പി സതീദേവിയെ കൊത്തി നുറുക്കി കൊല്ലുമെന്ന് ബി ജെ പി നേതാവ് ബി . ഗോപാലകൃഷ്‌ണന്റെ ഭീഷണി, മുഖ്യമന്ത്രിക്കും ഡിജിപിയ്ക്കും പരാതി നല്‍കി

സി പി എം നേതാവും മുന്‍ എം.പിയുമായ സതിദേവിക്കെതിരെ കൊലവിളിയുമായി ബി ജെ പി നേതാവ് ബി ഗോപാലകൃഷ്ണന്‍. ന്യൂസ് 18 കേരളം ചാനലിലെ സമരം ക്ഷീണിക്കുമോ എന്ന തലക്കെട്ടില്‍ ഇ സനീഷ് നയിച്ച ചര്‍ച്ചയ്ക്കിടെയാണ് ഗോപാലകൃഷ്ണന്‍ കൊത്തിനുറുക്കി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. വേണമെങ്കില്‍ അയ്യപ്പനോട് മാപ്പ് പറഞ്ഞ് തിരിച്ചു പോയ്‌ക്കൊ, അല്ലെങ്കില്‍ ജഡം പോലുമുണ്ടാകില്ലെന്ന് ആക്രോശിച്ചു.
ഇതിനിടെ വാര്‍ത്താ അവതാരകന്‍ ഇ സനീഷ് അങ്ങനെയൊന്നും പറയല്ലേയെന്ന് പറഞ്ഞ് ഇടപെട്ടെങ്കിലും ഗോപാലകൃഷ്ണന്‍ പിന്‍മാറിയില്ല. പരസ്യമായി നിയമവാഴ്ചയെയും ഭരണഘടനയെയും വെല്ലുവിളിച്ചുള്ള ഭീഷണിയായിരുന്നു ചര്‍ച്ചയിലുടനീളം ഗോപാലകൃഷ്ണന്‍ നടത്തിയത്. ഗോപാലകൃഷ്ണന്റെ പരാമര്‍ശത്തിനെതിരെ എം എന്‍ കാരശേരി ഉടന്‍ പ്രതികരിച്ചെങ്കിലും കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഒരക്ഷരം പറഞ്ഞില്ല. സംഭവത്തില്‍ നടപടിയാവശ്യപ്പെട്ട് സതീദേവി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി.
പൊതുപ്രവര്‍ത്തകയായ സ്ത്രീകള്‍ക്കെതിരെ നടത്തുന്ന ഇത്തരം ഭീഷണികള്‍ തടയാന്‍ നിഷ്പക്ഷവും നീതിയുക്തവുമായ അന്വേഷണം വേണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു. ഗോപാലകൃഷ്ണനെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. വധഭീഷണിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് പി കെ ശ്രീമതി എം പി ആവശ്യപ്പെട്ടു.
"
https://www.facebook.com/Malayalivartha





















