പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു

പട്രോളിംഗിനിടെ പോലീസിനെ കണ്ട് ഭയന്നോടിയ യുവാവിന് കിണറ്റില്‍ വീണു പരിക്കേറ്റു. ആമ്പ്രമ്മല്‍ പാലക്കല്‍ ഹര്‍ഷക്(26) ആണ് കിണറ്റില്‍ വീണത്. ആള്‍ താമസമില്ലാത്ത വീടിനോട് ചേര്‍ന്ന് 40 അടിയോളം താഴ്ചയുള്ള കിണറ്റിലാണ് യുവാവ് വീണത്. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് സംഭവം.
യുവാവിന് കാലില്‍ പൊട്ടലേറ്റതടക്കം സാരമായി പരുക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. വെള്ളിമാടുകുന്ന് നിന്ന് എത്തിയ അഗ്‌നിരക്ഷാസേനയും നാട്ടുകാര്യം ചേര്‍ന്നാണ് യുവാവിനെ പുറത്തെടുത്ത്.
പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ലഹരിക്കെതിരെയുള്ള ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി പോലീസിന്റെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ഈ ഭാഗങ്ങളില്‍ രാത്രി പതിവായി ചിലര്‍ സംഘം ചേരുന്നുവെന്ന പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് പോലീസ് ഇവിടെ പരിശോധനക്കെത്തിയത്.
https://www.facebook.com/Malayalivartha


























