Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?


സ്ഥാനമാനങ്ങളല്ല, പാർട്ടി തന്നെ വലുത്! പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ മാതൃകാപരമായ നിലപാട് സോഷ്യൽ മീഡിയയിൽ വൈറൽ...


കൊച്ചി വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി...


ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്, ബ്രിട്ടീഷ്-അമേരിക്കന്‍ സൈനിക താവളമായ ഡീഗോ ഗാര്‍ഷ്യ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം.. അമേരിക്കയെയും സഖ്യകക്ഷികളെയും ഞെട്ടിച്ചിട്ടുണ്ട്..


വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു.... 86 വയസ്സായിരുന്നു, 'വാക്കർ ടെക്‌സാസ് റേഞ്ചർ' എന്ന പരമ്പരയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനായിരുന്നു‌

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന രാഹുലിന്റെ നിലപാട് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കൂടി മുന്‍കൂട്ടി കണ്ടാണ്, പൊളിറ്റ്ബ്യൂറോയേയും കാരാട്ടിനെയും ഉപയോഗിച്ച് പിണറയി നടത്തിയ തന്ത്രപരമായ നീക്കത്തിന്റെ ഫലമാണിത്, ഇതോടെ പ്രതിരോധിക്കാന്‍ കവചകുണ്ഡലങ്ങളില്ലാത്ത കര്‍ണന്റെ അവസ്ഥയിലായി മുല്ലപ്പള്ളിയും ചെന്നിത്തലയും

30 OCTOBER 2018 05:36 PM IST
മലയാളി വാര്‍ത്ത

ശബരിമല വിഷയത്തില്‍ രാഹുല്‍ഗാന്ധിയുടെ വ്യക്തിപരമായ നിലപാട് വരുന്ന പാര്‍ലമെന്റ് തെരഞ്ഞടുപ്പ് കൂടി മുന്നില്‍ കണ്ടാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഒരു വെടിക്ക് രണ്ട് പക്ഷികളെയാണ് രാഹുല്‍ വീഴ്ത്തിയത്. വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.പി.എയ്ക്ക് കേവലഭൂരിപക്ഷം നേരിടേണ്ടി വന്നാല്‍ ഇടത് പക്ഷത്തിന്റെ കൂടെ പിന്തുണ വേണ്ടിവരും. അതുറപ്പിക്കാനാണ് രാഹുല്‍ യുവതീപ്രവേശനത്തിലൂടെ ഒരുമുഴം മുന്നേ എറിഞ്ഞത്.

പൊളിറ്റ്ബ്യൂറോയേയും പ്രകാശ് കാരാട്ടിനെയും ഉപയോഗിച്ച് പിണറി നടത്തിയ തന്ത്രപരമായ നീക്കത്തിന്റെ ഫലമായാണ് രാഹുല്‍ തന്റെ നിലപാട് പര്യമാക്കിയത്. ഈ പരസ്യ വടി ഉപയോഗിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയേയും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനേയും പിണറായിക്ക് ഇനി ആഞ്ഞടിക്കാം. കാരണം പ്രതിരോധിക്കാന്‍ കവചകുണ്ഡലങ്ങളിത്ത കര്‍ണന്റെ അവസ്ഥയിലായി അവരും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും. 

സുപ്രിംകോടതി വിധി വന്നയുടന്‍ താനുമായി ആലോചിക്കാതെ കേരളത്തിലെ ചില നേതാക്കള്‍ യുവതീപ്രവേശനത്തിന് എതിര് നിന്നത് രാഹുല്‍ ഗാന്ധിക്ക് ഇഷ്ടമായിരുന്നില്ല. ഇതേ തുടര്‍ന്ന് മുതിര്‍ന്ന നേതാവ് എ.കെ ആന്റണിയുമായി രാഹുല്‍ ഗാന്ധി ഇക്കാര്യം സംസാരിച്ചു. അതിന് ശേഷമാണ് നിലപാടില്‍ വിട്ട് വീഴ്ചയ്ക്ക് തയ്യാറായത്. എന്നാല്‍ പരസ്യമായ സമര രീതികള്‍ പാടില്ലെന്നും നിര്‍ദ്ദേശിച്ചു. അതിന് പിന്നാലെയാണ് പ്രധാനപ്പെട്ട നേതാവും മുന്‍ ദേവസ്വം പ്രസിഡന്റുമായ ബി.രാമന്‍ നായര്‍ ബി.ജെ.പിയുടെ പരിപാടി ഉദ്ഘാടനം ചെയ്തത്. അത് വിവാദമായതോടെ വിശദീകരണം പോലും ചോദിക്കാതെ അദ്ദേഹത്തെ കെ.പി.സി.സി നിര്‍വാഹക സമിതിയില്‍ നിന്ന് എ.ഐ.സി.സി സസ്‌പെന്‍ഡ് ചെയ്തു. പിന്നീട് അദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നു. 

ശബരിമല വിഷയത്തില്‍ ബി.ജെ.പി നേട്ടം കൊയ്യുന്നെന്നാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ഗാന്ധിയെ ധരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസുകാര്‍ ബി.ജെ.പിയിലേക്ക് ചേക്കേറാന്‍ തുടങ്ങിയതോടെ തന്നെ പലരും തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്ന് രാഹുലിന് ബോധ്യമായി. തുടര്‍ന്നാണ് പരസ്യമായി തന്റെ നിലപാട് വ്യക്തമാക്കിയതെന്ന് അറിയുന്നു. ഇത് സി.പി.എമ്മിനും സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും വലിയ ഊര്‍ജ്ജമാണ് നല്‍കുന്നത്.

യുവതീപ്രവേശനത്തില്‍ നിന്ന് പിന്‍മാറില്ലെന്ന നിലപാടുമായി മുഖ്യമന്ത്രി മുന്നോട്ട് പോകുമ്പോള്‍ ബി.ജെ.പിക്കൊപ്പം കോണ്‍ഗ്രസും കൊകോര്‍ത്ത് സമരപരിപാടികളുമായി മുന്നോട്ട് പോവുകയാണ്. ദേശീയപ്രസ്ഥാനത്തിന്റെ പാരമ്പര്യമുള്ള കോണ്‍ഗ്രസ് അത് മറന്നാണ് യുവതീപ്രവേശനത്തെ എതിര്‍ക്കുന്നതെന്ന് പിണറായി പലതവണ ആവര്‍ത്തിച്ചു വ്യക്തമാക്കി. അത് അടിവരയിടുന്നതാണ് രാഹുല്‍ ഗാന്ധിയുടെ വ്യക്തിപരമായ നിലപാട്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസ്രയേലില്‍ തിരുവനന്തപുരം സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ പീഡനം ആരോപിച്ച് വിരമിക്കാന്‍ 10 ദിവസം ബാക്കിനില്‍ക്കെ ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി  (3 hours ago)

ലിവിങ് ടുഗതര്‍ പങ്കാളിയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പൊലീസ് പിടിയില്‍  (4 hours ago)

ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (4 hours ago)

യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ബുധനാഴ്ച്ച കോഴിക്കോട്ടേക്ക്  (4 hours ago)

പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തെ വാണിജ്യ എൽപിജി വിതരണത്തിൽ 20 ശതമാനം അധിക വിഹിതം  (7 hours ago)

തിരഞ്ഞെടുപ്പ് ചൂടിലമര്‍ന്ന പാലക്കാട്ട് യുഡിഎഫ് ക്യാമ്പിനെ ആവേശത്തിലാഴ്ത്തി മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അപ്രതീക്ഷിത എന്‍ട്രി  (7 hours ago)

പ്രവാസികൾക്ക് ആശ്വാസം 44 സർവീസുകൾ തുടങ്ങി....! TVM -DUBAI 40000 രൂപ.. പ്രവാസി മരിച്ചു കണ്ണീരോടെ ഭരണാധികാരി  (7 hours ago)

നാറ്റം സഹിക്കാൻ വയ്യ, വീടിന് ചുറ്റും പുഴു...!ഉഉളൂർ വീട്ടിൽ പുഴുവരിച്ച നിലയിൽ 2മൃതദേഹം, അവസാനമായി കണ്ടത്ത് വളർത്തുമകൻ  (7 hours ago)

ഇരകളോടും അടിച്ചമര്‍ത്തപ്പെട്ടവരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഉത്സ ഹസാരികയുടെ 'യന്ത്ര'  (9 hours ago)

മർകസ് റൈഹാൻവാലി വിദ്യാർഥിയുടെ കഥാസമാഹാരം കവർ പ്രകാശനം ചെയ്തു...  (10 hours ago)

ക്വീര്‍ കലാപ്രവര്‍ത്തനങ്ങള്‍, വര്‍ക്ക് ഷോപ്പുമായി കൊച്ചി ബിനാലെ...  (10 hours ago)

ക്രാഫ്റ്റ്സ് വില്ലേജില്‍ 'കലപില' സമ്മര്‍ ക്യാമ്പിലേക്ക് അപേക്ഷിക്കാം...  (10 hours ago)

എംഎസ്എംഇകൾക്കും സ്റ്റാർട്ടപ്പുകൾക്കും സൗജന്യ എഐ പരിശീലനം ഒരുക്കി ഐസിസി കേരളയും ഗെറ്റ് എഐ ഫൗണ്ടേഷനും  (10 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?  (10 hours ago)

Malayali Vartha Recommends