സ്വർണമാല മൃതദേഹത്തിൽ നിന്ന് മാറ്റാതെ സംസ്കാരം നടത്തി; കുറച്ച് ദിവസങ്ങൾക്ക് ശേഷം ചടങ്ങിന്റെ ഭാഗമായി ശ്മശാനത്തിലെത്തിയ ബന്ധുക്കൾ കണ്ടത് നടുക്കുന്ന കാഴ്ച; ബന്ധുക്കളുടെ 'ആ സംശയം', കള്ളനെ കല്ലറയ്ക്കരികിൽ നിന്ന് പിടികൂടി, പ്രതിയെ കണ്ടവർ ഞെട്ടി

മൃതദേഹത്തിനെ പോലും വെറുതെ വിടാതെ കള്ളന്മാർ. സംഭവം നടന്നിരിക്കുന്നത് കോയമ്പത്തൂരിലാണ്. മൃതദേഹം പുറത്തെടുത്ത് അതിലുണ്ടായിരുന്ന മൂന്നര പവൻ മാലകവർന്നു. ശ്മശാനത്തിൽ മറവ് ചെയ്തിരുന്ന മൃതദേഹത്തിൽ നിന്നാണ് മോഷണം നടത്തിയത്. കേസിൽ മൂന്നുപേർ അറസ്റ്റിൽ.
ശൗരിപാളയം ഉടയംപാളയം സ്വദേശികളായ ശക്തിവേൽ, മണികണ്ഠൻ, കാർത്തികേയൻ എന്നിവരാണ് അറസ്റ്റിലായത് . പീളമേട് പോലീസ് ആണ് ഇവരെ അറസ്റ്റുചെയ്തത്. പ്രദേശവാസിയായ കെ. വെങ്കടേഷിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
ജൂൺ ആറിന് വെങ്കടേഷിന്റെ അച്ഛൻ നാഗരാജ് മരിച്ചു . ശൗരിപാളയത്തെ ശ്മശാനത്തിൽ മൃതദേഹം മറവുചെയ്തു. സ്വർണമാല മൃതദേഹത്തിൽനിന്ന് മാറ്റിയിരുന്നില്ല.
ജൂൺ 19-ന് ബന്ധുക്കൾ ചടങ്ങിന്റെ ഭാഗമായി ശ്മശാനത്തിലെത്തി. അപ്പോൾ മൃതദേഹം മറവുചെയ്തഭാഗത്ത് മണ്ണു മാറ്റിയതായി കണ്ടെത്തുകയായിരുന്നു . സംശയംതോന്നിയ ബന്ധുക്കൾ ശ്മശാനപരിസരത്ത് രാത്രിയിൽ തങ്ങിയിരുന്ന കാർത്തികേയനെ ചോദ്യംചെയ്തു. അപ്പോഴാണ് മോഷണവിവരം പുറത്തായത്.
സുഹൃത്തുക്കളായ ശക്തിവേൽ, മണികണ്ഠൻ എന്നിവർക്കൊപ്പം മൃതദേഹം പുറത്തെടുത്ത് മാല പൊട്ടിച്ചെടുത്തതായും മാലവിറ്റതായും പറഞ്ഞെന്നു ബന്ധുക്കൾ പറഞ്ഞു. പിന്നാലെ പോലീസ് മൂന്നുപേരെയും അറസ്റ്റുചെയ്തു. മർദിച്ചെന്ന മണികണ്ഠന്റെ പരാതിയിൽ നാഗരാജിന്റെ ബന്ധുക്കൾക്കെതിരെയും പോലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha
























