ക്ഷേത്രങ്ങളുടെ നിയന്ത്രണം ദേവസ്വംബോര്‍ഡില്‍ നിന്ന് എടുത്ത് കളയണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമിയും ആര്‍.എസ്.എസ് നേതാവ് ടി.ജി മോഹന്‍ദാസും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി, ഹൈക്കോടതി ഇതേ ഹര്‍ജി തള്ളിക്കളഞ്ഞിരുന്നു

ക്ഷേത്രങ്ങളുടെ നിയന്ത്രണം ദേവസ്വംബോര്‍ഡുകളുടെയും സര്‍ക്കാരിന്റെയും കയ്യില്‍ നിന്ന് എടുത്ത് കളയണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പിയും ആര്‍.എസ്.എസും രംഗത്ത്. ബി.ജെ.പി ദേശീയ നേതാവ് സുബ്രഹ്മണ്യം സ്വാമിയും ആര്‍.എസ്.എസ് നേതാവ് ടി.ജി മോഹന്‍ദാസും നല്‍കിയ ഹര്‍ജിയില്‍ സു്പ്രീംകോടതി സംസ്ഥാന സര്‍്ക്കാരിനും ദേവസ്വം ബോര്‍ഡിനും എസ്.എന്‍.ഡി.പിക്കും എന്‍.എസ്.എസിനും കെ.പി.എം.എസിനും നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ യു.യു ലളിത്, കെ.എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്. തിരുവിതാംകൂര്‍, കൊച്ചിന്‍, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡുകള്‍ക്കാണ് നോട്ടീസ് നല്‍കിയത്. ഇതേ ആവശ്യവുമായി ടി.ജി മോഹന്‍ദാസ് മുമ്പ് കേരള ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആ ഹര്‍ജി തള്ളിയിരുന്നു. ദേവസ്വം ബോര്‍ഡുകള്‍ നിയമവിരുദ്ധമാണെന്നാണ് മോഹന്‍ദാസിന്റെ വാദം.
ക്ഷേത്ര സ്വത്തുക്കളുടെ നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുത്തതിനെതിരെ കഴിഞ്ഞ ദിവസം എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ രംഗത്തെത്തിയിരുന്നു. ദേവസ്വങ്ങള്‍ക്ക് നഷ്ടപ്പെട്ട സ്വത്തുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടതായിരുന്നു. സര്‍ക്കാര്‍ ക്ഷേത്രങ്ങള്‍ ഏറ്റെടുത്ത ശേഷം മാറി മാറി വന്ന ഗവണ്‍മെന്റുകള്‍ അതിന് തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. പതിനെഴാം നൂറ്റാണ്ടില്‍ കേരളത്തില്‍ രാജാവ് വസ്തു വഹകളെ മൂന്നായി തരം തിരിച്ചു അത് ഇപ്രകാരമാണ് രാജസ്വം , ബ്രഹ്മസ്വം , ദേവസ്വം. രാജസ്വം രാജാവിന്റെ സ്വത്ത് , ബ്രഹ്മസ്വം ബ്രാഹ്മണന്റെ സ്വത്ത് , ദേവസ്വം ദേവന്റെ സ്വത്ത്.
സ്വാതന്ത്രത്തിനു ശേഷം രാജാവിന്റെ സ്വത്തുക്കള്‍ സര്‍ക്കാരിലേക്കും , ബ്രഹ്മണന്റെ സ്വത്തുക്കള്‍ അതാതു ഇല്ലക്കാര്‍ തന്നെ കൈവശം വെക്കുകയും ചെയ്തു. എന്നാല്‍ ദേവസ്വം സ്വത്തുക്കള്‍ ദേവന്റെ സ്വത്തുക്കള്‍ ആയതിനാല്‍ , ക്ഷേത്രത്തിലെ പ്രതിഷ്ഠ ഏത് ദേവന്റെ പേരിലാണോ ആ ദൈവത്തിന്റെ പേരില്‍ തന്നെ തുടര്‍ന്നു. ക്ഷേത്ര പ്രതിഷ്ടക്ക് രാജ്യത്തെ ഒരു പൗരന്റെ എല്ലാ അവകാശങ്ങളും ഉണ്ട്. സ്വകാര്യ സ്വത്തവകാശവും അതാത് ക്ഷേത്ര പ്രതിഷ്ടക്ക് ഉണ്ട്. അതായതു ഒരു ക്ഷേത്രത്തിലെ സ്വത്തുക്കള്‍ അതാതു ദേവന്റെയാണ്. അതില്‍ വേറെ ഒരാള്‍ക്കും അവകാശം ഇല്ല.
എന്താണ് ദേവസ്വംബോര്‍ഡ് ?
ദേവന്റെ സ്വത്തുക്കള്‍ അന്യാധീനപെട്ടു പോകാതിരിക്കാന്‍ ദേവന്‍ പൗരന്‍ ആണെങ്കിലും 'മൈനര്‍ 'എന്ന കാറ്റഗറിയില്‍ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആയതിനാല്‍ സ്വത്തിന്റെ സംരക്ഷണം കോടതി അതാതു പ്രാദേശിക സര്‍ക്കാരുകളെ ചുമതലപ്പെടുത്തി.
സര്‍ക്കാര്‍ ദേവസ്വം വകുപ്പ് രൂപീകരിച്ചു അതിന്റെ സുഗമമായ നടത്തിപ്പിന്. ഒരു ബോര്ഡിനെ രൂപീകരിച്ചു. അതാണ് ദേവസ്വം ബോര്‍ഡ്. ദേവസ്വം ബോര്‍ഡ് എന്നത് ഭരണഘടനാ സ്ഥാപനമാണ്. നിയമ സഭയിലെ എല്ലാ ഹിന്ദു എമ്മല്ലേമാരും ചേര്‍ന്നാണ് ദേവസ്വം ബോര്‍ഡ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. എന്നാല്‍ ഒരിക്കല്‍ തെരഞ്ഞെടുത്താല്‍ അതിനെ പിരിച്ചുവിടാന്‍ സര്‍ക്കാരിന് അധികാരം ഇല്ല. അതിനുള്ള അധികാരം ഹൈ കോടതിയില്‍ നിക്ഷിപ്തമാണ്. പരാതികള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ കോടതിയെ ബോധിപ്പിക്കാം.
ദേവസ്വം ബോര്‍ഡ് ചെയ്യേണ്ടത് തന്ത്രി നിര്‍ദ്ദേശിച്ചിട്ടുള്ള പൂജകള്‍ മുടക്കം ഇല്ലാതെ നടത്തുക , വരുമാനം കണക്കു വെച്ചു ബാങ്കില്‍ നിക്ഷേപിക്കുക. ക്ഷേത്രത്തിനു സംരക്ഷണം നല്‍കുക മുതലായവ ആണ്.
ബോര്‍ഡിനെ സംബന്ധിച്ച പരാതികള്‍
ദേവസ്വം ബോഡിന്റെ നടത്തിപ്പിന്റെ മറ്റു പ്രവര്‍ത്തികളിലോ സംശയമോ പരാതിയോ ഉണ്ടെങ്കില്‍ നേരിട്ട് ഹൈക്കോടതിയെ സമീപിക്കാം. അതിന് വേണ്ടി മാത്രം ഹൈക്കോടതിയില്‍ ദേവസ്വം ബെഞ്ചുണ്ട്. രാജ്യത്തെ ഏതൊരു പൗരനും ഇവിടെ പരാതിപ്പെടാം, കണക്കുകള്‍ ചോദിക്കാം.
ദേവസ്വം കണക്കുകള്‍ കേരള ഓഡിറ്റ് വകുപ്പും , കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ എന്നീ സ്ഥാപനങ്ങളാണ് പരിശോധിക്കുന്നത്. അത് ഹൈകോടതിയിലും , സുപ്രീം കോടതിക്കും റിപ്പോര്‍ട് ചെയ്യണം.
ദേവസ്വം വരുമാനം സര്‍ക്കാരിലേക്ക് മാറ്റാന്‍ പറ്റുമോ ?
ഒരു നയാ പൈസ പോലും സര്‍ക്കാരിന് ദേവസ്വത്തില്‍ നിന്നും എടുക്കാന്‍ കഴിയില്ല. സര്‍ക്കാരിന് വേണമെങ്കില്‍ കേരള ട്രഷറി ബാങ്കില്‍ നിന്നും ലോണ്‍ എടുക്കാം. എന്നാല്‍ അത് നിശ്ചിത കാലാവധിക്ക് ഉള്ളില്‍ അടച്ചു തീര്‍ക്കേണ്ടതും മറ്റു ബാങ്കുകളേക്കാള്‍ പലിശ കൂടുതലും ആയിരിക്കും. ഇത് ഹൈകോടതിയുടെ അനുമതിയോടെ മാത്രമേ പറ്റൂ. വളരെ അപൂര്‍വം ആയി മാത്രമേ ഇത് വരെ ഇങ്ങനെ ലോണ്‍ എടുത്തിട്ടുളൂ. മറ്റു സ്വകാര്യ വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ഈ ബാങ്കില്‍ നിന്നും ലോണ്‍ ലഭിക്കില്ല
ദേവസ്വം ബോര്‍ഡിലെ ശമ്പളം
ശമ്പളം പൊതു ഖജനാവില്‍ നിന്നും നല്‍കുന്നു. അതിനെ 'കണ്‌സോളിഡേഷന്‍ ഫണ്ട് ' എന്നാണു പറയുന്നത്.
ദേവസ്വം ബോര്‍ഡിന് ക്ഷേത്രങ്ങള്‍ കൈവശപ്പെടുത്താന്‍ കഴിയുമോ ?
ഇല്ല , അതാതു ക്ഷേത്രങ്ങളുടെ നടത്തിപ്പുകാര്‍ , കമ്മിറ്റികള്‍ , ക്ഷേത്രം മേല്‍ ശാന്തി എന്നിവരുടെ അപേക്ഷ പ്രകാരം മാത്രമാണ് ദേവസ്വത്തിന് ഒരു അഡ്മിനിസ്‌ട്രേറ്ററേ വെക്കാന്‍ കഴിയൂ. അങ്ങനെ ചെയ്യുമ്പോള്‍ ഹൈക്കോടതിയെ കൂടി റിപ്പോര്‍ട്ട്് ചെയ്യണം.
https://www.facebook.com/Malayalivartha
























