ശബരിമല ആചാര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നിലയ്‌ക്കല്‍ ഗോപുരത്തിനുസമീപം പര്‍ണശാല കെട്ടി ശരണമന്ത്ര കൂട്ടായ്‌മ... യുവതികളെ നിലയ്‌ക്കലിലും പമ്പാ ഗാര്‍ഡ്‌റൂമിന് മുന്നിലും തടയാന്‍ സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്

എല്ലാ പ്രായത്തിലുമുള്ള സ്‌ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി വരുന്നതിനു മുമ്പ് യുവതികളെ തടഞ്ഞിരുന്ന പമ്പ ഗാര്‍ഡ് റൂമിന് മുന്‍വശത്ത് ഈ മാസപൂജ സമയം യുവതികളെ തടയുമെന്നും ഇതിനായി ആയിരങ്ങള്‍ ഇവിടെയും തമ്പടിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
നിലയ്‌ക്കലില്‍ കൂടുതലായി സ്‌ത്രീകളെ പങ്കെടുപ്പിച്ച് യുവതികളെ തടയാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് എ.ഡി.ജി.പിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അതേസമയം സുപ്രീം കോടതി വിധിയുടെ പശ്‌ചാത്തലത്തില്‍ തുലാമാസ പൂജയ്‌ക്കു നട തുറക്കുമ്പോള്‍ ദര്‍ശനത്തിനെത്തുന്ന യുവതികളെ നിലയ്‌ക്കലിലും പമ്പാ ഗാര്‍ഡ് റൂമിനു മുന്നിലും വിശ്വാസികള്‍ തടയാന്‍ സാധ്യതയുണ്ടെന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ആചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ശബരിമല ആചാര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നിലയ്‌ക്കല്‍ ഗോപുരത്തിനുസമീപം പര്‍ണശാല കെട്ടി ശരണമന്ത്ര കൂട്ടായ്‌മ നടക്കുകയാണ്.
മാസപൂജയ്‌ക്ക് നട തുറക്കുമ്പോള്‍ ഇവിടെ അയ്യപ്പധര്‍മ സംരക്ഷണ സമിതിയുടെയും വിവിധ സംഘപരിവാര്‍ ഹൈന്ദവ സംഘടനകളുടെയും നേതൃത്വത്തില്‍ സ്‌ത്രീകള്‍ ഉള്‍പ്പെടെ പതിനായിരങ്ങള്‍ സംഘടിച്ച് യുവതികളെ തടയാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha
























