ഷൈലജ ടീച്ചറെ ബലികൊടുത്തത് താനെന്ന് കുറ്റസമ്മതം ... ധർമ്മടത്ത് മാറ്റം സാധ്യമല്ല ഞെട്ടി പ്രവർത്തകർ

മട്ടന്നൂരിൽ പൊതുപ്രവർത്തനത്തിൽ നിറഞ്ഞു നിൽക്കുന്ന ആളാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. ഓരോ മണ്ഡലത്തിലും ഏറ്റവും കരുത്തരായ സ്ഥാനാർഥികളെ മാത്രം നിർത്തുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് പല യുവാക്കളേയും മാറ്റി നിർത്തേണ്ടി വന്നത്. അതുകൊണ്ടാണ് യുവപ്രതിനിധി എന്ന നിലയിൽ വി.കെ. സനോജിനെ കൂടുതൽ ജയസാധ്യതയുള്ള മണ്ഡലത്തിൽ നിർത്തിയത്.
വി.കെ. സനോജിന് ആമുഖത്തിന്റെ ആവശ്യമില്ലാതെ തന്നെ മണ്ഡലത്തിലെ ആളുകൾക്ക് പരിചിതമാണ്. അതുകൊണ്ട് തന്നെ പാർട്ടിപ്രവർത്തകർക്ക് പ്രചാരണം എളുപ്പമാണ്. മണ്ഡലത്തിന്റെ മുക്കിലും മൂലയിലും സനോജിന്റെ വലിയ ഫ്ലക്സുകളും ബാനറുകളും നിറഞ്ഞുകഴിഞ്ഞു. ഡിവൈഎഫ്ഐ പ്രവർത്തകർ ഓരോ വീടും കയറി ഇറങ്ങി പ്രചാരണം നടത്താൻ തുടങ്ങി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ണൂരിലെ പല പഞ്ചായത്തുകളിലും യുഡിഎഫ് മുന്നേറ്റം ഉണ്ടാക്കിയപ്പോൾ ഇളക്കം തട്ടാതെ എൽഡിഎഫിനൊപ്പം നിന്നവയാണ് മട്ടന്നൂരിലെ ഭൂരിഭാഗം പഞ്ചായത്തുകളും. സംസ്ഥാന നേതൃത്വം നേരിട്ടാണ് ഇവിടെ തിരഞ്ഞെടുപ്പ് പ്രചാരണം നയിക്കുന്നത്.
വി.കെ. സനോജിന് നൽകിയ അംഗീകാരം പോലും ഷൈലജക്ക് നൽകാത്തതിൽ പാർട്ടി പ്രവർത്തകർ നിരാശരാണ്. സനോജ് സി പി എമ്മിനെ സംബന്ധിച്ചടത്തോളം ഒരു അവിഭാജ്യഘടകമല്ല.എന്നിട്ടും പാർട്ടി അത്ര കരുതലോടെയാണ് മട്ടന്നൂരിനെ കാണുന്നത്. സണ്ണി ജോസഫ് ജയിക്കാനായി ജനിച്ചവനാണെന്ന് സി പി എമ്മിനറിയാം.എന്നിട്ടും ഷൈലജയെ എതിർ സ്ഥാനാർത്ഥിയാക്കി. മത്സരിക്കണമെങ്കിൽ പേരാവൂർ’. പാർട്ടി നേതൃ യോഗത്തിനു ശേഷം പിണറായി വിജയന്റെ നിർദേശം അതായിരുന്നു. ഒടുവിൽ പാർട്ടി നിർദേശം ശൈലജ സ്വീകരിച്ചു. അതിനും കാരണമുണ്ട്. മട്ടന്നൂർ ഇല്ലെങ്കിൽ മത്സരിക്കുന്നില്ല, അതായിരുന്നു പാർട്ടി യോഗത്തിൽ ശൈലജയുടെ നിലപാട്. മട്ടന്നൂർ നൽകാനാവില്ലെന്ന് പാർട്ടിയും നിലപാട് എടുത്തു. ടേം വ്യവസ്ഥയും കാരണമായി പറഞ്ഞു. അതേസമയം ശൈലജയെ മാറ്റി നിർത്തിയാൽ ദോഷം ചെയ്യുമെന്ന ചർച്ചയും വന്നു. അതോടെയാണു പാർട്ടിക്ക് സ്വാധീനം കുറവുള്ള പേരാവൂർ ചർച്ചയിൽ എത്തിയത്. എതിർ സ്ഥാനാർഥി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണെന്നത് മത്സരത്തിന് വിഐപി പരിവേഷം പകർന്നു. പാർട്ടി നിർദേശം സ്വീകരിക്കുന്നതിനപ്പുറം മത്സരത്തിൽനിന്നു മാറി നിൽക്കുന്നത് ഭാവിയിൽ ദോഷം ചെയ്യുമെന്ന് അടുപ്പമുള്ളവരും ശൈലജയോടു പറഞ്ഞു. അതോടെ നിർദേശം ശൈലജ സ്വീകരിച്ചു. സണ്ണി വക്കീലും ശൈലജ ടീച്ചറും എത്തിയതോടെ പേരാവൂർ 2026 ലെ ഹോട്ട് സീറ്റായി. എന്താണ് പേരാവൂരിലെ ഇപ്പോഴത്തെ സ്ഥിതി.
കുടിയേറ്റക്കാർ ഏറെയുള്ള പേരാവൂർ മണ്ഡലത്തിൽ കോൺഗ്രസിന് നല്ല വളക്കൂറുണ്ട്. ആ മണ്ണിൽ 2006ൽ കെ.െക. ശൈലജ മത്സരിച്ചപ്പോൾ സിപിഎമ്മും വേരുപിടിച്ചു. പിന്നീട് വളർച്ചയുണ്ടായില്ലെന്ന് മാത്രം. ഇത്തവണ അതേ മണ്ണിലേക്ക് ശൈലജയെ വീണ്ടും അയയ്ക്കാൻ സിപിഎം തീരുമാനിച്ചത് കുടിയേറ്റ മേഖലയിൽ വേരു പിടിപ്പിക്കുക എന്നതിനപ്പുറം സംസ്ഥാന തലത്തിൽ തന്നെ കടുത്ത പോരാട്ടത്തിന്റെ പ്രതീതിയുണ്ടാക്കുക എന്നതുകൂടിയാണ്. നിലവിലെ സിറ്റിങ് എംഎൽഎ ആയ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ആയിരിക്കും മത്സരിക്കുന്നതെന്ന് ഏറെക്കുറെ തീരുമാനമായിരുന്നു. ആ ഉറപ്പിൽ പാർട്ടി പ്രവർത്തകർ സണ്ണി ജോസഫിന് വോട്ടുചെയ്യണമെന്നഭ്യർഥിച്ച് ബാനറുകൾ സ്ഥാപിക്കുകയും ചെയ്തു. പിന്നീട് ഇത് എടുത്തുമാറ്റിയെങ്കിലും സണ്ണി ജോസഫ് തന്നെയാണ് മത്സരിക്കുന്നതെന്ന് പ്രവർത്തകർ ഉറപ്പിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തിലാണ് മുൻ ആരോഗ്യമന്ത്രിയായ കെ.െക. ശൈലജയെ പേരാവൂരിൽ ഇറക്കുന്നത്. ഇതിനായി മൂന്നു ടേം നിബന്ധനയും ഒഴിവാക്കി.
പാർട്ടിക്ക് സ്വാധീനമുള്ള മട്ടന്നൂർ നിലനിർത്താൻ കെ.െക. ശൈലജ വേണമെന്നില്ലെന്ന നിലപാടിലായിരുന്നു പാർട്ടി. രണ്ട് ടേം പൂർത്തിയാക്കിയ സ്പീക്കർ എ.എൻ.ഷംസീറിനെ ഒഴിവാക്കി കാരായി രാജനെ മത്സരിപ്പിക്കാൻ തീരുമാനിച്ചതും ഇതേ കാരണത്താലാണ്. സണ്ണി ജോസഫിനെതിരെ പേരാവൂരിൽ ശക്തനായ സ്ഥാനാർഥിയെ നിർത്തണമെന്ന് പാർട്ടിയിൽ അഭിപ്രായം ഉയർന്നു. മണ്ഡലത്തിൽ മുൻപ് ജയിച്ച ശൈലജ മത്സരിച്ചാൽ പാർട്ടി പ്രവർത്തകർ സജീവമായി രംഗത്തിറങ്ങുമെന്നും വിലയിരുത്തലുണ്ടായി. ശൈലജയെ ഇക്കാര്യം പാർട്ടി അറിയിച്ചെങ്കിലും സുരക്ഷിത മണ്ഡലമായ മട്ടന്നൂർ തന്നെ വേണമെന്ന നിർബന്ധത്തിലായിരുന്നു. സംസ്ഥാന കമ്മിറ്റിയിലും ഇക്കാര്യം ചർച്ചയായി. മത്സരിക്കുന്നെങ്കിൽ പേരാവൂരിലാകാം എന്ന നിലപാടിൽ തന്നെയായിരുന്നു പാർട്ടി. ഒടുവിൽ പാർട്ടിയുടെ നിർദേശത്തിന് ശൈലജ വഴങ്ങുകയായിരുന്നുവെന്നാണ് സൂചന.
ഇരിട്ടി മുനിസിപ്പാലിറ്റിയും ആറളം, അയ്യൻകുന്ന്, കണിച്ചാർ, കേളകം, കൊട്ടിയൂർ, മുഴക്കുന്ന്, പായം, പേരാവൂർ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് പേരാവൂർ മണ്ഡലം. കുടിയേറ്റ കർഷകരുടെ നാടായതുകൊണ്ട് തന്നെ വലതുപക്ഷത്തോട് അൽപം ചായ്‌വ് കൂടുതലാണ്. എന്നാൽ എൽഡിഎഫിനും ശക്തമായ സ്വാധീനമുണ്ടാക്കാൻ സാധിക്കുന്ന മേഖലയാണെന്ന് ശൈലജ തെളിയിച്ചിരുന്നു. അതുകൊണ്ടാണ് രണ്ട് ടേം എന്ന നിബന്ധന ഒഴിവാക്കി ശൈലജയെ തന്നെ വീണ്ടും പേരാവൂർ ഇറക്കുന്നത്. 1977 മുതൽ 1991 വരെ കോൺഗ്രസിന്റെ കെ.പി.നൂറുദ്ദീനായിരുന്നു പേരാവൂരിന്റെ എംഎൽഎ. പിന്നീട് കോൺഗ്രസ് എസിലെ കെ.ടി. കുഞ്ഞഹമ്മദ് എൽഡിഎഫ് സ്ഥാനാർഥിയായി ജയിച്ചു. പിന്നീട് എ.ഡി. മുസ്തഫയിലൂടെ യുഡിഎഫ് മണ്ഡലം തിരിച്ചു പിടിച്ചു. 2006ൽ ശൈലജ മുസ്തഫയെ തോൽപ്പിച്ച് യുഡിഎഫിൽ നിന്ന് മണ്ഡലം പിടിച്ചെടുത്തു. 2011ൽ വീണ്ടും ശൈലജ മത്സരിച്ചെങ്കിലും സണ്ണി ജോസഫിനോട് 3440 വോട്ടിന് തോറ്റു. പിന്നീടിങ്ങോട്ട് സണ്ണി ജോസഫ് പേരാവൂരിൽ ഇരിപ്പുറപ്പിച്ചു.
നിയമസഭയിലേക്ക് 5 തവണ മത്സരിച്ച ശൈലജ സണ്ണി ജോസഫിനോട് മാത്രമാണ് തോറ്റത്. 4 ജയങ്ങളോടെ 20 വർഷം എംഎൽഎയായിരുന്നു. 1996ലും 2016ലും കൂത്തുപറമ്പിലും 2006ൽ പേരാവൂരിലും 2021ൽ മട്ടന്നൂരിലും എംഎൽഎ ആയി. 60,963 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് ശൈലജ കഴിഞ്ഞ തവണ മട്ടന്നൂർ മണ്ഡലത്തിൽ ജയിച്ചത്. ആർഎസ്പിയിലെ ഇല്ലിക്കൽ അഗസ്തിയായിരുന്നു എതിരാളി. ആരോഗ്യമന്ത്രിയായി തിളങ്ങിയതിന്റെ പ്രതിച്ഛായയുമായാണ് ശൈലജ വടകരയിൽ നിന്ന് ലോക്സഭയിലേക്ക് കഴിഞ്ഞ തവണ മത്സരിച്ചത്. സംസ്ഥാനത്ത് തന്നെ ഏറ്റവും വാശിയേറിയ മത്സരങ്ങളിലൊന്നായിരുന്നു വടകരയിൽ നടന്നത്. പേരാവൂരിലും സമാനമായ പോരാട്ടത്തിനാണ് വഴിതുറക്കുന്നത്. എന്നാൽ വടകരയിൽ ശൈലജ ജയിക്കുമെന്ന് പാർട്ടി പ്രവർത്തകർ ഉറപ്പിച്ചിരുന്നിടത്താണ് 114,506 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഷാഫി പറമ്പിൽ ജയിച്ചത്.
∙ ശൈലജ പേരാവൂരിലേക്ക് വരുന്നു എന്നറിഞ്ഞതോടെ എൽഡിഎഫും യുഡിഎഫും ആവേശത്തിലാണ്. സിപിഎം സ്ഥാനാർഥിയായി ഈ മണ്ഡലത്തിൽ നിന്ന് മത്സരിച്ച് ജയിച്ച ഏക ആളാണ് ശൈലജ. രണ്ടാം അങ്കത്തിൽ സണ്ണി ജോസഫിനോട് തോറ്റുപോയെങ്കിലും ഇതേ മണ്ഡലത്തിൽ വീണ്ടും സണ്ണി ജോസഫിനെ നേരിടാൻ എത്തുന്നത് സിപിഎം പ്രവർത്തകരിൽ ആവേശം വർധിപ്പിക്കുകയാണ്. യുഡിഎഫ് മണ്ഡലം എന്ന പേര് ഇത്തവണ മാറ്റിയെഴുതുമെന്നാണ് പാർട്ടി പ്രവർത്തകർ പറയുന്നത്. പേരാവൂരിൽ സണ്ണി ജോസഫിനെ തോൽപ്പിക്കാൻ ശൈലജയല്ല, പിണറായി വിജയൻ മത്സരിച്ചാലും സാധിക്കില്ലെന്നാണ് കോൺഗ്രസ് പ്രവർത്തകർ പറയുന്നത്. സണ്ണി വക്കീലെന്ന് പ്രവർത്തകരും നാട്ടുകാരും വിളിക്കുന്ന സണ്ണി ജോസഫിന്റെ വിജയം നൂറു ശതമാനം പ്രവർത്തകൾ ഉറപ്പിക്കുന്നു.
കണ്ണൂരിലെ പല മണ്ഡലങ്ങളും സി പിഎമ്മിനെ സംബന്ധിച്ചടത്തോളം അപ്രാപ്യമാണ്.ചില മണ്ഡലങ്ങളിൽ അതിശക്തമായ മത്സരമാണ് നടക്കുന്നത്. കോൺഗ്രസിന്റെ അസ്ഥിവാരം ഇവിടെ ബലീഷ്ഠമാണ്. അക്കാര്യം പിണറായിക്ക് നന്നായറിയാം.കെ സുധാകരനെ പോലുള്ള ചില നേതാക്കൾ ഇവിടെ ഫൈറ്റ് ചെയ്ത് കയറി വന്നതാണ്. അങ്ങനെയുള്ളവർക്ക് മുന്നിൽ സി പി എം മുട്ടുകുത്തുന്നത് പലവട്ടം കണ്ടിട്ടുണ്ട്. കണ്ണൂരിൽ നിന്നും പാർലെന്റിലേക്ക് ഒരു സ്ഥാനാർത്ഥിയെ ജയിപ്പിക്കാൻ സി പി എമ്മിന് കഴിഞ്ഞിട്ടില്ല. കെ സുധാകരന് മുന്നിൽ സി പി എം അടി പതറുന്നത് പലവട്ടം കണ്ടതാണ്.
കോടികൾ മുടക്കി പി ആർ കാമ്പയിനുകൾ നടത്തി പിണറായി മൂന്നാമതും അധികാരത്തിലെത്തുമെന്ന പ്രചരണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് ഇതിനകം വ്യക്തമായതാണ്. ഷൈലജ ടീച്ചറെ പേരാവൂരിൽ മത്സരിപ്പിക്കുന്നത് തോൽപ്പിക്കാനല്ലേ എന്ന ചോദ്യം ഉയർന്നപ്പോൾ തന്നെ ആരായാലും പ്രതിപക്ഷത്തിരിക്കും എന്നാണ് ചില സി പി എം നേതാക്കൾ പറഞ്ഞത്. കോവിഡ് നിപ്പ കാലത്ത് ടീച്ചർ നടത്തിയ മികവാർന്ന പ്രവർത്തനങ്ങളാണ് അവർക്ക് വിനയായി മാറിയത്. കൊ വിഡ് കാലത്ത് അഴിമതി വ്യാപകമായിരുന്നു. ദുരന്തങ്ങളെയെല്ലാം അവസരങ്ങളാക്കി മാറ്റുന്ന കുതന്ത്രമാണ് മുഖ്യമന്ത്രി ഇക്കാലമത്രയും പിന്തുടർന്നിട്ടുള്ളത്.മന്ത്രി ഷൈലജയുടെ വകുപ്പിലാണ് ഒന്നാം പിണറായി സർക്കാരിൻ്റെ കാര്യത്തിൽ അഴിമതി കൊഴുത്തത്. മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണമാണ് ഇക്കാലത്ത് ആരോഗ്യ വകുപ്പിൽ അഴിമതി നടന്നത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറാണ് ഇക്കാലത്ത് കരുക്കൾ നീക്കിയത്.. ഷൈലജയെ വിളിക്കൂ കേരളത്തെ രക്ഷിക്കൂ എന്നായിരുന്നു ടീച്ചറുടെ ആരാധകരുടെ മുറവിളി. ഷൈലജക്ക് മാത്രം കൈകാര്യം ചെയ്യാൻ കഴിഞ്ഞ സാഹചര്യമാണ് കഴിഞ്ഞ നിപ്പ കാലത്ത് കോഴിക്കോട് നടന്നതെന്നാണ് വ്യാഖ്യാനം.. കോഴിക്കോട് സർക്കാർ ഗസ്റ്റ് ഹൗസിൽ ക്യാമ്പ് ചെയ്താണ് നിപ്പയുടെ സമയത്ത് ഷൈലജ ടീച്ചർ കാര്യങ്ങൾ കൈകാര്യം ചെയ്തത്.നിപ്പക്ക് പിന്നാലെ വന്ന കോവിഡും ഷൈലജ ടീച്ചർ കൈകാര്യം ചെയ്തിരുന്നു.എന്നാൽ ഷൈലജ യെ പിണറായി മന്ത്രി സ്ഥാനത്ത് നിന്നും നിഷ്കരുണം ഒഴിവാക്കി. കെ.ആർ. ഗൗരിയുടെയുടെയും വി എസ് അച്ചുതാനന്ദൻറെയും വഴിയേ രക്തസാക്ഷിയാവുകയായിരുന്നു. കെ. കെ. ഷൈലജ. എന്നാൽ ഗൗരിയമ്മയെയും വി എസിനെയും പോലെ ഷൈലജ നിഷ്കളങ്കയല്ലെന്നാണ് സി.പി.എമ്മിലെ പിണറായി ഭക്തർ പറയുന്നത്.
കെ.ആർ. ഗൗരിയെയും വി.എസിനെയും മുഖ്യമന്ത്രിയാക്കാമെന്ന് പറഞ്ഞാണ് ഇടതുപക്ഷം രണ്ടു തവണ വോട്ടു തേടിയത്.എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം ഗൗരിയമ്മയെയും അച്ചുതാനന്ദനെയും ബലികൊടുത്തു. യഥാർത്ഥത്തിൽ ആരോഗ്യമന്ത്രി ഷൈലജയാണ് പിണറായിക്ക് തുടർഭരണം ഉറപ്പാക്കിയത്. ഷൈലജക്ക് ആരോഗ്യമോ ധനമോ കിട്ടുമെന്ന് അവസാന നിമിഷം വരെ എല്ലാവരും പ്രതീക്ഷിച്ചു. എന്നാൽ സംസ്ഥാന കമ്മിറ്റി ചേരുന്നതിന് മുമ്പ് തന്നെ പിണറായി തീരുമാനങ്ങൾ എടുത്തിരുന്നു. തൻറെ വിശ്വസ്തനായ കോടിയേരിയെ കൊണ്ടാണ് പിണറായി ചരടുവലിച്ചത്. മന്ത്രി പട്ടിക കമ്മിറ്റിയിൽ അവതരിപ്പിച്ചതും കോടിയേരിയാണ്.യഥാർത്ഥത്തിൽ കോടിയേരി പാർട്ടി സെക്രട്ടറിയല്ല.എന്നിട്ടും അദ്ദേഹം എങ്ങനെയാണ് പട്ടിക തയ്യാറാക്കിയതെന്ന് സി പി എം നേതാക്കൾ പോലും അത്ഭുതപ്പെട്ടു. ഷൈലജയുടെ വഴിയടക്കുകയായിരുന്നു പിണറായിയുടെ ലക്ഷ്യം. അവരെ ടീച്ചറമ്മയെന്നും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്നും ചിലർ വിശേഷിപിച്ചപ്പോൾ അവർ അപകടം മനസിലാകേണ്ടതായിരുന്നു. പി.ജയരാജന് സംഭവിച്ചതും ഇത് തന്നെയാണ്. ഓവർ സ്മാർട്ട് ആയാൽ അപകടം സംഭവിക്കുമെന്ന രാഷ്ട്രീയ ബാലപാഠമാണ് ഇതിലൂടെ വെളിപ്പെടുന്നത്.അതിനാൽ ഇക്കുറിയും ഷൈലജ തോൽക്കാൻ പിണറായി ആഗ്രഹിക്കും.
https://www.facebook.com/Malayalivartha























