വളച്ചൊടിക്കുന്നോടാ....! മനോരമയെ പച്ചയ്ക്ക് കത്തിച്ച് സുധാകരൻ...!രാത്രിക്ക് രാത്രി പ്രവർത്തകരോട് എല്ലാം പറഞ്ഞു

ഈ നിയമസഭാ തെരഞ്ഞെടുപ്പ് ഒരു നിർണായക അവസരമാണെന്ന് കോൺഗ്രസ് നേതാവും എംപിയുമായ കെ സുധാകരൻ . പിണറായി ഭരണം പൊറുതിമുട്ടിച്ച ജനങ്ങൾക്കു മുന്നിൽ ഈ നിയമസഭാ തെരഞ്ഞെടുപ്പ് ഒരു നിർണായക അവസരമാണ്. പത്ത് വർഷത്തെ ഇടത് ഭരണം കൊണ്ട് പൊറുതി മുട്ടിയ ജനം ഇക്കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ യു ഡി എഫിന് ഐതിഹാസികമായ വിജയമാണ് സമ്മാനിച്ചതെന്ന് കെ സുധാകരൻ പറഞ്ഞു.'പ്രിയപ്പെട്ട യുഡിഎഫ് പ്രവർത്തകരേ," - എന്ന തലക്കെട്ടോടെ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് സുധാകരൻ പ്രവർത്തകർക്ക് നിർദേശം നൽകിയത്.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും നാം ഈ ആധിപത്യം തുടരുക തന്നെ ചെയ്യും. കാരണം കഴിഞ്ഞ പത്തുവർഷം ശബരിമല കൊള്ളയും, അഴിമതിയും, സ്വജന പക്ഷപാതവും, ധൂർത്തും, വിലക്കയറ്റവും, പിൻവാതിൽ നിയമനവും, പ്രതിപക്ഷ പാർട്ടി പ്രവർത്തകരെയും നേതാക്കൻമാരെയും പോലീസിനെ ഉപയോഗിച്ച് വേട്ടയാടൽ.... ചുരുക്കത്തിൽ കേരളത്തിന് അപമാനകരമായ ഒരു ഭരണമായിരുന്നു പിണറായി ഭരണം. എന്നാൽ ഈ തിരഞ്ഞെടുപ്പ് പിണറായി ഭരണത്തിന് അന്ത്യം കുറിക്കുവാൻ പോവുകയാണെന്ന് സുധാകരൻ പരിഹസിച്ചു.
https://www.facebook.com/Malayalivartha























