ആശ്രമത്തിലെ അന്തേവാസിയായ യുവതിയെ പീഡിപ്പിച്ചു; ആള്‍ദൈവത്തിനെതിരേ പോലീസ് കേസെടുത്തു

ആശ്രമത്തിലെ അന്തേവാസിയെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ ആള്‍ദൈവത്തിനെതിരേ പോലീസ് കേസെടുത്തു. ദക്ഷിണ ഡല്‍ഹിയില്‍ ക്ഷേത്രാധികാരിയായ ദാതി മഹാരാജിനെതിരേയാണു സിബിഐ കേസെടുത്തത്.
അന്തേവാസിയെ പീഡിപ്പിച്ചെന്നും പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നുമുള്ള കുറ്റമാണ് ഇയാള്‍ക്കെതിരേ ചുമത്തിയിട്ടുള്ളതെന്ന് അധികൃതര്‍ അറിയിച്ചു. ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ദാതി മഹാരാജിനെതിരായ അന്വേഷണം സിബിഐ ഏറ്റെടുക്കുന്നത്.
ദാതി മഹാരാജും മൂന്നു സഹോദരന്മാരും ചേര്‍ന്നു തന്നെ പീഡിപ്പിച്ചെന്നായിരുന്നു അന്തേവാസിയായ സ്ത്രീയുടെ പരാതി. ജൂണ്‍ 22-ന് ദാതി മഹാരാജിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ അറസ്റ്റുണ്ടായില്ല. ഇതേതുടര്‍ന്ന് പരാതിക്കാരിയായ സ്ത്രീ സുപ്രീം കോടതിയെ സമീപിച്ചു. കോടതിയാണ് കേസ് ഏറ്റെടുക്കാന്‍ സിബിഐയോടു നിര്‍ദ്ദേശിച്ചത്.
https://www.facebook.com/Malayalivartha























