Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനം ഇത്തവണത്തെ മണ്ഡലകാലത്ത് നടക്കില്ല, ഈ തീര്‍ത്ഥാടനകാലത്ത് സൗകര്യങ്ങളൊരുക്കാന്‍ കഴിയില്ലെന്ന് ദേവസ്വം ബോര്‍ഡ്

29 SEPTEMBER 2018 07:56 AM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനം ഇത്തവണത്തെ മണ്ഡലകാലത്ത് നടക്കില്ല. ഈ തീര്‍ത്ഥാടനകാലത്ത് സൗകര്യങ്ങളൊരുക്കാന്‍ കഴിയില്ലെന്ന് ദേവസ്വം ബോര്‍ഡ്. ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച കോടതി ഉത്തരവ് മൂന്നിനു നടക്കുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്യും. റിവ്യൂ ഹര്‍ജി നല്‍കണമോയെന്നു ദേവസ്വം ബോര്‍ഡ് പരിശോധിക്കുന്നുണ്ടെങ്കിലും വേണ്ടെന്ന നിയമോപദേശമാണു ലഭിച്ചിരിക്കുന്നത്. റിവ്യൂ നല്‍കിയതുകൊണ്ട്പ്രയോജനമില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്.

വിധിക്കെതിരേ നീങ്ങില്ലെങ്കിലും ഈ തീര്‍ഥാടനകാലത്ത് സ്ത്രീകളെ പ്രവേശിക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ ബോര്‍ഡ് കോടതിയില്‍ സൂചിപ്പിക്കും. നിലവില്‍ പമ്പവരെ വാഹനത്തില്‍ എത്തുമെങ്കിലും കരിമല ചവിട്ടിക്കയറിവേണം സന്നിധാനത്തെത്താന്‍. ചിലസമയങ്ങളില്‍ ഇവിടെ മണിക്കൂറുകളോളം നീണ്ട ക്യൂവും ഉണ്ടാകാറുണ്ട്. തീര്‍ഥാടനസമയത്ത് രാത്രിയിലും പമ്പയില്‍നിന്നു നൂറുകണക്കിന് അയ്യപ്പന്മാരാണു മല ചവിട്ടിക്കയറുന്നത്. ഈ സമയത്തെ സുരക്ഷ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളാണു ബോര്‍ഡ് കോടതിയില്‍ ഉയര്‍ത്തിക്കാട്ടുക.

ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് എന്ത് ചെയ്യണമെന്നതു സംബന്ധിച്ചായിരിക്കും ബുധനാഴ്ച നടക്കുന്ന യോഗത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുക. ഈ തീര്‍ഥാടനകാലത്ത് ഇതുമായി ബന്ധപ്പെട്ട സൗകര്യങ്ങളൊന്നും പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നകാര്യം ബോര്‍ഡ് കോടതിയെ അറിയിക്കുമെന്നാണു സൂചന. വിഷയം ചര്‍ച്ച ചെയ്യുന്നതിനു മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗം വിളിച്ചു. ദേവസ്വം ബോര്‍ഡ്, നിയമവകുപ്പ്, വിവിധ സംഘടനകള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരുടെ യോഗമാണു ഇന്നു ചേരുന്നത്. അടിയന്തരമായി സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള സാഹചര്യമുണ്ടോയെന്നു പരിശോധിക്കും.

ഉടനടി വിധി നടപ്പാക്കാനുള്ള സാഹചര്യമില്ലെങ്കില്‍ ഇടക്കാല ഹര്‍ജി നല്‍കാനാണ് ആലോചന. സൗകര്യങ്ങളുടെ അപര്യാപ്തതമൂലം ഈ മണ്ഡലകാലത്ത് സ്ത്രീകളെ പ്രവേശിപ്പിക്കുന്നതു പ്രയാസമാണ്. അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച വിശദമായ ചര്‍ച്ചയും നടപടികളും ആവശ്യമുണ്ട്. കൊടുംവനവും മറ്റുമുള്ള പ്രദേശമായതിനാല്‍സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടതുണ്ട്. അതിനായി സമയംവേണമെന്നു സര്‍ക്കാര്‍ ആവശ്യപ്പെടും. ടോയ്‌ലറ്റ് സൗകര്യം, വെളിച്ചം, സഞ്ചാര പാതകളില്‍ സുരക്ഷാ ജീവനക്കാര്‍, സന്നിധാനത്ത് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ ജീവനക്കാരെ നിയമിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ നടപടികളുണ്ടാകണം. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (2 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (3 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (4 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (4 hours ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (4 hours ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (4 hours ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (4 hours ago)

DIVE ACCIDENT അവസാന നിമിഷം ഡാൻസും പാട്ടും..  (4 hours ago)

Protocol-officer-suspended പ്രോട്ടോക്കോൾ ഉദ്യോഗസ്ഥന് സസ്പെൻഷൻ  (5 hours ago)

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം  (5 hours ago)

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (5 hours ago)

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍  (5 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍  (5 hours ago)

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം  (6 hours ago)

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (7 hours ago)

Malayali Vartha Recommends