കോൺഗ്രസ് പരാജയ ഭീതിയിൽ മുൻകൂർ ജാമ്യം എടുക്കുന്നു; നിയമസഭ തിരഞ്ഞെടുപ്പിൽ പാലക്കാട് ബിജെപിയെ പ്രതിപക്ഷ നേതാവ് ഇപ്പോഴേ ജയിപ്പിച്ചുവെന്ന് ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രൻ

പാലക്കാട് ബിജെപിയെ ജയിപ്പിക്കാൻ സിപിഎമ്മുമായി ഡീലുണ്ടെന്നു വി ഡി സതീശൻറെ ആരോപണത്തിനെതിരെ ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രൻ. നിയമസഭ തിരഞ്ഞെടുപ്പിൽ പാലക്കാട് ബിജെപിയെ പ്രതിപക്ഷ നേതാവ് ഇപ്പോഴേ ജയിപ്പിച്ചുവെന്നായിരുന്നു ശോഭ സുരേന്ദ്രന്റെ പ്രതികരണം.
കോൺഗ്രസ് വോട്ടുകൾ ചോരുമെന്ന ഭയമാണ് വി ഡി സതീശനുള്ളത്. കോൺഗ്രസ് പരാജയ ഭീതിയിൽ മുൻകൂർ ജാമ്യം എടുക്കുകയാണ്. മറ്റു സ്ഥാനാർഥികൾ ജനകീയ വിഷയങ്ങളിൽ ഇടപെടാത്തവരാണ് എന്നും ശോഭ സുരേന്ദ്രൻ വ്യക്തമാക്കി.
പാലക്കാട് ദുർബലനായ ആളെ സ്ഥാനാർത്ഥിയാക്കിയത് ഡീലിന്റെ ഭാഗമായാണെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം.പാലക്കാടിന് പകരം 10 സീറ്റിൽ ബിജെപി, സിപിഎമ്മിനെ സഹായിക്കുമെന്നും സതീശൻ ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha























