ഡിജിപി യുടെ നേതൃത്വത്തിൽ ഇന്ന് ഉന്നത പോലീസ് യോഗം ചേരും; ശബരിമല യുവതിപ്രവേശന സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത് 3,505 പേർ ; അടുത്ത 210 പേരുടെ ഫോട്ടോ ആൽബം തയ്യാറാക്കി പൊലീസ്

ശബരിമല യുവതിപ്രവേശന സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 3,500 കടന്നു. ഇതുവരെ 3,505 പേർ അറസ്റ്റിലായി. ഞായറാഴ്ച മാത്രം 160 പേരാണ് അറസ്റ്റിലായത്. 529 കേസുകളിലായാണ് ഇത്രയധികം അറസ്റ്റ് നടന്നിരിക്കുന്നത്.
12 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. 122 പേര്‍ റിമാന്‍ഡിലുമാണ്. കലാപശ്രമം നിരോധനാജ്ഞ ലംഘിച്ച് സംഘം ചേരല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, പൊലീസിനെ ആക്രമിക്കല്‍, ഉദ്യോഗസ്ഥരെ കൃത്യനിര്‍വ്വഹണത്തില്‍ നിന്നും തടയല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് മിക്ക കേസുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 210 പേരുടെ ഫോട്ടോ ആൽബം കൂടെ പൊലീസ് തയ്യാറാക്കി. ഇത് ഇന്നത്തെ യോഗത്തിന് ശേഷം പുറത്ത് വിടും. നേരത്തെ 420 പേരുടെ ഫോട്ടോ ആൽബം പൊലീസ് പുറത്ത് വിട്ടിരുന്നു. പ്രാർത്ഥന യോഗങ്ങളിലും ജാഥകളിലും പങ്കെടുത്ത സ്ത്രീകൾക്കെതിരെ നടപടി വേണ്ടെന്ന് ഡിജിപി നിർദ്ദേശിച്ചിരുന്നു. അക്രമ സംഭവങ്ങളിൽ നേരിട്ട് പങ്കാളികളായവര്‍ക്കെതിരെ മാത്രം അറസ്റ്റ് ചെയ്താൽ മതിയെന്നും ഡിജിപി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷങ്ങളില്‍ പൊലീസ് നടപടി കടുപ്പിച്ചതിന് പിന്നാലെ കൂട്ട അറസ്റ്റിനെതിരെ കേരള ഹൈക്കോടതി വിമര്‍ശനമുന്നയിച്ചിരുന്നു.
അതേസമയം ശബരിമല സ്ഥിതിഗതികള്‍ വിലയിരുത്താനും തുടര്‍നടപടികള്‍ തീരുമാനിക്കാനും ഡിജിപി യുടെ നേതൃത്വത്തിൽ ഇന്ന് ഉന്നത പോലീസ് യോഗം ചേരുന്നുണ്ട്.
https://www.facebook.com/Malayalivartha
























