ശബരിമല പുനരുദ്ധാരാണ ഫണ്ടിൽ കയ്യിട്ട് വാരാൻ ഇനി പറ്റില്ല... കോടതിയുടെ പിടിവീഴും; കർശന നിർദ്ദേശവുമായി ഹൈക്കോടതി

കർശന നിർദ്ദേശവുമായി ഹൈക്കോടതി വീണ്ടും. ശബരിമല പുനഃരുദ്ധാരണത്തിനു സ്‌ഥാപിക്കുന്ന കാണിക്ക വഞ്ചികളില്‍നിന്നു ലഭിക്കുന്ന പണം പ്രത്യേക അക്കൗണ്ടില്‍ സൂക്ഷിക്കണമെന്നു ഹൈക്കോടതി. കോടതി നിര്‍ദേശമില്ലാതെ തുക വിനിയോഗിക്കരുതെന്നും ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.
പ്രളയശേഷം പമ്പയിലും സന്നിധാനത്തും അടിഞ്ഞുകൂടിയ മണല്‍ നീക്കാനും നിര്‍ദേശം നല്‍കി. കടുവാത്തോട് ചെക്ക് ഡാം നിര്‍മാണത്തില്‍ വനംവകുപ്പ് എതിര്‍പ്പ് പ്രകടിപ്പിച്ചതിനാല്‍ ബന്ധപ്പെട്ട വകുപ്പുകളുടെ അടുത്ത യോഗത്തില്‍ തീരുമാനമെടുക്കണമെന്നും കോടതി ഉത്തരവിട്ടു.
നിലയ്‌ക്കല്‍, എരുമേലി, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ സ്‌ഥാപിക്കുന്ന വഞ്ചികളില്‍ "പമ്പ റിലീഫ് ഫണ്ട്" എന്ന് ചുവന്ന അക്ഷരത്തില്‍ എഴുതണമെന്നും നിര്‍ദേശിച്ചു. ചെക്കായോ ഓണ്‍ലൈന്‍ വഴിയോ സംഭാവനകള്‍ വന്നാല്‍ സ്വീകരിക്കാന്‍ പ്രത്യേക സംവിധാനമൊരുക്കണം.
https://www.facebook.com/Malayalivartha
























