്കെതിരെ കേസുകള്‍ കൊടുത്തും പ്രതിരോധം തീര്‍ത്ത ബിഷപ്പിന്റെ ആവനാഴിയിലെ ആയുധങ്ങള്‍ അന്വേഷണസംഘത്തിന് മുന്നില്‍ തകര്‍ന്നടിഞ്ഞു. മൂന്ന് ദിവസങ്ങളിലായി 18 മണിക്കൂറോളം ബിഷപ്പിനെ ചോദ്യം ചെയ്തു. രണ്ടാംദിവസം മുതലാണ് ബിഷപ്പിന്റെ പ്രതിരോധങ്ങള്‍ക്ക് ശക്തിയില്ലാതായത്. അതോടെ തനിക്കൊന്നും അറിയില്ലെന്നും ഓര്‍മയില്ലെന്നും പറഞ്ഞൊഴിയുകയായിരുന്നു ബിഷപ്പ്.

2014 മുതല്‍ 2016 വരെ പരാതിക്കാരിയായ കന്യാസ്ത്രീയെ 13 തവണയാണ് ബിഷപ്പ് ബലാല്‍സംഗം ചെയ്തതെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. വൈക്കം കോടതിയില്‍ ഹാജരാക്കുന്ന ബിഷപ്പിനെ റിമാന്‍ഡ് ചെയ്യും. തുടര്‍ന്ന് രണ്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് അപേക്ഷ നല്‍കും. അറസ്റ്റിന് മുമ്പ് ബിഷപ്പിന്റെ അഭിഭാഷകനെയും ബന്ധുക്കളെയും പരാതിക്കാരിയേയും പൊലീസ് വിവരം അറിയിച്ചു. ബിഷപ്പിനെതിരായ കേസ് വ്യക്തിപരമായതിനാല്‍ കക്ഷിചേരില്ലെന്ന് മിഷണറീസ് ഓഫ് ജീസസും അറിയിച്ചിരുന്നു. അറസ്റ്റ് സംബന്ധിച്ച് ഉചിതമായ തീരുമാനം എടുക്കാമെന്ന് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ ഇന്നലെ അറിയിച്ചിരുന്നു. 

അറസ്റ്റിന് മുന്നോടിയായി ജലന്ദര്‍ പൊലീസിനെ കേരളാ പൊലീസ് വിവരങ്ങള്‍ അറിയിച്ചു. തുടര്‍ന്ന് ബിഷപ്പിന്റെ അഭിഭാഷകന്‍ ബന്ധുക്കളെ ജാമ്യക്കാരാക്കി ജാമ്യാപേക്ഷ തയ്യാറാക്കി. മജിസ്‌ട്രേട്ടിന്റെ മുന്നില്‍ ഹാജരാക്കിയ ശേഷമായിരിക്കും ജാമ്യാപേക്ഷ സമര്‍പ്പിക്കുക. സാധാരണ ഗതിയില്‍ ബലാല്‍സംഗക്കേസില്‍ ജാമ്യംകിട്ടാന്‍ സാധ്യതയില്ല. അതുകൊണ്ടാണ് ഇതുവരെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാതിരുന്നത്. ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മുമ്പായി ചില നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ട്. അതിന് മുന്നോടിയായി ബിഷപ്പിനെ ചോദ്യംചെയ്യല്‍ മുറിയില്‍ നിന്ന് മറ്റൊരു മുറിയിലേക്ക് മാറ്റി. അറസ്റ്റ് വിവരം അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈ.എസ്.പിയാണ് ബിഷപ്പിനെ അറിയിച്ചത്. 

സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളും രേഖകളും പരിശോധിച്ച ശേഷമായിരുന്നു അറസ്റ്റ്. സാധാരണഗതിയില്‍ ഇരയുടെ മൊഴിമാത്രം മതി അറസ്റ്റിന്. എന്നാല്‍ ബിഷപ്പിനെ പോലെ ഒരു ഉന്നതെ അറസ്റ്റ് ചെയ്യുമ്പോള്‍ പഴുതടച്ച് വേണമെന്ന് അന്വേഷണ സംഘത്തിന് നിര്‍ബന്ധം ഉണ്ടായിരുന്നു. കാരണം കോടതിയില്‍ കേസ് വരുമ്പോള്‍ പൊലീസിന് തിരിച്ചടിയാകരുത്. അതോടെയാണ് പരാതിക്കാരിയുടെ രഹസ്യമൊഴി കൂടി കണക്കിലെടുത്ത് അറസ്റ്റിന് തീരുമാനിച്ചത്. അറസ്റ്റിന് രാഷ്ട്രീയ തീരുമാനം ഇന്നലെ ലഭിച്ചിരുന്നു. അറസ്റ്റ് ഒഴിവാക്കാനൊക്കാത്ത സാഹചര്യമാണെന്ന് സര്‍ക്കാരിനെ പൊലീസ് അറിയിച്ചിരുന്നു. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോളിവുഡ് ഇതിഹാസം റോബര്‍ട്ട് ഡുവാള്‍ അന്തരിച്ചു  (2 hours ago)

വയനാട് മെഡിക്കല്‍ കോളേജ് വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്  (2 hours ago)

ബിജെപിയുടെ പുരുഷാധിപത്യ രാഷ്ട്രീയത്തിന് മറുപടി നല്‍കാന്‍ മമത ബാനര്‍ജിക്ക് കഴിയുമെന്ന് സഞ്ജയ് ബാരു  (2 hours ago)

മദ്യബ്രാന്‍ഡിന് പേരുകള്‍ ക്ഷണിച്ചതുകൊണ്ടുള്ള വിവാദം; പരസ്യം നിയമവിരുദ്ധമല്ലെന്ന് എക്‌സൈസ് ഹൈക്കോടതിയില്‍  (2 hours ago)

നടി ആക്രമിക്കപ്പെട്ടിട്ട് 9 വര്‍ഷം; അതിജീവിതയ്ക്ക് പിന്തുണയുമായി 'അവള്‍ക്കൊപ്പം' ക്യാമ്പയിനുമായി ഡബ്ല്യുസിസി  (3 hours ago)

പ്രധാനമന്ത്രി ഈ മാസം 25, 26 തീയതികളില്‍ ഇസ്രായേലില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തും  (3 hours ago)

കോഴിക്കോട് പേരാമ്പ്രയില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു  (3 hours ago)

ബാങ്ക് ജീവനക്കാര്‍ക്ക് മറ്റ് കമ്പനികളുടെ ക്രെഡിറ്റ് കാര്‍ഡ്, മ്യൂച്വല്‍ ഫണ്ട്, ഇന്‍ഷുറന്‍സ് പോളിസി എന്നിവ വില്‍ക്കുന്നതിലൂടെ കിട്ടുന്ന ആനുകൂല്യം ഇനിയില്ല  (3 hours ago)

വിവാഹത്തിന് മുന്‍പ് ആരെയും അന്ധമായി വിശ്വസിക്കരുത്: വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധങ്ങളില്‍ സ്ത്രീകള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് സുപ്രീം കോടതി; ഉഭയസമ്മത പ്രകാരമുള്ള ബന്ധങ്ങള്‍ പിന്നീട് വഷളാകുമ്പോ  (3 hours ago)

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകവേ പന്തളത്ത് സംഘര്‍ഷം  (3 hours ago)

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരം ലൈംഗികാതിക്രമം നടത്തിയ യുവാവിനെതിരെ കേസ്  (4 hours ago)

വിജയ് രശ്മിക മന്ദാന വിവാഹ ക്ഷണക്കത്ത് പുറത്ത്  (4 hours ago)

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍  (4 hours ago)

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷനുകളുടെ വിതരണം ഫെബ്രുവരി 25ന് ആരംഭിക്കും  (4 hours ago)

സംസ്ഥാനത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് ആലിന്‍ ഷെറിന്റെ പേരുനല്‍കുമെന്ന് മുഖ്യമന്ത്രി  (4 hours ago)

Malayali Vartha Recommends