Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

പ്രളയാനന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തകിടം മറിഞ്ഞു, അനര്‍ഹര്‍ വന്‍തോതില്‍ തുക തട്ടിയെടുത്തു, രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അവ പുനര്‍ നിര്‍മിച്ച് നല്‍കാന്‍ അദാലത്തുകള്‍ നടത്തണം- പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

12 OCTOBER 2018 03:07 PM IST
മലയാളി വാര്‍ത്ത

പ്രളയാനന്ത ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പാടെ തകിടം മറിഞ്ഞിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി. പതിനായിരം രൂപ വീതം ദുരിത ബാധിതര്‍ക്ക് അടിയന്തിര ആശ്വാസമായി നല്‍കുമെന്ന പ്രഖ്യാപനം പോലും ഫലപ്രദമായി നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. മുക്കല്‍ ലക്ഷത്തിലധികം പേര്‍ക്ക് ഇനിയും ഈ സഹായം കിട്ടാനുണ്ട്. അതേ സമയം അനര്‍ഹര്‍ വന്‍ തോതില്‍ ഈ തുക തട്ടിയെടുക്കുന്നതായി ജില്ലാ കളക്റ്റര്‍മാര്‍ പോലും സമ്മതിക്കുന്നു. 

വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഒരു ലക്ഷം രൂപ പലിശ രഹിത വായ്പയായി നല്‍കുമെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതുവരെ ആര്‍ക്കും ആ തുക ലഭിച്ചിട്ടില്ല. വായ്പയുടെ തിരച്ചടവ് ഉറപ്പാക്കുന്നത് കുടംബശ്രീ വഴിയായിരിക്കും ഇത് നല്‍കുക എന്നും പറഞ്ഞിരുന്നു. പക്ഷേ കാര്യക്ഷമമായി അതൊന്നും നടന്നില്ല. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട ചെറുകിട വ്യാപാരികള്‍ക്ക് പത്ത് ലക്ഷം രൂപ പലിശ രഹിത വായ്പയായി നല്‍കുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. പത്ത് പൈസ പോലും നല്‍കിയിട്ടില്ല. സ്വയം സഹായ സംഘങ്ങള്‍ക്കും, കുടംബശ്രീകള്‍ക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. എത്ര സ്വയം സഹായസംഘങ്ങള്‍ക്കും, കുടുംബശ്രീയൂണിറ്റുകള്‍ക്കും ഈ സഹായം ലഭ്യമാക്കി എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഇതിനായി ബാങ്കുകളുടെ കണ്‍സോര്‍ഷ്യം സര്‍ക്കാര്‍ മുന്‍കൈ എടുത്തു രൂപീകരിക്കുമെന്ന് 31-8- 2018 ലെ മുഖ്യമന്ത്രിയുടെ പത്ര സമ്മേളനത്തില്‍ പറഞ്ഞിരുന്നു. അതും നടന്നിട്ടില്ല. 
ദുരന്തം കനത്ത ആഘാതമേല്‍പ്പിച്ച ഇടുക്കി, വയനാട് പോലുള്ള ജില്ലകളില്‍ വളരെ പരിമിതമായ നിലയിലേ സര്‍ക്കാരിന്റെ ദുരിതശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കൂന്നുള്ളു.

വീടുകള്‍ ഭാഗികമായി നഷ്ടപ്പെട്ടവരുടെ അവസ്ഥയും പരിതാപകരമാണ്. അവര്‍ക്കും ഒന്നും കിട്ടിയില്ല. ഒച്ചിനെ നാണിപ്പിക്കുന്ന വേഗതയിലാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നീങ്ങുന്നത്. കുട്ടനാട്ടിലെ കര്‍ഷകരുടെ അവസ്ഥ വളര ദയനീയമാണ്. കഴിഞ്ഞ ജൂലായ് മാസം മുതല്‍ കുട്ടനാട് പൂര്‍ണ്ണമായും വെള്ളത്തിലായിരുന്നു. കൃഷിയിടങ്ങള്‍ മിക്കവയും ചെളിയും, മണ്ണും അടിഞ്ഞ് കൂടി കൃഷിയോഗ്യമല്ലാതായിരിക്കുകയാണ്. ഇനി ഉടനയെങ്ങും അവിടെ കൃഷി ഇറക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. സര്‍ക്കാര്‍ അടിയന്തിരമായി സഹായം നല്‍കിയാല്‍ മാത്രമെ കര്‍ഷകരുടെ അതിജീവനം സാധ്യമാവുകയുള്ളു. ചില കൃഷിയിടങ്ങള്‍ പൂര്‍ണ്ണമായും കൃഷിക്ക് ഉപയോഗിക്കാന്‍ കഴിയാത്ത വിധത്തില്‍ നശിച്ചിരിക്കുന്നു. മാത്രമല്ല ഒട്ടേറെ കര്‍ഷക തൊഴിലാളികളുടെ വീടുകളും പ്രളയത്തില്‍ തുടച്ച് നീക്കപ്പെട്ടു. ഇവര്‍ക്കൊന്നും ഒരു സഹായവും ലഭിച്ചിട്ടില്ല. സര്‍ക്കാരാകട്ടെ കെയ്യും കെട്ടി നോക്കിയിരിക്കുകയാണ് ചെയ്യുന്നത്. 

പ്രളയത്തില്‍ അടിസ്ഥാന രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് എത്രയും പെട്ടെന്ന് അവ പുനര്‍ നിര്‍മിച്ച് നല്‍കുമെന്നും അതിനായി അദാലത്തുകള്‍ നടത്തുമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. ആയിരക്കണക്കിന് ആളുകളുടെ ഭൂമി വീട് എന്നിവയുടെ ആധാരങ്ങള്‍, ആധാര്‍ വോട്ടേഴ്‌സ് കാഡുകള്‍, എസ് എസ് എല്‍ സി, ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍, പാസ്‌പോര്‍ട്ടുകള്‍ തുടങ്ങിയവ പ്രളയത്തില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍ നഷ്ടപ്പെട്ടവരില്‍ ഭൂരിഭാഗം പേര്‍ക്കും ഇപ്പോഴും ഇതൊന്നും കിട്ടിയിട്ടില്ല.

ശബരിമല സീസണ്‍ തുടങ്ങാന്‍ ഇനി ഏതാനും ആഴ്ചകള്‍ മാത്രമെ ബാക്കിയുള്ളു. പ്രളയത്തില്‍ തകര്‍ന്ന പമ്പയുടെയും, സന്നിധാനത്തിലേക്കുള്ള റോഡുകളുടെയും നിര്‍മാണം എവിടെ വരെയായി എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. പമ്പയുടെ പുനര്‍ നവീകരണത്തിനായി ഒരു ഉന്നത തല സമിതിയെ സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. ആ സമതി എത്ര തവണ യോഗം കൂടി? എന്തൊക്കെ തിരുമാനങ്ങള്‍ എടുത്തു എന്നും സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

500 മുതല്‍ 700 രൂപ; ആശ്വാസ വാര്‍ത്ത; വാണിജ്യ സിലിണ്ടര്‍ വില കുറയും  (14 minutes ago)

ഒരു പവൻ സ്വർണത്തിന് 1,03,840 രൂപ; കുതിച്ച് കയറി സ്വർണ്ണവില  (34 minutes ago)

വിഡി സർക്കാരിന് ഇരട്ടത്താപ്പ് ; ബെക്കാർഡിക്കായി ഇടത് സർക്കാർ ഇടപെടൽ നടത്തിയെന്ന ആരോപണം തെറ്റ്. വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നീക്കം ദുരൂഹം, മുഖ്യമന്ത്രിയുടെ നീക്കത്തിന് പിന്നിൽ അഴിമതിയെന്ന് എം വി ഗോവിന്  (1 hour ago)

ഒഴിപ്പിക്കൽ നടപടികൾ താത്കാലികമായി നിർത്തി; കപ്പലുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം; ഹോർമുസ് കടലിടുക്കിൽ വീണ്ടും ആശങ്ക  (1 hour ago)

മൂന്നാം തവണയും ചോദ്യം ചെയ്യൽ!! വീണ ഇത്തവണ കുരുങ്ങും.. അച്ഛനേയും മകളേയും മാറി മാറി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം  (2 hours ago)

കോടീശ്വരനായ പ്രതിശ്രുത വരനെ തീർത്തത് കാമുകനൊപ്പം!! അപകടമരണമെന്ന് വരുത്തി തീർക്കാൻ കേതലിന്റെ അവസാന സമയത്തും അവൾ പ്രണയം അഭിനയിച്ചു; സ്നേഹത്തിന്റെ പുകമറയിൽ അവനെ ചതിക്കുഴിയിലേക്ക് തള്ളിയിട്ട സിയ  (2 hours ago)

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..  (3 hours ago)

കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ദുരന്തം ഒഴിവായി .  (3 hours ago)

‘ഇത്രേയുള്ളൂ സതീശന്റെ വിശ്വാസ്യത.. കുട്ടനാടിന് അവധി ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എൽ.എ; പരിശോധിക്കാമെന്ന് മൈക്കിലും ‘ഒരു കാരണവശാലും അനുവദിക്കില്ലെന്ന്’ സ്വരം താഴ്ത്തിയും വി.ഡി. സതീശന്റെ മറുപടി -വിഡിയോ പു  (4 hours ago)

മകൾക്ക് പിന്നാലെ അച്ഛനും കുടുങ്ങിയേക്കും; അന്വേഷണം പിണറായിക്കടുത്ത്  (4 hours ago)

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയറും ഡെപ്യൂട്ടി മേയറും പ്രതി, അടിപിടിക്കിടെ നിരവധി പേർക്ക് പരിക്ക്  (4 hours ago)

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (13 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (13 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (13 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (14 hours ago)

Malayali Vartha Recommends