പിറന്നാളാഘോഷത്തിന് മണിക്കൂറുകൾ മാത്രം; സൃഹൃത്തിനൊപ്പം ബി എം ഡബ്‌ള്യൂ കാറിൽ ചീറി പാഞ്ഞ് 24കാരി; പിന്നാലെ സംഭവിച്ചത് വൻ അപകടം; 2 പേർക്ക് ദാരുണാന്ത്യം

പിറന്നാൾ ദിനത്തിൽ 24കാരിക്ക് ദാരുണാന്ത്യം. പിറന്നാളാഘോഷത്തിനായുള്ള യാത്രയ്ക്കിടെ ആഡംബര കാർ അപകടത്തിൽപെടുകയായിരുന്നു. മലയാളി യുവതിയും സുഹൃത്തുമാണ് അപകടത്തിൽ മരിച്ചത്. കോട്ടയത്തു കുടുംബമുള്ള ബാന്ദ്ര നിവാസി റബേക്ക ജേക്കബ് (24), സുഹൃത്ത് യോഗേഷ് കിഷൻ (24) എന്നിവരാണു മരിച്ചത്.. ബദ്‌ലാപുരിൽ ഞായർ പുലർച്ചെയാണ് അപകടത്തിമുണ്ടായത്. മറ്റൊരാൾ ഗുരുതര പരുക്കുകളോടെ താനെയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെയായിരുന്നു റബേക്കയുടെ ജന്മദിനം.
അമിതവേഗത്തിലായിരുന്ന കാർ ഡിവൈഡറിലിടിച്ച ശേഷം റോഡിൽ പലതവണ മറിഞ്ഞു. അപകടത്തിന് മിനിറ്റുകൾ മുൻപ് റെക്കോർഡ് ചെയ്ത വിഡിയോയിൽ മണിക്കൂറിൽ 251 കിലോമീറ്റർ വേഗമാണു കാണിക്കുന്നത്. വാഹനം പൂർണമായി തകർന്ന നിലയിലായിരുന്നു . മുംബൈ– വഡോദര ഹൈവേയിൽ ടിറ്റ്‌വാല ഭാഗത്തു നിന്നു ബദ്‌ലാപുരിലേക്കു പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
https://www.facebook.com/Malayalivartha
























