വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് ഒരു കൂട്ടം വ്യക്തികൾ. ഒടുവിൽ പണത്തെ ചൊല്ലിയുള്ള തർക്കവും ഒരാളുടെ കൊലപാതകവും . തൃശൂരിലാണ് സംഭവ വികാസങ്ങൾ അരങ്ങേറിയത്. ഒഡീഷ സ്വദേശിയായ ധൻപതി നായിക് എന്ന 27 കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നാലു സ്ത്രീകളും രണ്ടു പുരുഷന്മാരും അറസ്റ്റിലായി.
നഗരത്തിലെ വാടക വീട്ടിൽ ഇതരസംസ്ഥാനക്കാരനായ യുവാവിനെയാണ് അതിക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയത് . നഗരത്തിലെ കുറുപ്പം റോഡിനു സമീപമുള്ള കോരപ്പത്ത് ലെയ്‌നിലെ വാടക വീട്ടിവച്ചാണ് ഇയാൾ ക്രൂരമർദനത്തിന് ഇരയായത്.
അതിഥി തൊഴിലാളികൾ വാടകയ്ക്കെടുത്ത ഈ വീട്ടിലേക്ക് ഇതര സംസ്ഥാനക്കാർക്കു മാത്രമായിരുന്നു പ്രവേശനം. പണത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപതാകത്തിൽ കലാശിച്ചതെന്നു കരുതുന്നു. ഈ മാസം 18ന് രാത്രിയാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ യുവാവ് തൃശൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നു രാവിലെയാണ് മരിച്ചത്.
തൃശൂർ നഗരത്തിലെ വാടകവീട്ടിൽ പ്രവർത്തിച്ചിരുന്ന പെൺവാണിഭ കേന്ദ്രം ഒഡീഷ സ്വദേശികളാണ് നടത്തിയിരുന്നതെന്ന് പൊലീസ് പറയുന്നു. ഇതരസംസ്ഥാനക്കാർക്ക് മാത്രമാണ് ഇവിടെ പ്രവേശനം അനുവദിച്ചിരുന്നത്.
ജൂൺ 18ന് രാത്രി പത്ത് മണിക്കാണ് കോരപ്പത്ത് ലെയിനിലെ വാടകവീട്ടിൽ യുവാവ് അതിക്രൂര ആക്രമണത്തിന് വിധേയനായത്പെ ൺവാണിഭ കേന്ദ്രത്തിലേക്ക് മൂന്ന് സുഹൃത്തുക്കൾക്കൊപ്പമാണ് ധൻപതി നായിക് എത്തിയത്. അവിടെവച്ച് നടത്തിപ്പുകാരുമായുണ്ടായ സാമ്പത്തികതർക്കം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ ധൻപതി നായിക്കിനെ ഉടൻ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിൽ കഴിയവെ ഇന്ന് രാവിലെ മരണംസംഭവിക്കുകയായിരുന്നു.ധൻപതി നായിക്കിന് തലച്ചോറിനാണ് പരിക്കേറ്റത്.
ധൻപതി നായിക്കിനൊപ്പമുണ്ടായിരുന്ന മക്കർ ഹാജി, തൃണാദ് മാജി തുടങ്ങിയവർക്കും മർദനത്തിൽ പരിക്കേറ്റിരുന്നു. മൊഹന്ദി നായിക്, നോബി ഹുസൈൻ, മസുമ, നസ്രീൻ, മച്ചാലി ഖാത്തൂൻ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. നടത്തിപ്പുകാരിൽ ഒരാളായ ബിച്ചു നായിക് ഒളിവിലാണ്. നഗരത്തിൽ ഇത്തരത്തിലൊരു പെൺവാണിഭ കേന്ദ്രം പ്രവർത്തിക്കുന്നതായി പ്രദേശവാസികൾക്കുപോലും സംശയം ഇല്ലായിരുന്നെന്നാണ് വിവരം.
സമാനമായ രീതിയിൽ ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചുള്ള പെൺവാണിഭ കേന്ദ്രങ്ങൾ നഗരത്തിൽ പ്രവർത്തിക്കുന്നുണ്ടോയെന്ന് കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. അസം, ഒഡീഷ സ്വദേശികളായ യുവതികളാണ് പൊലീസിന്റെ പിടിയിലായത്. തൃശൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള രണ്ട് നില കെട്ടിടത്തിലാണ് ഈ പെൺവാണിഭകേന്ദ്രം പ്രവർത്തിച്ചിരുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha






















