രണ്ടാം ക്ലാസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; സ്കൂൾ പ്രിൻസിപ്പാൾ പിടിയിൽ

ഹൈദരാബാദിലെ രാജേന്ദ്രനഗറിൽ സ്കൂൾ പ്രിൻസിപ്പാൾ രണ്ടാം ക്ലാസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതായി റിപ്പോർട്ടുകൾ. പരാതിയെത്തുടർന്ന് സ്കൂൾ പ്രിൻസിപ്പാളിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
രണ്ടാഴ്ചയായി സ്കൂളില്‍ പോകാന്‍ കുട്ടി വിസമ്മതിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കുട്ടിക്ക് തുടര്‍ച്ചയായി രക്തസ്രാവമുണ്ടായതായും ബന്ധുക്കള്‍ അറിയിച്ചു.
കുട്ടിയെ ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് പ്രിന്‍സിപ്പല്‍ പീഡിപ്പിച്ചതെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ അറസ്റ്റിലായ പ്രിന്‍സിപ്പലിനെ ജുഡീഷല്‍ റിമാന്‍ഡില്‍ വിട്ടതായും പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha























