മകളെയും ഭര്‍ത്താവിനെയും നഷ്ടമായ വാഹനാപകടത്തില്‍ നിന്നും ജീവിതത്തിലേക്ക് തിരികെ കയറി ലക്ഷ്മി ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മിയുടെ നില മെച്ചപ്പെട്ടു; . മകളുടെ ഓരോ പ്രതികരണങ്ങളിലും പ്രതീക്ഷയോടെ അമ്മ

വാഹനാപകടത്തിൽ മരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. അപകടത്തെത്തുടർന്ന് അബോധാവസ്ഥയിലായ ലക്ഷ്മി വെന്റിലേറ്ററിന്റെ സഹായത്താലായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. ഉദരഭാഗത്തുണ്ടായ പരുക്കുകൾ ഭേദപ്പെട്ടു തുടങ്ങി. കൈമുട്ടുകൾക്കും കാലിനും നടത്തിയ ശസ്ത്രക്രിയകൾ വിജയകരമായിരുന്നു. ലഘു ഭക്ഷണങ്ങൾ കഴിക്കാൻ ആരംഭിച്ചുവെന്നും ഒരാഴ്ചയ്ക്കുള്ളിൽ ആശുപത്രി വിടാൻ കഴിയുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
മകളെയും ഭര്‍ത്താവിനെയും നഷ്ടമായ വാഹനാപകടത്തില്‍ നിന്നും ജീവിതത്തിലേക്ക് തിരികെ കയറുകയാണ് ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മി. എട്ടിന് വെന്റിലേറ്റർ നീക്കം ചെയ്തതിനു ശേഷമായിരുന്നു ഭർത്താവിന്റെയും മകളുടെയും മരണവിവരം അറിയിച്ചത്. ലക്ഷ്മിയുടെ രോഗവിവരങ്ങൾ തേടി സുഹൃത്തുക്കളുടെ ഒഴുക്കാണ് ആശുപത്രിയിലേക്ക്. മകളുടെ ഓരോ പ്രതികരണങ്ങൾക്കും പ്രതീക്ഷയോടെ അമ്മയടുത്ത് നിൽക്കുന്നു. ഇതൊരപൂർവ കാഴ്ചയാണ്. നിസ്സംഗമായ ദുഃഖം.
ബാലുവിന്റെയും മകളുടെയും വിയോഗ വാർത്ത ലക്ഷ്മിയെ അറിയിച്ചു എന്നാണ് വിവരം. അമ്മ തന്നെയാണ് വിവരം പറഞ്ഞത്. അതിനോട് ലക്ഷ്മി ഒന്നും പ്രതികരിച്ചിട്ടില്ല. ലക്ഷ്മിക്ക് ബോധമുണ്ട്. അതിനർത്ഥം വിവരം ലക്ഷ്മി അറിഞ്ഞു എന്നു കരുതാം. ഒന്നു കരയാത്തതെന്തേ എന്ന വേദനയിലാണ് ബന്ധുക്കൾ. ലക്ഷമി ഒന്നു പൊട്ടികരഞ്ഞെങ്കിൽ എന്നാണ് വീട്ടുകാർ ആഗ്രഹിക്കുന്നത്. എന്നാൽ അത് സംഭവിക്കുന്നില്ല. ലക്ഷ്മി കരഞ്ഞോ എന്ന് ഡോക്ടർമാർ ആരായുന്നുണ്ട്.
വലിയൊരു ഷോക്ക് അറിയുമ്പോൾ സാധാരണ പൊട്ടികരയാറാണ് പതിവ്. അങ്ങനെ സംഭവിച്ചില്ലെങ്കിൽ അതിൽ ഡോക്ടർമാർ അപകടം മണക്കും. അതാണ് ലക്ഷ്മിയുടെ കാര്യത്തിൽ സംഭവിച്ചിരിക്കുന്നത്. ലക്ഷമി ഒന്നു കരഞ്ഞെങ്കിൽ എന്ന് ആഗ്രഹിക്കുകയാണ് എല്ലാവരും.
അതിവേഗം സുഖപ്പെടുന്ന ബാലഭാസ്കിന്റെ ഭാര്യ ലക്ഷ്മിയെ വാർഡിലേക്ക് മാറ്റ രുതെന്ന് ബന്ധുക്കൾ ഡോക്ടർ മാരോട് ആവശ്യപ്പെട്ടു. ഐ.സി യുവിൽ തന്നെ കുറച്ചു കാലം കഴിയട്ടെ എന്നും അങ്ങനെ ചെയ്യാതിരുന്നാൽ അതിഥികളെ താങ്ങാനുള്ള കരുത്ത് ലക്ഷ്മിക്ക് ഉണ്ടാകില്ലെന്നും ബന്ധുക്കൾ അറിയിച്ചതായി ആശുപത്രിയുമായി ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നും അറിയുന്നു.
ലക്ഷ്മി സാധാരണ നിലയിലെത്താന്‍ സമയമെടുക്കുമെന്നു സംഗീത സംവിധായകന്‍ സ്റ്റീഫന്‍ ദേവസ്സി. ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ട്. ബാലഭാസ്‌കറിന്റെയും മകളുടെയും മരണവാര്‍ത്ത ഉള്‍ക്കൊള്ളാന്‍ ലക്ഷ്മിക്ക് അല്‍പം സമയം വേണ്ടിവരുമെന്നു ബാലഭാസ്‌കറിന്റെ മാനേജര്‍ തമ്ബി അറിയിച്ചതായി സ്റ്റീഫന്‍ പറഞ്ഞു. ലക്ഷ്മിയുടെ ആരോഗ്യനില സംബന്ധിച്ചുള്ള വിവരങ്ങള്‍ കൃത്യമായി കൈമാറുന്നത് സ്റ്റീഫനാണ്. വെന്റിലേറ്ററില്‍ നിന്നും അവരെ മാറ്റിയത് അടക്കമുള്ള കാര്യങ്ങള്‍ സ്റ്റീഫനാണു പൊതുസമൂഹത്തെ അറിയിക്കുന്നത്. വാഹനാപകടത്തെ തുടര്‍ന്നു ചികിത്സയിലായിരുന്ന ബാലഭാസ്‌കര്‍ ഒക്ടോബര്‍ രണ്ടിനു പുലര്‍ച്ചെ മരണത്തിനു കീഴടങ്ങുകയായിരിന്നു. അപകടവേളയില്‍ തല്‍ക്ഷണം തന്നെ മകള്‍ തേജസ്വിനി മരിച്ചിരുന്നു. വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിഞ്ഞ ബാലഭാസ്‌കര്‍ ഓരാഴ്ചക്ക് ശേഷം ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു.വിവാഹം കഴിഞ്ഞ് 16 വര്‍ഷം കഴിഞ്ഞാണ് ബാലയ്ക്കും ലക്ഷമിക്കും ജാനി പിറന്നത്.
നാലു മണിക്ക് ദേശീയ പാതയില്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാമ്ബിന് സമീപം താമരക്കുളത്ത് നിയന്ത്രണം തെറ്റിയ കാര്‍ റോഡ് വക്കിലെ മരത്തിലിടിക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കാറില്‍ ബാലഭാസ്‌ക്കറും ഭാര്യ ലക്ഷ്മിയും മകള്‍ തേജസ്വി ബാലയും, ഡ്രൈവര്‍ അര്‍ജുനുമായിരുന്നു ഉണ്ടായിരുന്നത്.
https://www.facebook.com/Malayalivartha
























